മൂന്ന്‌ കല്പനകൾ

ഒന്ന്‌ഃ-

പലിശക്കാരന്റെ കണ്ണുകൊണ്ട്‌

നീ,

എന്റെ സ്വപ്നങ്ങളിലേയ്‌ക്ക്‌

ചൂഴ്‌ന്ന്‌ നോക്കരുത്‌.

നോക്കിയാൽ,

ചുവപ്പക്കങ്ങളുടെ കൂട്ടായ്‌മയിൽ

ഒരു കുരുതിപ്പങ്ക്‌

ഞാൻ ഇരന്നുവാങ്ങും!

രണ്ട്‌ഃ-

കർത്താവിന്റെ വസ്‌ത്രംപോലെ

വെളളയാക്കപ്പെട്ട നീ

എന്റെ ഭാഷണത്തിന്റെ

ഉടുപ്പഴിച്ച്‌

കുമ്പസാരം പോലെ

കേൾക്കരുത്‌.

കേട്ടാൽ,

ഉറക്കഗുളികയിൽ നിന്നുളള

ഓരോ ഉണർച്ചയിലും

നിന്റെ കാത്‌

എന്റെ ചൂളംവിളി

മാത്രം കേൾക്കും!

മൂന്ന്‌ഃ-

മേൽവിലാസമില്ലാത്ത കത്ത്‌ പോലെ

നിന്റെ വിധി,

എന്റെ തലയ്‌ക്കുമീതെ

കുറിച്ചിടരുത്‌

കുറിച്ചിട്ടാൽ,

ഒരു വസന്തത്തിന്റെയും

കണക്കെടുക്കാതെ

ഞാൻ,

ഈ സഭാനടപടികൾ

ബഹിഷ്‌കരിക്കും!

Generated from archived content: poem1_may19.html Author: divya_dinesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English