നിങ്ങളുടെ ഈ ആഴ്‌ച

അശ്വതി

അരോഗ്യം മുമ്പത്തേതിലും മെച്ചപ്പെടും. വീട്‌ വിട്ട്‌ മാറി താമസിക്കേണ്ടിവരും. ഭൂമി സംബന്ധമായി

ക്രയവിക്രയങ്ങൾ ചെയ്യും. റിയൽ എസേറ്ററ്റ്‌ വ്യാപാരം അഭിവൃദ്ധിപ്പെടും. ഷെയർ വ്യാപാരത്തിൽ ധാരാളം പണം

നിക്ഷേപിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ ശമനം കിട്ടും. ആതുര ശുശ്രൂഷരംഗത്തുളളവർക്ക്‌ മികച്ച പ്രകടനം

കാഴ്‌ച വയ്‌ക്കാനാകും. മനഃസ്വസ്ഥത കുറയും. വ്യാപാര വ്യവസായങ്ങൾ നടത്തുന്നവർക്ക്‌ നികുതി വകുപ്പിൽ നിന്ന്‌ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. തൊഴിൽ തേടുന്നവർക്ക്‌ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിലും ടെസ്‌റ്റുകളിലും നല്ല വിജയം കരസ്ഥമാക്കാനാകും. ഉദ്യോഗസ്ഥന്മാർക്ക്‌ സ്ഥലമാറ്റം ഉണ്ടാകാൻ ഇടയുണ്ട്‌.

ഭരണി

ഒന്നിലധികം യാത്രകൾ ആവശ്യമായി വരും. ദീർഘനാളായി അനുഭവപ്പെട്ടിരുന്ന അസുഖങ്ങൾക്ക്‌ ആശ്വാസം ലഭിക്കും. കുടുംബജീവിതം കൂടുതൽ സന്തോഷകരമാകും. തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. തൊഴിൽ തേടുന്നവർക്ക്‌

പ്രതീക്ഷയ്‌ക്കു വകയുണ്ട്‌. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. പൂർവ്വികധനം ലഭിക്കും.

അടുത്തബന്ധത്തിലുളളവരുമായി അഭിപ്രായ വ്യത്യാസത്തിനും മത്സരത്തിനും സാധ്യതയുണ്ട്‌. ഡോക്‌ടർമാർ,

എൻജീനിയർമാർ തുടങ്ങിയവർക്ക്‌ നല്ല പ്രാക്‌ടീസും ധനലാഭവും ഉണ്ടാകും. പൊതുപ്രവർത്തകർ

വിമർശിക്കപ്പെടും.

കാർത്തിക

മനഃസ്വസ്ഥത കുറയുമെങ്കിലും ഉദ്ദേശിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. അദ്ധ്വാനം കൂടും. ചെലവു

നിയന്ത്രിക്കാൻ പാടുപെടും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ ശമനം ഉണ്ടാകും. കലാരംഗത്തുളളവർ മികച്ചപ്രകടനം

കാഴ്‌ചവെയ്‌ക്കും. സ്‌ത്രീകൾ പുതിയ വസ്‌ത്രങ്ങളും ഗൃഹോപകരണങ്ങളും വാങ്ങും.സർക്കാർ ജീവനക്കാർക്ക്‌ നല്ല

സേവനത്തിനുളള ബഹുമതി കിട്ടാം. പൂർവ്വികധനത്തെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ

തീരുമാനമാകും. തൊഴിൽ തേടുന്നവർക്ക്‌ അവസരങ്ങൾ ലഭിക്കും.

രോഹിണി

മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ആദായകരമായ നിക്ഷേപങ്ങൾ നടത്തും.ധനകാര്യസ്ഥാപനങ്ങളുമായി നല്ലബന്ധം പുലർത്തും.

പൂർവ്വികസ്വത്തുക്കൾ ഭാഗിച്ചു കിട്ടും. ഉദ്യോഗാർത്ഥികൾ ഉദ്യോഗത്തിനുളള ടെസ്‌റ്റുകളിൽ വിജയിക്കും.

