അശ്വതിഃ
ധാരാളം യാത്രകൾ ആവശ്യമായി വരും. നാനാമാർഗ്ഗങ്ങളിൽകൂടി ധനം കൈവന്നുചേരും.
മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും. മരാമത്ത് പണികൾ ആരംഭിക്കും. തൊഴിൽപരമായി നിലനിന്നിരുന്ന
തർക്കങ്ങൾ പരിഹരിക്കും. ഒന്നിലധികം പ്രവർത്തനങ്ങളിൽ ഒരേ സമയം ഏർപ്പെടും. രോഗികൾക്ക് ആശ്വാസം
കണ്ടുതുടങ്ങും. വാദപ്രതിവാദങ്ങളിൽ ഏർപ്പെടും. സ്ഥലമാറ്റം പ്രതീക്ഷിക്കാവുന്നതാണ്. എഴുത്തുകാർക്ക് റോയൽറ്റി
തുടങ്ങിയവയിൽ നിന്ന് ധനം ലഭ്യമാകും. പിതൃതുല്യരായവർക്ക് രോഗപീഢ ഉണ്ടാകും. ചെറിയ ചെറിയ അപകടങ്ങൾ
മുറിവോ ചതവോ ഉണ്ടാകാം.
ഭരണിഃ
വീട് മോടിപിടിപ്പിക്കും. കുടുംബജീവിതം കൂടുതൽ സന്തോഷകരമാകും. വിദേശത്തുളളവർക്ക്
ശമ്പളക്കൂടുതലും സ്ഥാനമാനാദിലാഭവും സിദ്ധിക്കും. പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുവാനിടവരും.
മാധ്യമപ്രവർത്തകർ പ്രശസ്തിയും അംഗീകാരവും നേടും. ഉദ്യോഗസ്ഥർക്ക് മേലാധികാരികളുടെ പ്രീതി
സമ്പാദിക്കുവാനവസരം ലഭ്യമാകും. സാമ്പത്തികബുദ്ധിമുട്ട് ഒരളവുവരെ പരിഹരിക്കുവാൻ സാധിക്കും. വളരെ
നാളുകളായി അനുഭവിക്കുന്ന അസുഖങ്ങൾക്ക് ആശ്വാസം ലഭിക്കും. ബിസിനസ്സ് അഭിവൃദ്ധിപ്പെടും.
കാർത്തികഃ
സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസത്തിന് ഇടവരും. ബന്ധുക്കളുമായി കലഹത്തിലെത്തിച്ചേരും.
കടബാധ്യതകൾ മനഃക്ലേശത്തിന് വഴിതെളിക്കും. കുടുംബജീവിതം തൃപ്തികരമാകില്ല. കിട്ടാനുളള പണം
യഥാസമയം കിട്ടിയെന്നു വരില്ല. പൊതുരംഗങ്ങളിലുളളവർക്ക് നന്നായി ശോഭിക്കാനിടവരും.
ആതുരശുശ്രൂഷരംഗത്തുളളവർക്ക് സർക്കാരിന്റെ മികച്ച സേവനത്തിനുളള ബഹുമതികൾ ലഭ്യമാകും. കേസ്സുകൾ
അനുകൂലമായി തീർപ്പ് കല്പിക്കപ്പെടും. രാഷ്‌ട്രീയ നേതാക്കന്മാർക്ക് അണികളിൽ സ്വാധീനം വർദ്ധിക്കും.
കലാകാരന്മാർ പ്രശസ്തി നേടും.
രോഹിണിഃ
വളരെയേറെ ഗുണഫലങ്ങൾ അനുഭവമാകും. സന്താനങ്ങളെക്കൊണ്ട് സാമ്പത്തിക ഗുണങ്ങൾ ലഭ്യമാകും.
കരാറുകാർക്ക് കടബാദ്ധ്യതമൂലം നിർത്തിവച്ചിരുന്ന ജോലികൾ പുനരാരംഭിക്കുവാൻ സാധിക്കും. ഉത്തരവാദിത്വമുളള
ചില സ്ഥാനങ്ങൾ വഹിക്കുവാൻ ഇടവരും. പഴയവാഹനങ്ങൾ വില്‌ക്കുവാനും പുതിയവ വാങ്ങുവാനും സാധ്യതയുണ്ട്.
