നിങ്ങളുടെ ഈ ആഴ്‌ച

അശ്വതിഃ

71&2 ആണ്ട്‌ ശനിക്കാലം തുടരുന്നുവെങ്കിലും വാരം ഗുണകരമാണ്‌. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.

സന്താനങ്ങളുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. കേസ്സുകൾ അനുകൂലമായി തീർപ്പു കല്പിക്കപ്പെടും.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കും. രാഷ്‌ട്രീയനേതാക്കൻമാർക്ക്‌ വിമർശനങ്ങളെ അഭിമുഖീകരിക്കേണ്ടി

വരും. വസ്‌ത്ര വ്യാപാര രംഗത്തുളളവർക്ക്‌ നഷ്‌ടകഷ്‌ടതകളും വ്യാപാരമന്ദതയും ഉണ്ടാകും.

വിദ്യാഭ്യാസരംഗത്തുളളവർക്കും വിദ്യാർത്ഥികൾക്കും സമയം നല്ലതാണ്‌. മരാമത്ത്‌ പണികൾ തുടരും. പുതിയ

വാഹനം വാങ്ങുവാൻ ക്രെഡിറ്റ്‌ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. പിതൃജനങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ടാകും.

വാരാവസാനം കാര്യപരാജയം, ധനനഷ്‌ടം, സർക്കാരിൽ നിന്നും ഉപദ്രവം, യാത്രകളിൽ വിഘ്നം എന്നിവ ഉണ്ടാകും.

ഭരണിഃ

ആരംഭിച്ച കർമ്മങ്ങൾക്ക്‌ തടസ്സങ്ങളും, തൊഴിൽ പരമായി സ്തംഭനവും, അലച്ചിലും വലച്ചിലും ഉണ്ടാകാനിടയുണ്ട്‌.

വിലപ്പെട്ട ചിലരേഖകൾ കളവുപോകാനിടവരും. അനാവശ്യമായ യാത്രകൾ ആവശ്യമായി വരും. ദുഃഖവാർത്തകൾ

കേൾക്കാനിട വരും. സാമ്പത്തിക ക്ലേശങ്ങൾ മൂലം കടം വാങ്ങേണ്ടി വരും. സഹോദരവിരോധങ്ങൾ, ശത്രുവർദ്ധന,

കുടുംബകലഹം, ദുർവ്യയം ഇവമൂലം മനഃസ്വസ്ഥത കുറയും. സന്താനങ്ങളെക്കൊണ്ട്‌ സഹായങ്ങൾക്ക്‌ ഇട ലഭിക്കും.

രോഗാദിക്ലേശങ്ങൾ മൂലം വിഷമിക്കുവാൻ ഇടവരും. സ്‌ത്രീകൾക്ക്‌ വിദേശ നിർമ്മിത സമ്മാനങ്ങൾ ലഭിക്കാൻ

സാധ്യതയുണ്ട്‌.

കാർത്തികഃ

ഉന്നതന്മാരിൽ നിന്ന്‌ നഷ്‌ടകഷ്‌ടങ്ങളും അഭിമാനക്ഷതവും ഉണ്ടാകും. കൊടുത്ത വാക്കു പാലിക്കാനാവാതെ

വിഷമിക്കും. അദ്ധ്വാനഭാരം വർദ്ധിക്കും. ചില സുപ്രധാന രേഖകളിൽ ഒപ്പുവയ്‌ക്കും. ശയനസുഖക്കുറവും ആലസ്യവും

അനുഭവമാകും. വീണ്ടുവിചാരം കൂടാതെ കാര്യങ്ങൾ പ്രവർത്തിക്കുവാനിട വരും. വാരാവസാനത്തിൽ

മംഗളകർമ്മളിലും സൽക്കാരങ്ങളിലും പങ്കുചേരും. കുടുംബജീവിതം സന്തോഷപ്രദമാകും. സന്താനങ്ങളെക്കൊണ്ട്‌

ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ അഭിവൃദ്ധി കണ്ടു തുടങ്ങും. പൂർവ്വിക സ്വത്തുക്കൾ

അനുഭവയോഗ്യമാകും.