കുടുംബജീവിതം സന്തോഷകരമായിരിക്കും. ആഢംബരവസ്‌തുക്കൾ ധാരാളം വാങ്ങിച്ചുകൂട്ടും.രാഷ്‌ട്രീയ നേതാക്കന്മാർ

മത്സരരംഗത്ത്‌ സജീവ പങ്കാളികളാകും. കലാകായികരംഗത്തുളളവർക്ക്‌ പല പുരസ്‌കാരങ്ങളും സാമ്പത്തിക നേട്ടങ്ങളും

കൈവരിക്കും.പൊതുമേഖലാ സ്ഥാപനങ്ങളിലുളളവർ വി.ആർ.എസ്സ്‌ എടുക്കുവാൻ ശ്രമിക്കും. അഗ്നി, ആയുധം,

വൈദ്യുതി ഇവ സൂക്ഷിക്കുക.

മകയിരം

ഊഹക്കച്ചവടത്തിൽ ലാഭം വർദ്ധിക്കും. കൃഷി, നാൽക്കാലി ഇവയിൽ നിന്ന്‌ ആദായം വർദ്ധിക്കും. രാഷ്‌ട്രീയക്കാർക്ക്‌

അണികളിൽ സ്വാധീനം വർദ്ധിക്കും. ഉന്നത സ്ഥാനങ്ങളിൽ നിന്ന്‌ സഹായങ്ങൾ ലഭിക്കും. പൂർവ്വിക സ്വത്തു സംബന്ധിച്ച്‌

തർക്കമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്ര ചെയ്യേണ്ടി വരുകയോ അല്പകാലം ജോലിയുമായി

വിട്ടുനില്‌ക്കാൻ സാഹചര്യമുണ്ടാകുകയോ ചെയ്യും. ആരോഗ്യം പൊതുവേ മെച്ചമായിരിക്കും.

കലാരംഗത്തുളളവർക്ക്‌ നേട്ടങ്ങൾ കൈവരിക്കാനാകും. വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിലും ടെസ്‌റ്റുകളിലും നല്ല

വിജയം കരസ്ഥമാക്കാനാകും.

തിരുവാതിര

ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവർക്ക്‌ പുതിയ ചുമതലകൾ കൂടി വഹിക്കേണ്ടി വരും. പല പ്രശ്നങ്ങളും രമ്യമായി

പരിഹരിക്കും. സ്‌ത്രീകൾ ആഢംബരഭൂഷണ പദാർത്ഥങ്ങൾ വാങ്ങും. യാത്രകൾ സുഖകരമായി പരിണമിക്കും.

എല്ലാരംഗത്തും തൊഴിലിൽ അഭിവൃദ്ധിയും സാമ്പത്തിക നേട്ടങ്ങളും ലഭ്യമാകും. ആത്മീയകാര്യങ്ങളിൽ കൂടുതൽ

താല്പര്യം കാണിക്കും. ഗൃഹം മോടിപിടിപ്പിക്കും. സംഗീതം തുടങ്ങിയ കലകൾ ആസ്വദിക്കുന്നന്നതിന്‌ ധാരാളം

സമയം കണ്ടെത്തും. സന്താനങ്ങളിൽ നിന്ന്‌ ഗുണഫലങ്ങളുണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും.

ദാനധർമ്മങ്ങൾക്ക്‌ ധാരാളം പണം ചിലവഴിക്കും.

പുണർതം

ആരോഗ്യസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്‌ ആശ്വാസം ലഭിക്കും. സാമ്പത്തിക സ്ഥിതി

മെച്ചപ്പെടുമെങ്കിലും ചിലവു നിയന്ത്രിക്കാൻ പാടുപെടും. വീട്‌, വാഹനം, തുടങ്ങിയവയ്‌ക്കായി ധാരാളം പണം

ചിലവഴിക്കും. പുതിയ വ്യാപാര വ്യവസായം ആരംഭിക്കും. അകന്ന ബന്ധുക്കൾ അടുക്കും. പൊതുമേഖലാ

സ്ഥാപനങ്ങളിലുളളവർ വി.ആർ.എസ്സ്‌ എടുക്കുവാൻ ശ്രമിക്കും. മനഃക്ലേശകരമായ ചില അനുഭവങ്ങൾ ഉണ്ടാകാൻ

ഇടയുണ്ട്‌. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ ചിന്തച്ച്‌

സമയം കളയും. തൊഴിൽ രംഗത്ത്‌ പ്രശസ്തി വർദ്ധിക്കും.