ഭൂമി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കപ്പെടും. ഉല്ലാസയാത്രയ്‌ക്കും സുഖഭോഗ സാധനങ്ങൾ വാങ്ങുന്നതിനും താല്പര്യം
ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ശ്രദ്ധകുറയും. ടെസ്‌റ്റുകളിലും പരീക്ഷകളിലും വിജയസാധ്യത
ഉണ്ടെങ്കിലും നിലവാരം കുറയും. ഉന്നതന്മാരുമായി നല്ല ബന്ധം സ്ഥാപിക്കും. അഗ്നി, ആയുധം, ഇവമൂലം
ആപത്തുണ്ടാകുമെങ്കിലും അത്ഭുതകരമായി രക്ഷപ്പെടും.
മകയിരംഃ
ബന്ധുക്കൾ വഴി ഗുണഫലങ്ങൾ അനുഭവത്തിൽ വരും. കർമ്മരംഗത്ത് ക്രിയാത്മകമായ പുരോഗതി കൈവരിക്കുവാൻ
സാധിക്കും. ധനകാര്യസ്ഥാപനങ്ങൾ നടത്തുന്നവർക്ക് പ്രതിസന്ധികളെ നേരിടേണ്ടിവരും. എഴുത്തുകാർക്കും
മാധ്യമപ്രവർത്തകർക്കും അഭിനന്ദനങ്ങളും പ്രശംസകളും ലഭ്യമാകും. ഗവേഷണരംഗത്തുളളവർക്ക് പ്രശംസയും
പ്രശസ്തിയും ഒപ്പം ധനാഗമവും ഉണ്ടാകാൻ യോഗമുണ്ടാകും. സ്‌ത്രീകൾ ആഢംബരഭൂഷണ പദാർത്ഥങ്ങൾ വാങ്ങിക്കൂട്ടും.
രാഷ്‌ട്രീയ രംഗത്തുളളവർ പരസ്പരം പഴിചാരും. ഉദ്യോഗസ്ഥന്മാർക്ക് സ്ഥാനമാറ്റത്തിനും മേലാധികാരികളുടെ
പ്രീതി സമ്പാദിക്കുവാൻ സാധിക്കുകയും ചെയ്യും.
തിരുവാതിരഃ
വിമർശനങ്ങൾക്ക് പാത്രീഭവിക്കുവാൻ ഇടവരും. സ്‌ത്രീകളിൽ നിന്ന് അപവാദം കേൾക്കേണ്ടതായിവരും.
രാഷ്‌ട്രീയക്കാർ തെരഞ്ഞെടുപ്പ് മത്സരങ്ങളെ നേരിടേണ്ടതായിവരും. കടബാധ്യത മൂലം മനസ്സ് വിഷമിക്കും.
കിട്ടാനുളള പണം കൈയിൽ വന്നുചേരില്ല. പണമിടപാടുകളിൽ അതീവശ്രദ്ധപാലിക്കുന്നത് വളരെ നന്നായിരിക്കും.
സർക്കാർ ഉദ്യോഗസ്ഥൻമാർക്ക് സ്ഥാനമാനാദികളും ബഹുമതികളും ലഭ്യമാകും. ഡോക്‌ടർമാർ, എൻജീനിയർമാർ,
തുടങ്ങിയ പ്രൊഫഷണലുകൾക്ക് നല്ല പ്രാക്‌ടീസും സാമ്പത്തിക നേട്ടങ്ങളും കൈവരിക്കുവാൻ സാധ്യമാകും.
പുണർതംഃ
രോഗികൾക്ക് ആശ്വാസം കിട്ടിതുടങ്ങും. ഒരു ഉത്തമസുഹൃത്തിന്റെ സഹായം മൂലം കടക്കാരുടെ ശല്യം
മാറികിട്ടും. തീരുമാനിച്ചു വച്ച ചില കാര്യങ്ങൾ നീട്ടി വയ്‌ക്കുവാൻ നിർബന്ധിതനാകും. തൊഴിലിൽ മാറ്റങ്ങൾ
അനുഭവമായിവരും. അന്യദേശത്ത് ജോലി ചെയ്യുന്നവർ മേലാധികാരികളുടെ അപ്രീതിയ്‌ക്കു പാത്രീഭവിക്കുവാൻ
സാധ്യതയുണ്ട്. വ്യാപാരവ്യവസായങ്ങളിൽ മന്ദത അനുഭവപ്പെടും. മത്സരങ്ങളിലും മറ്റും വിജയം കൈവരിക്കുവാൻ
സാധിക്കും. മതപരമായ ചടങ്ങുകളിൽ സംബന്ധിക്കുവാൻ അവസരം ലഭിക്കും. കലാകാരന്മാർ പ്രശസ്തിയും
അംഗീകാരവും സമ്പാദിക്കും. രാഷ്‌ട്രീയനേതാക്കൻമാർക്ക് അണികളിൽ സ്വാധീനം വർദ്ധിക്കും.