രോഹിണിഃ

സുഹൃത്തുക്കൾ തമ്മിൽ തെറ്റിദ്ധാരണകൾമൂലം കലഹത്തിനും അകൽച്ചയ്‌ക്കും ഇടയാകും. ഉദ്യോഗസ്ഥൻമാർ

മേലാധികാരിളുടെ അപ്രീതിയ്‌ക്ക്‌ ഇടയാകും. കർമ്മങ്ങളിൽ തടസ്സങ്ങളും അനുഭവമാകും. ഊഹക്കച്ചവടത്തിൽ

നഷ്‌ടകഷ്‌ടങ്ങൾ ഉണ്ടാകും. ഭാര്യാഭർത്തൃ സുഖഹാനിയുണ്ടാകും. സന്താനങ്ങളുമായി അഭിപ്രായവിത്യാസത്തിന്‌

ഇടവരും. വ്യാപാരവ്യവസായ രംഗത്തുളളവർക്ക്‌ തടസ്സങ്ങൾ നേരിടും. കടക്കാരിൽ നിന്നും ശല്യം നേരിടും.

മാധ്യമപ്രവർത്തകർക്ക്‌ അലച്ചിലും വലച്ചിലും അനുഭവമാകും. ആഹാരം പോലും കഴിക്കാൻ കഴിയാത്ത

അവസ്ഥയുണ്ടാകും.

മകയിരംഃ

മരാമത്ത്‌ പണികൾ മന്ദഗതിയിലാകും. അഭിനയരംഗത്തുളളവർക്ക്‌ അപകടഭീതിയുണ്ടാകും. ശത്രുക്കളിൽ നിന്ന്‌

ഭീഷണിയും മറ്റും നേരിടേണ്ടിവരും. വ്യാപാരിവ്യവസായികൾക്ക്‌ നികുതി വകുപ്പിൽ നിന്നും ഉപദ്രവങ്ങൾ

ഉണ്ടാകും. ഫാക്‌ടറി ജീവനക്കാർക്ക്‌ ജോലിയിൽ നിന്നും വിട്ടു നില്‌ക്കേണ്ടതായി വരും. കോൺട്രാക്‌ട്‌

വ്യാപാരികൾക്ക്‌ സാമ്പത്തികമായി നഷ്‌ടകഷ്‌ടങ്ങൾ അനുഭവമാകും. ഇലക്‌ട്രോണിക്സ്‌ രംഗത്തുളളവർക്ക്‌ അവരുടെ

വില പിടിപ്പുളള ഉപകരണങ്ങൾ കേടുവരും. രാഷ്‌ട്രീയരംഗത്തുളളവർ കാലുവാരലിന്‌ വിധേയരാകും.

മനഃസ്സമാധാനം നഷ്‌ടപ്പെടും.

തിരുവാതിരഃ

വ്യാപാരവ്യവസായം അഭിവൃദ്ധിപ്പെടും. ഭൂമി, വാഹനം, മുതലായവ വാങ്ങുവാൻ യോഗമുണ്ടാകും. യുവാക്കളുടെ

വിവാഹക്കാര്യത്തിൽ തീരുമാനമാകും. വിദ്യാർത്ഥികളുടെ പരീക്ഷകളിലും ടെസ്‌റ്റുകളിലും അവർക്ക്‌ നല്ല വിജയം

കരസ്ഥമാക്കാനാകും. വാദപ്രതിവാദങ്ങളിൽ ഏർപ്പെടും. നടക്കാതിരുന്ന പല കാര്യങ്ങളിലും തടസ്സങ്ങൾ മാറി നടന്നു

കിട്ടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. രോഗികൾക്ക്‌ ആശ്വാസം കിട്ടി തുടങ്ങും. പല മാർഗ്ഗങ്ങളിൽകൂടി ധനം

വന്നുചേരും. ഉപേക്ഷിച്ച ധനം തിരികെ ലഭിക്കും. പ്രൊഫഷണലുകൾക്ക്‌ നല്ല പ്രാക്‌ടീസ്‌ ഉണ്ടാകും.

പുണർതംഃ

ഉന്നതന്മാരിൽ നിന്നും സഹായസഹകരണങ്ങൾ ഉണ്ടാകും. വിദേശത്തുപോകുവാനുളള ആഗ്രഹം സാധിക്കും. സ്വപ്രയത്നം

കൊണ്ട്‌ വിജയം കൈവരിക്കാനാകും. ഉദ്ദിഷ്‌ടകാര്യലാഭം, പ്രേമസാഫല്യം, മനഃസ്സമാധാനം,

വസ്‌തുവാഹനാദിലാഭം ഇത്യാദി ലഭിക്കും. വ്യാപാര വ്യവസായം അഭിവൃദ്ധിപ്പെടും. സന്താനങ്ങളെകൊണ്ട്‌

ആനന്ദത്തിനും വകയുണ്ട്‌. സ്‌ത്രീകൾക്ക്‌ ഭർത്തൃസുഖവും ആഢംബരഭൂഷണ പദാർത്ഥങ്ങളുടെ ലാഭവും സിദ്ധിക്കും.