പൂയം

സ്ഥാനമാനാദി ലബ്ധി, കർമ്മത്തിൽ ഉയർച്ച, ജനപ്രീതി, സ്വത്തുക്കൾ, വാഹനം, ജലാശയനിർമ്മാണം എന്നിവ ഉണ്ടാകും.

അദ്ധ്വാനഭാരം കുറയും. പുതിയ വീട്‌ പണിയുകയോ പഴയവ മോടിപിടിപ്പിക്കുകയോ ചെയ്യും. രാഷ്‌ട്രീയ

നേതാക്കൾക്ക്‌ അലച്ചിലും വലച്ചിലും ഉണ്ടാകും. വിദേശ വ്യാപാരം മെച്ചപ്പെടും. ചില സുപ്രധാന രേഖകളിൽ

ഒപ്പുവയ്‌ക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. ഉദ്യോഗാർത്ഥികൾക്ക്‌ ഉദ്യോഗത്തിനുളള ഇന്റർവ്യൂ ടെസ്‌റ്റ്‌

എന്നിവയിൽ വിജയം കൈവരിക്കാനാകും. ഗൃഹസുഖം വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

ആയില്യം

പുതിയ വ്യാപാരവ്യവസായം ആരംഭിക്കും. സ്‌ത്രികൾ പുതിയ വസ്‌ത്രങ്ങളും ഗൃഹോപകരണങ്ങൾ വാങ്ങും.

ജോലിയിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ മാറികിട്ടും. ക്രെഡിറ്റ്‌ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. ആദായകരമായ

നിക്ഷേപങ്ങൾ നടത്തും. ഉന്നത വ്യക്തികളുമായി പരിചയപ്പെടാനിടയാകും. രോഗികൾക്ക്‌ ആശ്വാസം കണ്ടുതുടങ്ങും.

കലാരംഗത്തുളളവർ മികച്ചപ്രകടനം കാഴ്‌ച വയ്‌ക്കും. ഭാര്യാസൗഖ്യം, മനഃസന്തോഷം, ഇഷ്‌ടഭക്ഷണയോഗം തുടങ്ങി

സർവ്വത്ര ഗുണഫലങ്ങൾക്ക്‌ ഈ വാരത്തിൽ മികവ്‌ കാണുന്നു.

മകം

ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവർക്ക്‌ പുതിയ ചുമതലകൾ കൂടി വഹിക്കേണ്ടിവരും. ഉദ്യോഗാർത്ഥികൾക്ക്‌ മത്സര രംഗത്ത്‌

വിജയിക്കാനാകും. കലാരംഗത്തുളളവർ മാനിക്കപ്പെടും. സർക്കാരിൽനിന്ന്‌ ദോഷഫലങ്ങൾ ഉണ്ടാകും. വ്യാപാര

വ്യവസായം നടത്തന്നവർക്ക്‌ നികുതി വകുപ്പിൽ നിന്ന്‌ ദുരിതം ഉണ്ടാകും. ശത്രുക്കളിൽ നിന്ന്‌ ഉപദ്രവം

സഹിക്കേണ്ടതായി വരും. യാത്രകളിൽ നഷ്ടകഷ്ടങ്ങൾ സംഭവിക്കാം. ശാസ്‌ത്രസാങ്കേതിക രംഗത്തുളളവർക്ക്‌ പുതിയ

ഗവേഷണങ്ങൾ നടത്താനാകും. ഷെയർ വ്യാപാരം അഭിവൃദ്ധിപ്പെടും. ധനകാര്യസ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ ലാഭം

വർദ്ധിക്കും. തൊഴിൽ സംബന്ധമായി ചിലകഷ്ടതകൾ അനുഭവിക്കേണ്ടതായി വരും. സ്വജന വിരോധം സമ്പാദിക്കും.

പൊതുവേ ഈ വാരത്തിൽ ഗുണദോഷസമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

പൂരം

കുടുംബസുഖം കുറയും. സ്വന്തക്കാർക്കുവേണ്ടി യാത്രകൾ ചെയ്യും. വ്യാപാരവ്യവസായത്തിൽ മന്ദത അനുഭവപ്പെടും.