പൂയംഃ
ഗൃഹസുഖം കുറയും. കുടുംബത്തിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. പല മാർഗ്ഗങ്ങളിൽകൂടി
ധനം ലഭ്യമാകും. ധാരാളം യാത്രകൾ ചെയ്യേണ്ടതായിവരും. ഭൂമിയിൽ നിന്നും നാല്‌ക്കാലികളിൽ നിന്നും
ആദായം ലഭിക്കും. ജോലിക്കു ശ്രമിക്കുന്ന യുവാക്കൾക്ക് പ്രതീക്ഷയ്‌ക്കു വകയുണ്ട്. ധനസ്ഥാപനങ്ങൾ നടത്തുന്നവർക്ക്
നികുതിവകുപ്പിൽ നിന്നും ഉപദ്രവങ്ങൾ അനുഭവപ്പെടും. വ്യാപാരവ്യവസായം അഭിവൃദ്ധിപ്പെടും. സന്താനങ്ങളെക്കൊണ്ട്
ഗുണഫലങ്ങൾ ഉണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങൾ പ്രയാസംകൂടാതെ നടക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക്
സ്ഥാനമാനങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭ്യമാകും.
ആയില്യംഃ
പുതിയ സുഹൃദ്‌ബന്ധങ്ങൾ ഉടലെടുക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ദൂരസ്ഥലത്തുളള ബന്ധുക്കളിൽ നിന്നും
സഹായസഹകരണങ്ങൾ ലഭിക്കും. തുടങ്ങി വച്ച കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കും. ഗൃഹംമോടി
പിടിപ്പിക്കുവാൻ പണം ചിലവഴിക്കും. പൂർവ്വികധനം ലഭ്യമാകും. കേസ്സുകൾ അനുകൂലമായി തീർപ്പ്
കല്പിക്കപ്പെടും. വിദേശത്തു പോകുവാനാഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കപ്പെടും. വിദ്യാർത്ഥികൾക്ക്
പരീക്ഷകളിലും ടെസ്‌റ്റുകളിലും നന്നായി വിജയിക്കുവാൻ സാധിക്കും. രാഷ്‌ട്രീയസാമൂഹ്യരംഗത്ത് നല്ല മതിപ്പ്
ഉളവാക്കുവാൻ സാധ്യമാകും.
മകംഃ
തൊഴിൽ സംബന്ധമായി ചില ബുദ്ധിമുട്ടുകൾ അനുഭവത്തിൽ വരും. തുടങ്ങി വച്ച പ്രവർത്തനങ്ങൾ
പൂർത്തീകരിക്കുവാൻ കഴിയാതെ വിഷമിക്കും. സാമ്പത്തികമായി ക്ലേശം അനുഭവിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത
വിദ്യാഭ്യാസത്തിന് തടസ്സം നേരിടും. കടക്കാരുടെ ശല്യം ഉണ്ടാകുവാൻ സാധ്യതയുണ്ട്. എല്ലാകാര്യങ്ങളിലും
തടസ്സം അനുഭവമാകും. വീഴ്‌ച, പതനം, ഭയം ഇവ മൂലം വിഷമിക്കും. പൂർവ്വികസ്വത്തു സംബന്ധിച്ച്
തർക്കമുണ്ടാകും. കുടുംബജീവിതത്തിൽ അസ്വസ്ഥത നിഴലിക്കും. ചെറിയ ചെറിയ വഴക്കുകളും പ്രശ്‌നങ്ങളും
അലട്ടികൊണ്ടിരിക്കും. മനഃസ്വസ്ഥതയ്‌ക്കു കോട്ടം തട്ടും.