സുഖശയനം അനുഭവമാകും. റിസർച്ച്‌ പഠനത്തിലേർപ്പെട്ടിരിക്കുന്നവരുടെ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാകും.

കർമ്മമേഖലയിലും ഉയർച്ചയും ബഹുമാന്യതയും ലഭ്യമാകും. പോലീസ്‌, പട്ടാളം, എന്നീ വകുപ്പുകളിൽ

പ്രവർത്തിക്കുന്നവർക്ക്‌ ആവശ്യമില്ലാതെ അലച്ചിലും മനഃസ്സമാധാനകുറവും അനുഭവമാകും.

പൂയംഃ

വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. വിദേശത്തു നിന്നും സഹായങ്ങൾ കിട്ടും. ബന്ധുക്കളുമായി

അഭിപ്രായവിത്യാസങ്ങളുണ്ടാകും. മാനസികോല്ലാസത്തിനായി വിനോദയാത്രകളും പുണ്യസന്ദർശനങ്ങളും

നടത്തുവാനിടവരും. വസ്‌ത്രവ്യാപാരികൾക്ക്‌ വ്യാപാരം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനവിഷയങ്ങളെപ്പോലെ തന്നെ

പാഠ്യേതര വിഷയങ്ങളിലും താല്പര്യം കാണിക്കും. കലാസാംസ്‌ക്കാരിക രംഗങ്ങളിലുളളവർ നന്നായി ശോഭിക്കും.

സാഹിത്യകാരൻമാർ അംഗീകരിക്കപ്പെടും. വൈദ്യവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ അഭിമാനവും

സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. വിദേശവ്യാപാരം അഭിവൃദ്ധിപ്പെടും. സൽകീർത്തിയും സാമ്പത്തികനേട്ടവും

അംഗീകാരലബ്ധിയും കൈവരിക്കും.

ആയില്യംഃ

വരുമാനത്തേക്കാൾ അധികചിലവ്‌ ഉണ്ടാകും. ജോലിക്കാർക്ക്‌ അവരുടെ സഹപ്രവർത്തകരുമായി അഭിപ്രായവിത്യാസത്തിന്‌

ഇടയുണ്ടാകും. സന്താനങ്ങളെക്കൊണ്ട്‌ ദുരിതമനുഭവിക്കും. മനോവ്യഥയും അപമാനങ്ങളും ഉണ്ടാകാനിടയുണ്ട്‌.

വിദേശത്തുളളവർക്ക്‌ പ്രതീക്ഷിക്കുന്നതിലും അധികം ഗുണഫലങ്ങൾ സിദ്ധിക്കും. മക്കളുടെ വിവാഹക്കാര്യത്തിലുണ്ടായിരുന്ന

തടസ്സങ്ങൾ മാറികിട്ടും. ബിസിനസ്സ്‌ നന്നായി നടക്കും. മന്ത്രിമാർക്കും രാഷ്‌ട്രീയനേതാക്കൻമാർക്കും വ്യക്തിത്വം

വർദ്ധിക്കും. ജനപിന്തുണയും വിശ്വാസവും നേടും. സ്‌ത്രീകൾക്ക്‌ ഭർത്തൃസുഖവും ശയനസുഖവും വർദ്ധിക്കും.

പോലീസ്‌, പട്ടാളം എന്നിവയിൽ ഉളളവർക്ക്‌ സ്‌തുത്യാർഹമായ സേവനത്തിനുളള അംഗീകാരം ലഭിക്കും.

മകംഃ

മംഗളകർമ്മങ്ങളിൽ പങ്കുചേരും. കുടുംബസമാധാനം വർദ്ധിക്കും. നീതിന്യായവകുപ്പ്‌ ജോലിക്കാർക്ക്‌

സ്ഥാനലബ്ധിയുണ്ടാകും. ബാങ്ക്‌ ജീവനക്കാർ വി.ആർ.എസ്‌ എടുക്കും. ബിസിനസ്സ്‌ സ്ഥാപനങ്ങളിൽ നികുതി

വകുപ്പുദ്യോഗസഥന്മാരുടെ റെയിഡ്‌ മുതലായവ ഉണ്ടാകും. സ്വസ്ഥാനത്തിന്‌ ചലനവും കാര്യങ്ങൾ