ആവശ്യമില്ലാതെ വാദപ്രതിവാദത്തിലേർപ്പെടും. പിതൃതുല്യരായ ചിലരുടെ വിയോഗം മൂലം ദുഃഖിക്കാനിട

വരും. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടുപോകില്ല. ഷെയർ വ്യാപാരത്തിൽ നഷ്ടം ഉണ്ടാകും. സാമ്പത്തിക

ബുദ്ധിമുട്ട്‌ അനുഭവമാകും. കുടുംബജീവിതത്തിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെടാം. ശാരീരിക ക്ലേശങ്ങൾ മൂലം

വിഷമിക്കാനിടയാകും. ആരോഗ്യക്കുറവോ, അപകടങ്ങളോ അനുഭവത്തിൽ വരും. എങ്കിലും, ഈ വാരത്തോടെ

ദോഷഫലങ്ങൾക്ക്‌ ശമനം ലഭ്യമാകും.

ഉത്രം

മത്സരങ്ങൾ നേരിടേണ്ടി വരുമെങ്കിലും മിക്ക പ്രവർത്തനങ്ങളിലും വിജയിക്കും. അധ്വാനഭാരം കൂടും. പല വിധത്തിൽ

ധനലാഭമുണ്ടാകും. തൊഴിലിൽ അഭിവൃദ്ധിയും സ്ഥാനമാനങ്ങളും ലഭിക്കും. കുടുംബജീവിതത്തിൽ പൊതുവേ

സന്തോഷം അനുഭവപ്പെടും. അതിഥി സൽക്കാരത്തിന്‌ പണം ചിലവഴിക്കും. ആവശ്യമില്ലാത്തകാര്യങ്ങളിൽ ഇടപെടും.

സാമ്പത്തിക ക്ലേശങ്ങൾ മാറികിട്ടും. സന്താനങ്ങളിൽ നിന്ന്‌ ഗുണഫലങ്ങൾ ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം

സഹിക്കേണ്ടി വരും. വീടിന്‌ മാറ്റം വരുത്തും. കച്ചവടം അഭിവൃദ്ധിപ്പെടും. സ്‌ത്രീകളിൽ നിന്ന്‌ സഹായങ്ങൾ

ലഭ്യമാകും.

അത്തം

തുടങ്ങി വച്ച കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കും. ബന്ധുക്കളുടെ സഹായസഹകരണങ്ങൾ ലഭ്യമാകും.

കുടുംബജീവിതം സന്തോഷകരമാകും. സ്നേഹബന്ധങ്ങൾ തടസ്സമില്ലാതെ പുരോഗമിക്കും. ആരോഗ്യം മെച്ചപ്പെടും.

രോഗികൾക്ക്‌ ആശ്വാസം കണ്ടുതുടങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ സ്ഥാനമാറ്റവും ജോലിയിൽ

ഉയർച്ചയും ഉണ്ടാകും. ഉല്ലാസയാത്രയ്‌ക്ക്‌ കുടുംബാംഗങ്ങളുമൊത്ത്‌ പോകും. സേവനരംഗത്തുളളവർ

മികച്ചസേവനത്തിനുളള അവാർഡുകൾ കരസ്ഥമാക്കും.

ചിത്തിര

ഉന്നതപഠനത്തിനുളള ശ്രമം വിജയിക്കും. സാമൂഹ്യപ്രവർത്തകർ മാനിക്കപ്പെടും. ജോലിക്കുവേണ്ടി അപേക്ഷകൾ

സമർപ്പിച്ചവരുടെ അപേക്ഷകൾ പരിഗണിക്കപ്പെടും. സിനിമ, സീരിയൽ തുടങ്ങിയ രംഗങ്ങളിൽ അഭിനയിക്കുന്നവർക്ക്‌

ധാരാളം ഡേയ്‌റ്റുകൾ കിട്ടും. ആരോഗ്യക്കുറവ്‌ അനുഭവപ്പെടും. ശത്രുക്കളുടെ ഉപദ്രവം സഹിക്കേണ്ടതായി

വരും. വിദേശത്തുളളവരുടെ സഹകരണം മൂലം നേട്ടങ്ങളുണ്ടാകും. തൊഴിലിൽ അഭിവൃദ്ധിയും ധനലാഭവും

ഉണ്ടാകും. സഹോദരങ്ങൾക്കും സന്താനങ്ങൾക്കും ഉയർച്ചയുണ്ടാകും.