പൂരംഃ
ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായിവരും. സ്ഥലമാറ്റത്തിന് ശ്രമിക്കും. സർക്കാർ
ഉദ്യോഗസ്ഥൻമാർക്ക് ജോലിഭാരം വർദ്ധിക്കും. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത ഉണ്ടാകും. സന്താനങ്ങളുടെ
രോഗം മൂലം വിഷമിക്കും. കെമിക്കൽ ഫാക്‌ടറികളിൽ ജോലി ചെയ്യുന്നവർ സൂക്ഷിക്കുന്നതു നന്നായിരിക്കും.
ഹൃദയപീഢയുളളവർക്ക് രോഗം മുർച്ഛിക്കുവാൻ സാധ്യതയുണ്ട്. കരാർ പ്രവർത്തനം കടബാധ്യത മൂലം നിർത്തി
വയ്‌ക്കേണ്ടതായി വരും. പൊതുരംഗത്തുളളവർ ഗൗരവമുളള ആരോപണങ്ങൾക്കു വിധേയരാകേണ്ടിവരും. പോലീസ്,
പട്ടാളം തുടങ്ങിയ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനമാനാദി അർത്ഥലാഭം സിദ്ധിക്കും.
ഉത്രംഃ
ആതുരശുശ്രൂഷാ രംഗത്തുളളവർ മാനിക്കപ്പെടും. പുതിയ ഭൂമിയോ, എസ്‌റ്റേറ്റോ വാങ്ങിക്കും. പുതിയ
വാഹനം വാങ്ങുവാൻ ഇടയാകും. ലോണുകളും, ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ഇലക്‌ട്രോണിക്സ്
മീഡിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. പുതിയ ഉപകരണങ്ങൾ വാങ്ങും. സ്‌ത്രീകൾ
ആഢംബരഭൂഷണപദാർത്ഥങ്ങൾ വാങ്ങിക്കൂട്ടും. രാഷ്‌ട്രീയ രംഗത്തും, സാമൂഹ്യരംഗത്തും സൽപ്പേര് നിലനിർത്തും.
ഓദ്യോഗികമായി യാത്രകൾ ചെയ്യേണ്ടി വരും. എഴുത്തുകാർക്ക് റോയൽറ്റി തുടങ്ങിയ ഇനത്തിൽ വരുമാനം
ഉണ്ടാകും. ഭാര്യ, തുടങ്ങിയ അടുത്ത ബന്ധുക്കളിൽ നിന്നും സഹായങ്ങൾ ഉണ്ടാകും.
അത്തംഃ
പുതിയ ഗൃഹനിർമ്മാണത്തിന് ശ്രമിക്കും. വാഹനം വാങ്ങുന്നതിന് ക്രഡിറ്റ് സൗകര്യം ഉപയോഗപ്പെടുത്തും.
സന്താനങ്ങളുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. സേനാവിഭാഗങ്ങളിലുളളവർ മേലാധികാരികളുടെ
അപ്രീതിയ്‌ക്ക് പാത്രമാകും. നല്ല സുഹൃത്ത് ബന്ധം ഉടലെടുക്കും. കൃഷി, കച്ചവടം തുടങ്ങിയവ അഭിവൃദ്ധി
പ്രാപിക്കും. റിയൽ എസ്‌റ്റേറ്റ് വ്യാപാരം നന്നായി മുന്നോട്ടുപോകും. കായികതാരങ്ങളുടെ പ്രവർത്തനം
മന്ദഗതിയിലാകും. കൂട്ടുവ്യാപാരത്തിൽ അപസ്വരങ്ങൾ മുഴങ്ങും. രാഷ്‌ട്രീയക്കാർക്ക് അണികളിൽ സ്വാധീനം
വർദ്ധിക്കും. കായികരംഗത്തുളളവർക്ക് മികച്ച പ്രകടനം കാഴ്ചവയ്്ക്കുവാനാകില്ല.
ചിത്തിരഃ
പങ്കു വ്യാപാരം അഭിവൃദ്ധിപ്പെടും. സിനിമ, സീരിയൽ രംഗത്തുളളവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും.
ഇലക്‌ട്രോണിക്സ് മീഡിയയുമായുളള പ്രവർത്തനം കാര്യക്ഷമമാകും. വിദേശവ്യാപാരത്തിൽ നല്ല
പുരോഗതിയുണ്ടാകും. ധനകാര്യസ്ഥാപനങ്ങളുമായുളള ബന്ധം മെച്ചപ്പെടും. ഏജൻസി വ്യാപാരം മെച്ചപ്പെടും.