ദോഷപര്യവസായിയായിത്തീരുവാനും സാദ്ധ്യതയുണ്ട്‌. യാത്രകളിൽ അപകടങ്ങൾ ഉണ്ടാകും. രാഷ്‌ട്രീയക്കാർക്ക്‌

സ്ഥാനഭ്രംശം ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും ഗുണഫലങ്ങൾ സിദ്ധിക്കും. യന്ത്രങ്ങൾ, വാഹനങ്ങൾ ഇവമൂലം

അപകടസാദ്ധ്യതയുണ്ട്‌. വിദ്യാർത്ഥികൾ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരും. സേനാവിഭാഗങ്ങളിലുളളവർക്ക്‌

പ്രതികൂലസാഹചര്യങ്ങൾ ഉണ്ടാകും.

പൂരംഃ

വ്യവഹാരത്തിൽ വിജയവും മറ്റും സിദ്ധിക്കും. സന്താനങ്ങളുടെ നന്മയ്‌ക്കായി പണം ചിലവഴിക്കും. മാനസിക

പിരിമുറുക്കം മാറികിട്ടും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പത്രപ്രവർത്തകർക്ക്‌ ചിന്താശക്തിയും ജനങ്ങളിൽ

സ്വാധീനവും വർദ്ധിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. സ്‌ത്രീകൾ ഗൃഹോപകരണങ്ങളും ആഢംബരഭൂഷണ

പദാർത്ഥങ്ങളും വാങ്ങിക്കൂട്ടും. ഗൃഹത്തിൽ സന്തോഷവും സമാധാനവും കളിയാടും. ധനകാര്യസ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌

ഈ വാരം ഗുണകരമല്ല. തൊഴിൽ രംഗത്തുളള പിരിമുറുക്കം മാറികിട്ടും. മേലാധികാരികളിൽ നിന്ന്‌

സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും. യുവതികളുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. മന്ത്രിമാർക്കും ജനനേതാക്കൾക്കും

പ്രതീക്ഷയ്‌ക്കു വിപരീതമായി കാര്യങ്ങൾ വരുവാൻ ഇടയുണ്ട്‌.

ഉത്രംഃ

ആവശ്യമില്ലാതെ സംസാരിച്ച്‌ കർമ്മപരമായും കുടുംബപരമായും വിരോധികളെ സമ്പാദിക്കും. സാമ്പത്തികക്ലേശങ്ങൾ

ഉണ്ടാകും. ആരോഗ്യനില മോശമാകും. സ്‌ത്രീകൾ മുഖേന കലഹവും മനഃക്ലേശങ്ങളും അനുഭവിക്കും.

മാധ്യമപ്രവർത്തകർക്കും പത്രപ്രവർത്തകർക്കും എതിർപ്പുകളെ നേരിടേണ്ടിവരും. സർക്കാർ ഉദ്യോഗസ്ഥന്മാർ

ആരോപണങ്ങൾക്ക്‌ വിധേയരാകേണ്ടി വരും. അനിയന്ത്രിതമായ കാര്യങ്ങളിൽ ഏർപ്പെട്ട്‌ വിഷമിക്കും. ശത്രുക്കളിൽ നിന്ന്‌

ഭയം ഉണ്ടാകും. പുതിയതായി തുടങ്ങുവാനുദ്ദേശിക്കുന്ന സംരംഭങ്ങൾക്കും പ്രവർത്തനങ്ങൾക്കും തടസ്സം നേരിടാം.

അത്തംഃ

ഉല്ലാസയാത്രയ്‌ക്ക്‌ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത്‌ പോകും. മരാമത്തു പണികൾ നിർത്തിവെയ്‌ക്കും.

സൽക്കർമ്മങ്ങളിൽ പങ്കെടുക്കും. വിദേശത്തു ജോലി ചെയ്യുന്നവർക്ക്‌ സ്ഥാനലബ്ധിയും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും.

കർമ്മരംഗത്ത്‌ ഉയർച്ചയും മാനാഭിവൃദ്ധിയും ധനലാഭവും ഉണ്ടാകും. രോഗികൾക്ക്‌ രോഗശാന്തി കൈവരും.

ദിവ്യത്വമുളള വ്യക്തികളുമായി പരിചയപ്പെടും. സഹോദരങ്ങളെക്കൊണ്ട്‌ ഗുണഫലങ്ങൾ ഉണ്ടാകും. കലാകായിക

രംഗത്തുളളവർക്ക്‌ മികച്ച നേട്ടങ്ങൾ കൈവരിക്കുവാനാകും. വസ്‌ത്ര നിർമ്മാണരംഗത്ത്‌ നല്ല പുരോഗതി കണ്ടുതുടങ്ങും.