ചോതി

മനഃക്ലേശമുണ്ടാക്കുന്ന ചില അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ സ്ഥലത്തിനോ തൊഴിലിന്റെ സ്വഭാവത്തിനോ

മാറ്റമുണ്ടാകും. അത്‌ സംബന്ധമായി ബുദ്ധിമുട്ടുകളും അനുഭവമാകും. അനാവശ്യചിലവുകൾ മൂലം പണത്തിനു

ബുദ്ധിമുട്ടുണ്ടാകും. വാഹനത്തിന്‌ കേട്‌ സംഭവിക്കും. ജോലിസ്ഥലവുമായി ബന്ധപ്പെട്ട്‌ അപകടമുണ്ടാകുവാൻ

സാധ്യതയുണ്ട്‌. ലഭിക്കേണ്ട ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കില്ല. കുടുംബജനങ്ങൾക്ക്‌ രോഗാദിക്ലേശങ്ങൾ ഉണ്ടാകും.

ദുഃഖകരമായ വാർത്തകൾ കേൾക്കാനിടവരും.

വിശാഖം

തൊഴിൽ സംബന്ധമായി ചില ബുദ്ധിമുട്ടുകൾ അനുഭവത്തിൽ വരും. ഒരേസമയം ഒന്നിലധികം കാര്യങ്ങളിൽ

ഏർപ്പെടും. മരാമത്തു പണികൾ മൂലം സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകും. ഇഷ്ടജനങ്ങളുടെ വിരോധം

സമ്പാദിക്കുകയോ സ്വജനങ്ങളിൽ നിന്ന്‌ അകന്നുകഴിയാനുളള സാഹചര്യം ഉണ്ടാകുകയോ ചെയ്യും. വീഴ്‌ച, പതനം,

ശത്രുവർദ്ധന, അപകടം തുടങ്ങിയവ ഉണ്ടാകാൻ ഇടയുണ്ട്‌. വൈദ്യുത ഉപകരണങ്ങൾക്ക്‌ നാശം സംഭവിക്കും.

ഊഹക്കച്ചവടം മെച്ചപ്പെടും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ അഭിപ്രായവ്യത്യാസത്തിന്‌ സാധ്യതയുണ്ട്‌. വാതസംബന്ധമായ

അസുഖങ്ങൾക്ക്‌ സാധ്യതയുണ്ട്‌.

അനിഴം

തൊഴിൽ സംബന്ധമായി ഉയർച്ചയ്‌ക്ക്‌ ഇടയാകും. ശാസ്‌ത്രസാങ്കേതിക രംഗത്തുളളവർക്ക്‌ മികച്ചപ്രകടനം കാഴ്‌ച

വയ്‌ക്കാനാകും. വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിലും ടെസ്‌റ്റുകളിലും മികച്ച വിജയം കരസ്ഥമാക്കാനാകും.

കുടുംബാന്തരീക്ഷത്തിൽ സന്തോഷവും സമാധാനവും കളിയാടും. സന്താനങ്ങളുടെ വിവാഹക്കാര്യത്തിൽ

തിരുമാനമെടുക്കാനാകും. വ്യാപാരവ്യവസായങ്ങളിൽ നിലനിന്നിരുന്ന തടസ്സങ്ങൾ മാറികിട്ടും. പുതിയ വ്യവസായ

പ്രവർത്തനങ്ങൾക്ക്‌ തുടക്കമിടാൻ സാധ്യത തെളിയും. ചെറിയ അപകടങ്ങളോ മുറിവ്‌ ചതവുകളോ ഉണ്ടാകാൻ

ഇടയുണ്ട്‌. ഭൂസ്വത്തുവാങ്ങാൻ ശ്രമിക്കുന്നവരുടെ ശ്രമങ്ങൾ വിജയിക്കും.