സ്‌ത്രീകൾ ആഢംബരഭൂഷണ പദാർത്ഥങ്ങൾ വാങ്ങിക്കൂട്ടും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകളെ മാനിച്ച് ക്യാംപസ്
സെലക്ഷൻ കിട്ടും. ജോലിക്കു ശ്രമിക്കുന്നവർക്ക് ജോലി ലഭിക്കും. സാമ്പത്തിക ക്ലേശങ്ങൾ മാറികിട്ടും. അകന്ന ഒരു
ബന്ധുവിൽ നിന്നും സഹായങ്ങൾ ലഭിക്കും. അധ്വാനഭാരം വർദ്ധിക്കും. രാഷ്‌ട്രീയ സാമൂഹ്യരംഗത്ത് തങ്ങളുടെ
കഴിവുകൾ ഉപയോഗപ്പെടുത്താൻ കഴിയാതെ വരും.
ചോതിഃ
പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. കർക്കശമായി സംസാരിക്കുകമൂലം നഷ്‌ടകഷ്‌ടങ്ങൾ ഉണ്ടാകും. അകന്ന ബന്ധുക്കൾ
അടുക്കുവാൻ തുടങ്ങും. സാമ്പത്തിക ക്ലേശങ്ങളും മനഃപ്രയാസങ്ങളും അനുഭവത്തിൽ വരും. വിദ്യാർത്ഥികൾക്ക്
പരീക്ഷകളിലും ടെസ്‌റ്റുകളിലും പ്രതീക്ഷിച്ചതുപോലെ വിജയിക്കുവാൻ സാധിക്കുകയില്ല. ബാങ്ക് ജീവനക്കാർ,
തുറമുഖ തൊഴിലാളികൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ വി.ആർ.എസ് എടുക്കുവാൻ
ശ്രമിക്കും. കുടുംബസുഖം കുറയും. അലച്ചിലും വലച്ചിലും അനുഭവമാകും. ധാരാളം യാത്രകൾ
ചെയ്യേണ്ടിവരും. മരാമത്തു പണികൾ നിറുത്തിവയ്‌ക്കുവാൻ തീരുമാനിക്കും. വീഴ്‌ച, പതനം, അപകടം ഇവയ്‌ക്ക്
സാധ്യതയുണ്ട്.
വിശാഖംഃ
നിയമരംഗത്തുളളവർക്ക് നേട്ടം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ നല്ല വിജയം കരസ്ഥമാക്കാനാകും.
കർമ്മത്തിൽ ചില തടസ്സങ്ങൾ അനുഭവപ്പെടും. മാതാപിതാക്കളുടെ കാര്യത്തിൽ ഉൽകണ്‌ഠയുണ്ടാകും. മംഗളകർമ്മങ്ങളിൽ
പങ്കെടുക്കും. തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. വളരെക്കാലമായി നടക്കാതിരുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തും.
പുണ്യസങ്കേതങ്ങളിൽ ദർശനം നടത്തും. വാഹനം മൂലം നഷ്‌ടത്തിന് ഇടയുണ്ട്. കച്ചവടത്തിൽ നഷ്‌ടം ഉണ്ടാകും.
പ്രേമബന്ധങ്ങൾ ഉടലെടുക്കും. അന്യദേശത്ത് പോകുവാൻ ശ്രമിക്കും. മാനസിക പിരിമുറുക്കം അനുഭവമാകും. പഴയ
കടങ്ങൾ വീട്ടാനാകും.
അനിഴംഃ
പുതിയ സംരംഭങ്ങൾ ആരംഭിക്കും. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ മാറികിട്ടും. സ്‌ത്രീകൾ
പുതുവസ്‌ത്രങ്ങൾ വാങ്ങിക്കും. കുടുംബാംഗങ്ങളുമായി വാക്കുതർക്കങ്ങളുണ്ടാകും. പുതിയ വാഹനം വാങ്ങും. ഭൂമി
ഇടപാടുകളിൽ ലാഭം ഉണ്ടാകും. പൂർവ്വിക സ്വത്തുക്കൾ അനുഭവയോഗ്യമായി വരും. തർക്കങ്ങളും വഴക്കുകളും
കേസ്സുകളിൽ കലാശിക്കും. ഏജൻസി വ്യാപാരം മന്ദഗതിയിലായിരിക്കും. കലാകായികരംഗത്തുളളവർക്ക് നന്നായി
ശോഭിക്കുവാനാവും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറികിട്ടും. സഹോദരങ്ങളുടെ കാര്യത്തിൽ കൂടുതൽ
ശ്രദ്ധാലുവാകും.