രാഷ്‌ട്രീയ നേതാക്കന്മാർക്ക്‌ അണികളിൽ സ്വാധീനം വർദ്ധിക്കും. ഭാര്യാഭർത്തൃജീവിതം സന്തോഷകരമാകും.

കുടുംബകാര്യങ്ങളിൽ ശ്രദ്ധ കൂടും.

ചിത്തിരഃ

അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. രോഗികൾക്ക്‌ രോഗശാന്തി കണ്ടുതുടങ്ങും.

ഉദ്യോഗത്ഥന്മാർക്ക്‌ ജോലിഭാരം വർദ്ധിക്കും. പൂജാദികർമ്മങ്ങളിൽ പങ്കുചേരും. രാഷ്‌ട്രീയനേതാക്കന്മാർക്ക്‌

പ്രശംസാപത്രങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. ഉന്നത പരീക്ഷകളില വിജയവും ഉദ്യോഗാർത്ഥികൾക്ക്‌

ഇന്റർവ്യൂകളിൽ സെലക്ഷനും ലഭിക്കും. പുതിയ സുഹൃദ്‌ബന്ധങ്ങൾ ഉടലെടുക്കും. കൃഷി, നാല്‌ക്കാലികളുമായി

ബന്ധപ്പെട്ടവർക്ക്‌ നഷ്‌ടകഷ്‌ടങ്ങളുണ്ടാകും. ഭാര്യാഭർത്തൃബന്ധം സുദൃഢമാകും. അലങ്കാരപണികൾ നടത്തും. പുതിയ

വസ്‌ത്രങ്ങളും ആഭരണങ്ങളും ലഭിക്കുവാനിടയുണ്ട്‌. മാനസികസംഘർഷങ്ങൾ മാറി കിട്ടും. ദീർഘയാത്രയ്‌ക്കുളള

പ്ലാനുകൾ നടത്തും.

ചോതിഃ

ഉദ്യോഗസ്ഥന്മാർക്ക്‌ നേതൃസ്ഥാനലബ്ധിയും അനുമോദനങ്ങളും ലഭിക്കും. പൂർവ്വിക സ്വത്തുക്കൾ കൈവരും.

കാര്യവിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യേണ്ടതായി വരും. പ്രായമായ വ്യക്തികളിൽ നിന്നും ധനലാഭം സിദ്ധിക്കും.

വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാവും. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും

അംഗീകാരങ്ങളും സമ്മാനങ്ങളും ലഭിക്കും. ബന്ധുക്കളിൽ നിന്നും സഹായങ്ങൾ ലഭ്യമാകും. ഭാര്യാസ്വത്തുക്കൾ കിട്ടും.

കിട്ടാതിരുന്ന ധനം ലഭിക്കും. അധികാരസ്ഥാനലബ്ധി ഉണ്ടാകും. വക്കീലന്മാർ കേസ്സുകളിൽ പ്രശസ്‌ത വിജയം

നേടും. സുഹൃത്‌ ലാഭം ഉണ്ടാകും.

വിശാഖംഃ

അനാവശ്യച്ചിലവുകൾ മൂലം കടം വാങ്ങേണ്ടി വരും. വ്യക്തിത്വം നശിപ്പിക്കുവാൻ ശത്രുക്കൾ ശ്രമിക്കും.

വ്യാപാരരംഗത്തുളളവർക്ക്‌ കടക്കാരിൽനിന്നും ശല്യം ഉണ്ടാകും. പ്രവൃത്തി മണ്ഡലത്തിൽ പ്രതിയോഗികളെ നേരിടേണ്ടി

വരും. സ്വജനങ്ങളിൽ നിന്ന്‌ ഭിന്നാഭിപ്രായങ്ങളും ദുരിതവും ഉണ്ടാകും. നിർമ്മാണപ്രവർത്തനങ്ങൾ സ്തംഭിക്കും.

കോൺട്രാക്ട്‌ വ്യാപാരികൾക്ക്‌ സർക്കാരിൽ നിന്നും ഉപദ്രവം ഉണ്ടാകാനിടയുണ്ട്‌. ഉദരവ്യാധിയുളളവർക്ക്‌ രോഗം

മുർച്ഛിക്കുവാനുളള സാദ്ധ്യത വളരെ കൂടുതലാണ്‌.

അനിഴംഃ

അകന്ന ബന്ധുക്കൾ അടുക്കും. സ്വർണ്ണലാഭവും ആഢംബരഭൂഷണപദാർത്ഥങ്ങളുടെ ലാഭവും സിദ്ധിക്കും. വിദ്യാർത്ഥികൾക്ക്‌

പാഠ്യവിഷയങ്ങളിൽ ശ്രദ്ധക്കുറവുനിമിത്തം പരീക്ഷകളിൽ പരാജയമുണ്ടാകും. ടെസ്‌റ്റുകളിലും കൂടിക്കാഴ്‌ചകളിലും

വിജയസാധ്യതകൂടും. രാഷ്‌ട്രീയനേതാക്കന്മാർക്ക്‌ മനഃസ്വസ്ഥതകുറയുവാനും എതിരാളികളിൽ നിന്നും അപമാനവും

മറ്റും ഉണ്ടാകുവാനും ഇടവരും. കലാകായികരംഗത്തുളളവർക്ക്‌ അപകടം മൂലം ദുരിതമനുഭവിക്കേണ്ടതായി വരും.

ഇലക്‌ടോണിക്സ്‌ ഉപകരണങ്ങൾക്ക്‌ കേട്‌ സംഭവിക്കും. വൈദ്യുതി, അഗ്നി ഇവമൂലം ആപത്തുണ്ടാകും സൂക്ഷിക്കണം.

തൃക്കേട്ടഃ

കുടുംബപരമായി കലഹങ്ങളും അസ്വസ്ഥതയും അനുഭവമാകും. ഭൂമി സംബന്ധമായി നിലനിന്നിരുന്ന തർക്കം മാറി

കിട്ടും. പിതൃതുല്യരായ ആളുകളുടെ വിയോഗം മൂലം വിഷമിക്കും. സ്‌ത്രീകൾക്ക്‌ അപമാനഭീതി, ചോര,

അരി, ഭയം ഇവയുണ്ടാകും. മാധ്യമപ്രവർത്തകർക്ക്‌ പ്രതിസന്ധികളും ദുഷ്‌കീർത്തിയും അനുഭവപ്പെടുമ. ധാരാളം

യാത്രകൾ ചെയ്യേണ്ടി വരും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ പ്രതിയോഗികളെ നേരിടേണ്ടി വരും.

വൈദ്യവൃത്തിയിലുളളവർക്ക്‌ കേസ്സുകൾ ഉണ്ടാകാം. വരുമാനത്തേക്കാളും അധികച്ചിലവ്‌ പ്രതീക്ഷിക്കാം.

കടബാദ്ധ്യതയുണ്ടാകും. രാഷ്‌ട്രീയനേതാക്കന്മാർ പരസ്പരം കാലുമാറിച്ചവിട്ടും.

മൂലംഃ

സാമാന്യം ഗുണഫലങ്ങൾ സിദ്ധിക്കുന്ന സമയമാണ്‌. ശാരീരികമായി സ്വസ്ഥതയും ഭാഗ്യഭിവൃദ്ധിയും,

ഉദ്ദിഷ്‌ടകാര്യലാഭവും ഉണ്ടാകും. വ്യാപാരവ്യവസായത്തിൽ മാറ്റം വരുത്തും. ഊഹക്കച്ചവടത്തിൽ ലാഭം വർദ്ധിക്കും.

ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കും. വിദേശത്തു നിന്നും സാമ്പത്തിക സഹായങ്ങൾ ലഭ്യമാകും. സാഹിത്യകാരന്മാർക്ക്‌

പുരസ്‌കാരങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. കുടുംബജീവിതം സംതൃപ്തികരമായിരിക്കും.

സാമൂഹ്യരാഷ്‌ട്രീയരംഗത്ത്‌ പ്രവർത്തിക്കും. കലാകായികരംഗത്തുളളവർ ആദരിക്കപ്പെടും. മംഗല്യക്കാര്യങ്ങൾ

കുടുംബത്തിൽ നടക്കും. വിദ്യാർത്ഥികൾ പരീക്ഷകളിലും ടെസ്‌റ്റുകളിലും നന്നായി ശോഭിക്കും.