തൃക്കേട്ടഃ
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ആരോപണങ്ങൾക്ക് വിധേയരാകും. ഏജൻസി വ്യാപാരം
അഭിവൃദ്ധിപ്പെടും. സർക്കാർ സർവ്വീസിലുളളവർ സ്ഥലമാറ്റഭീഷണിയെ അഭിമുഖീകരിക്കേണ്ടിവരും. വിലപ്പെട്ട ചില
രേഖകൾ കൈമോശം വരും. അഗ്നി, ആയുധം ഇവ ഹേതുവായി നഷ്‌ടകഷ്‌ടങ്ങൾ വന്നുചേരും.
പൊതുസേവനരംഗത്തുളളവർക്ക് സർക്കാരിന്റെ താക്കീതുകത്തുകൾ ലഭിക്കാം. ശരീരത്തിന് അസ്വസ്ഥതയുണ്ടാകും. കടം
കൂടാതെ ഭൂമി വാങ്ങുവാനാകും. നിയമവിദ്യാർത്ഥികൾക്ക് പിരിമുറുക്കം അനുഭവമാകും. കുടുംബസുഖം
കുറയുവാനും, ഭാര്യയുമായി കലഹിക്കുവാനും ഇടയാകും. ഗർഭിണികൾ സൂക്ഷിക്കണം.
മൂലംഃ
തൊഴിൽ രംഗത്ത് കുഴപ്പങ്ങൾ അനുഭവമാകും. ധനനഷ്‌ടം, കടം ഇവയുണ്ടാകും. സന്താനങ്ങളുടെ
വിവാഹതീരുമാനത്തിന് മാറ്റം വരുത്തേണ്ടതായി വരും. പങ്കു വ്യാപാരത്തിന് ശ്രമിക്കും. ഉദ്യോഗസ്ഥൻമാർ
മേലാധികാരികളുടെ അപ്രീതിയ്‌ക്ക് പാത്രീഭവിക്കുവാനും ശിക്ഷാനടപടികളിൽപ്പെടാനും ഇടയുണ്ട്. ഗൃഹത്തിൽ
കളവ് നടക്കുവാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ ഉപദ്രവം മൂലം വിഷമിക്കും. മാനസിക പിരിമുറുക്കം
അനുഭവപ്പെടും. വായ്പയ്‌ക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം നേരിടും. ആവശ്യമില്ലാത്ത വാക്കുതർക്കങ്ങളിൽപെടും.
ഭൂമി സംബന്ധമായി തർക്കങ്ങൾ ഉണ്ടാകും.
പൂരാടംഃ
തൊഴിൽ രംഗത്ത് നിലനില്‌ക്കുന്ന പ്രശ്‌നങ്ങൾ ഒരു പരിധിവരെ പരിഹരിക്കുവാൻ സാധിക്കും.
പോലീസ്, പട്ടാളം, തുടങ്ങിയ വകുപ്പുകളിലുളളവർക്ക് സ്ഥാനമാനാദികളും സമ്മാനങ്ങളും ലഭിക്കും. കുടുംബത്തിൽ
ഐശ്വര്യം വർദ്ധിക്കും. അടുത്ത ബന്ധുക്കളും വേണ്ടപ്പെട്ടവരുമായി പിണങ്ങും. അതിഥി സൽക്കാരത്തിനായി പണം
ചിലവഴിക്കും. ദുഖഃകരമായ വാർത്തകൾ കേൾക്കും. യാത്രകളിൽ ഉന്നതസ്ഥാനീയരെ കണ്ടുമുട്ടുവാനും
പരിചയപ്പെടുവാനും അവസരം ഉണ്ടാകും. വാഹനം മൂലം ധനനഷ്‌ടം ഉണ്ടാകും. മനസ്സിനു ദുഃഖമുണ്ടാക്കുന്ന ചില
സംഭവങ്ങൾക്ക് വഴി തെളിയിക്കും.
ഉത്രാടംഃ
മരാമത്തു പണികൾക്ക് ധാരാളം പണം ചിലവഴിക്കും. കോൺട്രാക്‌ട് വ്യാപാരം നടത്തുന്നവർ പണം
കിട്ടാതെ വിഷമിക്കുവാനിടയാകും. സർക്കാർ ഉദ്യോഗസ്ഥൻമാർ പണിഷ്‌മെന്റ് ട്രാൻസ്‌ഫറിന് ഇരയാകും.