പൂരാടംഃ

വ്യാപാരരംഗത്ത്‌ പ്രതീക്ഷയിൽ കവിഞ്ഞ പുരോഗതിയുണ്ടാകും. ഉന്നത സ്ഥാനീയരായ വ്യക്തികളുമായി

പരിചയപ്പെടുവാനും അവരുമായി ഒത്തു പ്രവർത്തിക്കുവാനും അവസരമുണ്ടാകും. ദേവാലയങ്ങളുടെ ഭരണചുമതലകൾ

വഹിക്കുവാനിടവരും. മരാമത്തു പണികൾ പുനരാരംഭിക്കും. അകന്ന ബന്ധുവിനായി അദ്ധ്വാനിക്കും. പുണ്യസ്ഥലങ്ങൾ

സന്ദർശിക്കും. കുടുംബജീവിതം കൂടുതൽ സന്തോഷകരമാകും. മത്സരങ്ങൾ, ടെസ്‌റ്റുകൾ എന്നിവ നേരിടേണ്ടി വരും.

അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും.

ഉത്രാടംഃ

അസുഖവും ശരീരക്ലേശങ്ങളും അനുഭവിക്കേണ്ടതായി വരും. ധർമ്മവിരുദ്ധാചാരങ്ങളിൽ താല്പര്യം കാണിക്കും.

ശത്രുക്കളോട്‌ ഏറ്റുമുട്ടി പരാജിതനാകാനിടയുണ്ട്‌. കുടുംബത്തിൽ സ്വൈരവും സമാധാനവും കുറയും.

സന്താനങ്ങളുമായി കലഹിക്കും. വിലപ്പെട്ട സാധനങ്ങൾ നശിച്ചുപോകുകയോ കളവു പോകുകയോ ചെയ്യും.

ആവശ്യമില്ലാത്ത തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടും. പൂർവ്വിക ധനത്തെച്ചൊല്ലി അഭിപ്രായ

വ്യത്യാസങ്ങളുണ്ടാകും. പണമിടപാടുകളിൽ പാളിച്ച പറ്റാം. തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും.

തിരുവോണംഃ

ഉന്നതന്മാരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാകും. വിദേശത്തു പോകുവാനാഗ്രഹിക്കുന്നവർക്ക്‌ തടസ്സങ്ങൾ

മാറികിട്ടും. ജോലിക്കു ശ്രമിക്കുന്നവർക്ക്‌ ജോലിക്ക്‌ അനുകൂലമായ അവസ്ഥയുണ്ടാകും. സ്ഥാനമാനങ്ങൾ തേടിയെത്തും.

മരാമത്തുപണികൾ പുനരാരംഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനുളള തടസ്സങ്ങൾ മാറി കിട്ടും. ഊഹക്കച്ചവടത്തിൽ ലാഭം

ഉണ്ടാകും. സ്‌ത്രീകൾക്ക്‌ ശയനസുഖവും, ഭർത്തൃസുഖവും ആഢംബരഭൂഷണപദാർത്ഥസിദ്ധിയും കൈവരും. അകന്ന

ബന്ധുവിനെ സാമ്പത്തികമായി സഹായിക്കും. കേസ്സുകൾ അനുകൂലമായി വിധി കല്പിക്കപ്പെടും. മാധ്യമപ്രവർത്തകർക്ക്‌

സ്ഥാനമാനങ്ങളും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും.

അവിട്ടംഃ

മത്സരങ്ങളിൽ വിജയം കൈവരിക്കും സാമ്പത്തികബുദ്ധിമുട്ടുകൾക്ക്‌ ആശ്വാസം ലഭിക്കും. പുതിയ സംരംഭങ്ങൾക്കു

തുടക്കമിടും. അന്യരുടെ പണം കൈകാര്യം ചെയ്യാനിടവരും. ഒന്നിലധികം യാത്രകൾ ആവശ്യമായിവരും.

ദൂരസ്ഥലങ്ങളിലുളളവരുടെ സഹായസഹകരണങ്ങൾ ലഭ്യമാകും. ദീർഘനാളായി അനുഭവപ്പെട്ടിരുന്ന അസുഖങ്ങൾക്ക്‌ ആശ്വാസം

ലഭിക്കും. കുടുംബജീവിതത്തിലുണ്ടായിരുന്ന അസ്വസ്ഥതകൾക്കു ശമനം ഉണ്ടാകും. വിദ്യാർത്ഥികൾ മെച്ചമായ

പരീക്ഷാവിജയം നേടും. സ്‌ത്രീകളുടെ വിവാഹക്കാര്യത്തിൽ തിരുമാനമാകും. ഭൂസ്വത്തു വാങ്ങുവാനുണ്ടായിരുന്ന

ആഗ്രഹം സഫലീകരിക്കപ്പെടും.

ചതയംഃ

അദ്ധ്വാനം കൂടും. സാമ്പത്തികമായി അനുഭവപ്പെട്ടിരുന്ന വിഷമതകൾക്ക്‌ ശമനം ഉണ്ടാകും. രോഗികൾക്ക്‌ ആശ്വാസം

കണ്ടുതുടങ്ങും. ആരോഗ്യം മെച്ചമായിരിക്കും. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾക്ക്‌ ഒരറുതി വരും. വരവു

ചിലവുകൾ നിയന്ത്രിക്കുവാൻ പാടുപെടും. സർക്കാരിൽ നിന്നും ലഭിക്കുവാനുളള ധനത്തിനു തീരുമാനമാകും.

കലാകാരന്മാരും സാഹിത്യകാരന്മാരും അംഗീകാരം നേടിയെടുക്കും. വ്യാപാരികൾ പ്രവർത്തനസ്ഥലം മാറ്റുവാൻ

സാദ്ധ്യതയുണ്ട്‌. മനഃസ്സമാധാനം അനുഭവത്തിൽ വന്നുചേരും.

പൂരുരുട്ടാതിഃ

ആരോഗ്യം അത്ര മെച്ചമായിരിക്കുകയില്ല. കരൾ സംബന്ധമായും ഹൃദയസംബന്ധമായും അസുഖങ്ങളുളളവർ പ്രത്യേകം

ശ്രദ്ധിക്കണം. അപകടങ്ങൾ മുറിവു ചതവുകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്‌. പ്രവർത്തന വിജയവും ധനലാഭവും

ഉണ്ടാകും. ഉല്ലാസയാത്രയ്‌ക്കു കുടുംബവുമൊന്നിച്ച്‌ പുറപ്പെടും. ഉദരരോഗങ്ങൾ ചെറിയതോതിൽ ശല്യം ചെയ്യും.

സഹോദരങ്ങളുടെ സഹായങ്ങളും സഹകരണങ്ങളും ലഭ്യമാകും. സന്താനങ്ങൾക്ക്‌ ഉയർച്ചയുണ്ടാകും. കൂട്ടുപ്രവർത്തങ്ങളിൽ

താല്പര്യം കൂടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ താല്പര്യം കാണിക്കും.

ഉത്രട്ടാതിഃ

ദീർഘനാളായി അനുഭവപ്പെട്ടിരുന്ന അസുഖങ്ങൾക്ക്‌ ഒരറുതി കണ്ടെത്തും. വരാനിരുന്ന അപകടങ്ങൾ ഒഴിവായി കിട്ടും.

ബന്ധുക്കൾക്കുവേണ്ടി അദ്ധ്വാനിക്കും. വിമർശനങ്ങൾ നേരിടേണ്ടി വരും. ഒന്നിലധികം പ്രവർത്തികൾ ഒരുമിച്ചു

കൊണ്ടുപോകേണ്ടതായിവരും. അദ്ധ്വാനം കൂടും. വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിൽ മികച്ച വിജയം

കരസ്ഥമാക്കാനാവും. സാമ്പത്തികാഭിവൃദ്ധിയ്‌ക്കുളള പരിശ്രമങ്ങൾ വിജയിക്കും. കലാകാരന്മാരും സാഹിത്യകാരന്മാരും

അംഗീകാരവും പ്രശസ്തിയും പിടിച്ചു പറ്റും. കുടുംബത്തിൽ സമാധാനം കൈവരും.

രേവതിഃ

ആരോഗ്യം മെച്ചമായിരിക്കും. കൃഷി, വ്യവസായം തുടങ്ങിയവയിൽ താല്പര്യം കൂടും. കൂട്ടുപ്രവർത്തനങ്ങൾ

വിജയത്തിൽ കലാശിക്കും. സുഹൃത്തുക്കളുടെ സഹകരണം മൂലം പല പ്രതിസന്ധികളെയും തരണം ചെയ്യാനാകും.

തൊഴിൽ തേടുന്നവർക്ക്‌ പ്രതീക്ഷയ്‌ക്കു വകയുണ്ടാകും. ഉദ്യോഗസ്ഥർക്ക്‌ തൊഴിലിൽ മെച്ചമായ മാറ്റങ്ങൾ ലഭ്യമാകും.

വിദ്യാർത്ഥികൾ മെച്ചമായ പരീക്ഷാവിജയം കരസ്ഥമാക്കും. സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

Generated from archived content: vaaraphalam-apr11-17.html Author: divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English