അധ്വാനഭാരം മൂലം ശാരീരിക അസ്വസ്ഥതകൾ അനുഭവമാകും. വിദ്യാഭ്യാസരംഗത്തുളളവർക്ക് പല പരീക്ഷണങ്ങളെയും
നേരിടേണ്ടതായി വരും. രാഷ്‌ട്രീയനേതാക്കൾക്ക് അണികളിൽ സ്വാധീനം വർദ്ധിക്കും. ദൂരെയുളള
ബന്ധുമിത്രാദികളിൽ നിന്നും സഹായസഹകരണങ്ങൾ ലഭ്യമാകും. തൊഴിൽ രഹിതരുടെ ഉദ്യോഗലബ്ധിക്ക് അവസരങ്ങൾ
ഉണ്ടാകും. കായികരംഗത്തുളളവർ മികച്ചപ്രകടനം കാഴ്‌ച വയ്‌ക്കും. സിനിമ രംഗത്തുളളവർക്ക് വിശ്രമം
കുറയുവാനും അധ്വാനഭാരം വർദ്ധിക്കുവാനും ഇടയുണ്ട്.
തിരുവോണംഃ
വ്യാപാരരംഗം മന്ദീഭവിക്കും. സാമ്പത്തികബുദ്ധിമുട്ട് മൂലം കടബാധ്യതകൾ വന്നുചേരും. ഔഷധം മൂലം
ആപത്തുണ്ടാകാം. വിഷമുളള ജന്തുക്കളിൽ നിന്നും ഉപദ്രവം ഏർക്കേണ്ടതായി വരും. മാധ്യമപ്രവർത്തകർക്ക് പല
നേട്ടങ്ങളും കൈവരിക്കുവാനാകും. ഊഹക്കച്ചവടത്തിൽ ലാഭം സിദ്ധിക്കും. റിയൽ എസ്‌റ്റേറ്റ് വ്യാപാരം
അഭിവൃദ്ധിപ്പെടും. വിദേശത്തുപോകുവാനുളള വിസ മുതലായ പേപ്പറുകൾ ശരിയാകും. സാമൂഹ്യബന്ധങ്ങൾ
വർദ്ധിക്കും. വ്യാപാരങ്ങളിൽ വിജയം നേടും. ദേവാലയങ്ങളുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടും.
മാതൃസ്വത്തു സംബന്ധിച്ച് തർക്കങ്ങളുണ്ടാകും.
അവിട്ടംഃ
ശത്രുക്കളെ പരാജയപ്പെടുത്തും. പല പ്രകാരത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. സൽക്കീർത്തി,
വാഹനലാഭം, കടം ഇല്ലാതെ ഭൂമി ലാഭം ഇവയുണ്ടാകും. കൃഷിയിൽ നിന്നും നേട്ടമുണ്ടാകും. സാമൂഹ്യബന്ധങ്ങൾ
വർദ്ധിക്കും. പ്രതീക്ഷിക്കാത്ത മാർഗ്ഗങ്ങളിൽകൂടി ധനലാഭം ഉണ്ടാകും. സന്തോഷകരമായ ദാമ്പത്യം അനുഭവപ്പെടും.
പലകാര്യങ്ങളിലും നിവൃത്തിയുണ്ടാകും. യാത്രകളിൽ നേട്ടമുണ്ടാകും. കിട്ടാകടം കിട്ടും. ഉദ്യോഗത്തിൽ ഉയർച്ച
ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പരിഹരിക്കപ്പെടാതിരുന്ന കാര്യങ്ങൾ പരിഹരിക്കപ്പെടും.
ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെ ലാഭം ഉണ്ടാകും. പങ്കു വ്യാപാരത്തിനായി ശ്രമിക്കും. വിദ്യാർത്ഥികൾക്ക്
പരീക്ഷകളിൽ നല്ല വിജയം കരസ്ഥമാക്കാനാകും.
ചതയംഃ
മറ്റുളളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കുവാൻ ശ്രമിക്കും. ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച്
സമയം കൊല്ലും. രോഗാദിക്ലേശങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെടേണ്ടതായി വരും. സാമ്പത്തിക
ബുദ്ധിമുട്ടുകൾ അനുഭവത്തിൽ വരുകയില്ല. ഡോക്‌ടർമാർ, എഞ്ചീനിയർമാർ, തുടങ്ങിയ പ്രൊഫഷണലുകൾക്ക് അത്ര
ഗുണകരമാവില്ല. വേണ്ടപ്പെട്ടവർ അകലുവാൻ ഇടയാകും. മാനസിക പിരിമുറുക്കം അനുഭവിക്കുവാൻ ഇടയാകും.
മേലാധികാരികളുടെ പ്രീതി സമ്പാദിക്കുന്നതിൽ വിജയിക്കും. ചിട്ടി, ലോട്ടറി മുതലായവ വീണു കിട്ടും.
പൂരുരുട്ടാതിഃ
എവിടെയും തടസ്സങ്ങൾ അനുഭവപ്പെടും. പണമിടപാടുകളിൽ നഷ്‌ടം സംഭവിക്കുവാൻ ഇടയാകും.
വിചാരിച്ച കാര്യങ്ങൾക്കു മുടക്കം വരും. വീടുപണി സ്തംഭിക്കും. കുടുംബത്ത് നടക്കാനിരുന്ന മംഗളകർമ്മം മാറ്റി
വയ്‌ക്കേണ്ടതായി വരും. കടം വാങ്ങുവാൻ നിർബന്ധിതനാകും. തൊഴിൽ രംഗത്ത് മന്ദന അനുഭവപ്പെടും.
സഹപ്രവർത്തകരുടെ വിമർശനങ്ങൾക്ക് പാത്രീഭവിക്കും. ടെസ്‌റ്റുകളിലും, പരീക്ഷകളിലും നല്ല വിജയം
കരസ്ഥമാക്കുവാൻ സാധ്യതയുണ്ട്. ചതി, വഞ്ചന, എന്നിവ മൂലം വിഷമിക്കുവാനിടവരും. കുടുംബത്ത് ചെറിയ അസ്വസ്ഥത
നിഴലിക്കും.
ഉത്രട്ടാതിഃ
സഹായിക്കാമെന്നേറ്റവർ അവസാന നിമിഷം കാലുമാറും. ചില പ്രതീക്ഷകൾ തകരും. ദൈവീകകാര്യങ്ങൾക്ക്
ധാരാളം സമയം ചിലവഴിക്കും. കഠിനാദ്ധ്വാനം ആവശ്യമായി വരും. രോഗികൾക്ക് ആശ്വാസം കണ്ടു തുടങ്ങും.
പുതിയ കരാറുകളിൽ ഒപ്പുവയ്‌ക്കുവാനാകും. ലോണുകളും ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.
ദാമ്പത്യജീവിതത്തിൽ അസ്വസ്ഥത അനുഭവമാകും. യാത്രകൾ ആവശ്യമായി വരും. കുടുംബത്തിൽ കലഹങ്ങൾ
ഒഴിവാക്കാനാവാതെ വരും. അഗ്നി, ആയുധം ഇവ മൂലം അപകടങ്ങൾക്ക് സാധ്യതയുണ്ട്.
രേവതിഃ
അലസതമൂലം നഷ്‌ടകഷ്‌ടങ്ങൾ ഉണ്ടാകും. ശത്രുക്കളുമായി ഏറ്റുമുട്ടും. മനോദുഃഖം
ഉണ്ടാകുവാനിടയുണ്ട്. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കും. അടുത്ത ബന്ധുക്കളുടെയോ
ഇഷ്‌ടപ്പെട്ടവരുടെയോ വിയോഗം മൂലം വിഷമിക്കുവാനിടയാകും. തർക്കസ്വഭാവം പ്രകടമാകും. ഗൃഹത്തിന് ചില
മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും. പുതിയ ചില സംരംഭങ്ങൾക്ക് തുടക്കമിടും. സ്‌ത്രീകൾ മൂലം അപവാദം
കേൾക്കേണ്ടതായി വരും. രാഷ്‌ട്രീയ സാമൂഹ്യരംഗത്ത് നന്നായി പ്രവർത്തിക്കുവാൻ സാധിക്കും. പുണ്യസങ്കേതങ്ങൾ
സന്ദർശിക്കുവാൻ അവസരം ലഭിക്കും.
Generated from archived content: vaaraphalam-apr18-24.html Author: divakaran