തൃക്കേട്ട

ദൂരയാത്രയും അധ്വാനക്കൂടുതലും ആവശ്യമായി വരും. തുടങ്ങിവച്ച സംരംഭങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ

വരും. തൊഴിലിൽ അഭിവൃദ്ധിയും പലവിധത്തിൽ ധനലാഭവും പ്രതീക്ഷിക്കാം. രോഗികൾക്ക്‌ ആശ്വാസം

കണ്ടുതുടങ്ങും. പിതാവ്‌ തുടങ്ങിയ ഗുരുജനങ്ങൾക്ക്‌ രോഗാദിക്ലേശങ്ങൾ ഉണ്ടാകും. ബന്ധുക്കളുടെ ക്ഷേമത്തിനായി

പ്രവർത്തിക്കും. പുണ്യകർമ്മങ്ങളിൽ പങ്കുചേരും. മാതാവുവഴിയോ മാതൃബന്ധുക്കൾ വഴിയോ സഹായസഹകരണങ്ങളോ

ലഭ്യമാകും.

മൂലം

തുടങ്ങി വച്ച പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാൻ സാധിക്കും. മനഃസ്വസ്ഥതകുറയും. അധ്വാനം കൂടും. ദൂരയാത്ര

അത്യാവശ്യമായി വരും. തൊഴിൽ സംബന്ധമായി നേട്ടങ്ങളും അഭിവൃദ്ധിയും ഉണ്ടാകും. കടമില്ലാതെ ഭൂസ്വത്തുക്കൾ

വാങ്ങാനാകും. പഴയ വാഹനം വിറ്റ്‌ പുതിയവ വാങ്ങും. അകന്നിരുന്ന സുഹൃത്തുക്കൾ അടുക്കുവാൻ തുടങ്ങും.

മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സൽക്കീർത്തിയും ലക്ഷ്യപ്രാപ്തിയും ഉണ്ടാകും. മാതൃബന്ധുവഴി സഹായങ്ങൾ

ലഭിക്കും. പൊതുരംഗത്ത്‌ നന്നായി ശോഭിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും.

പൂരാടം

ആരോഗ്യം നന്നായിരിക്കും. വരാനിരുന്ന അപകടങ്ങൾ ഒഴിവായി കിട്ടും. മനഃസ്വസ്ഥതക്കുറവു വരുത്തുന്ന ചില

ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ഉണ്ടാകാൻ ഇടയുണ്ടെങ്കിലും നിരാശപ്പെടാതെ പ്രവർത്തിച്ച്‌ ഉദ്ദേശിച്ച കാര്യങ്ങൾ

നേടിയെടുക്കുവാൻ സാധിക്കും. ചെലവ്‌ നിയന്ത്രക്കാൻ പാടുപെടും. ആർഭാടങ്ങളിൽ താല്പര്യം കാണിക്കും.

ആഘോഷങ്ങൾ സംഘടിപ്പിക്കുന്നന്നതിൽ മുൻകയ്യെടുക്കും. ധാരാളം സഹായികളും സുഹൃത്തുക്കളും ഉണ്ടാകും.

കുടുംബജീവിതം സന്തോഷകരമായിരിക്കും. പ്രതീക്ഷിക്കാത്ത സഹായങ്ങൾ ലഭ്യമാകാനിടവരും.

ഉത്രാടം

വിദ്യാഭ്യാസരംഗത്തുളളവർ വിമർശിക്കപ്പെടും. രാഷ്‌ട്രീയ സാമൂഹ്യ രംഗത്തുളളവർ നന്നായി ശോഭിക്കും.

വിദേശത്തുളളവർ നാട്ടിലേക്ക്‌ പോരുവാൻ ശ്രമിക്കും. ഷെയർ വ്യാപാരത്തിൽ ലാഭം ഉണ്ടാകും. പുതിയ വ്യാപാര

വ്യവസായങ്ങൾ ആരംഭിക്കും. നാനാമാർഗ്ഗങ്ങളിൽ കൂടി ധനം വന്നു ചേരും. പല കാര്യങ്ങളിലും

പ്രതീക്ഷിച്ചതുപോലെ മുന്നേറാൻ സാധിക്കും. ഉദ്യോഗസ്ഥന്മാർക്ക്‌ ഭാരിച്ച ചുമതലകൾ വഹിക്കേണ്ടി വരും.

തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. കുടുംബജീവിതം സുഖകരമായിരിക്കും. പെട്ടെന്നുളള രോഗപിഢയ്‌ക്കു

സാധ്യതയുണ്ട്‌. ഉന്നത വിദ്യാഭ്യാസത്തിനുണ്ടായിരുന്ന തടസ്സങ്ങൾ മാറി കിട്ടും.

തിരുവോണം

ഒന്നിലധികം പ്രവർത്തനങ്ങളിൽ ഒരേസമയം ഏർപ്പെടും. വ്യവസായം, വ്യാപാരം തുടങ്ങിയവയിൽ കൂടുതൽ

താത്‌പര്യം കാണിക്കും. മനഃസുഖം, ധനലാഭം, സ്വജനപ്രീതി ഇവ അനുഭവത്തിലുണ്ടാകും. തൊഴിൽരംഗത്ത്‌

നന്നായി ശോഭിക്കും. എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും റോയൽറ്റി തുടങ്ങിയ വകുപ്പുകളിൽ കൂടി പണം

ലഭിക്കും. പൊതുപ്രവർത്തകർക്ക്‌ ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകും.അഗ്നിയുമായി ബന്ധപ്പെട്ട്‌ ജോലി

ചെയ്യുന്നവർ വളരെ ശ്രദ്ധിക്കേണ്ടതാണ്‌.ശാസത്രസാങ്കേതിക രംഗത്തുളളവർക്ക്‌ പല നേട്ടങ്ങളും കൈവരിക്കാനാകും.

അവിട്ടം

തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക്‌ മെച്ചപ്പെട്ട തൊഴിലും വരുമാനവും ഉണ്ടാകാൻ

സാദ്ധ്യതയുണ്ട്‌. തൊഴിലിനുവേണ്ടി ദൂരയാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർക്ക്‌ തടസ്സങ്ങൾ നീങ്ങിക്കിട്ടും.

സാമ്പത്തികബുദ്ധിമുട്ടുകൾ ഒരളവുവരെ പരിഹരിക്കാനാകും. കുടുംബജീവിതത്തിൽ ചില അസ്വസ്ഥതകൾ നേരിടേണ്ടതായി

വരും. വാഹന സംബന്ധമായി ചില അപകടങ്ങൾക്ക്‌ സാധ്യതയുണ്ട്‌. കുടുംബജനങ്ങൾക്കും തനിക്കു തന്നെയും

രോഗാദിക്ലേശങ്ങൾക്ക്‌ സാധ്യതയുണ്ട്‌. പ്രത്യേകിച്ച്‌ ജോലിസ്ഥലവുമായി ബന്ധപ്പെട്ട്‌ അപകടങ്ങൾ ഉണ്ടാകാം.

ചതയം

ഔദ്യോഗിക രംഗത്ത്‌ ശത്രുക്കളുടേയും അസൂയക്കാരുടേയും ഉപദ്രവം സഹിക്കേണ്ടി വരും. യുവതികളുടെ

വിവാഹക്കാര്യത്തിൽ തടസ്സം നേരിടും. വാഹനത്തിന്‌ കേടുപാടുകൾ സംഭവിക്കും. സന്താനങ്ങൾ മുഖാന്തിരം

വിഷമിക്കും. ഏജൻസീ വ്യാപാരികൾക്ക്‌ അവരുടെ സ്ഥാപനങ്ങളിൽ റെയിഡ്‌ മുതലായവ ഉണ്ടാകുക മൂലം

നഷ്ടകഷ്ടങ്ങളും മാനക്കേടും ഉണ്ടാകും. ഷെയർ വ്യാപാരത്തിൽ ലാഭം കിട്ടും. കുടുംബജീവിതത്തിൽ ചില

അസ്വസ്ഥതകൾ ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട്‌. മനഃക്ലേശം, ധനനഷ്ടം തുടങ്ങിയവയ്‌ക്ക്‌ ഇടയുണ്ട്‌.

ആരോഗ്യക്കാര്യത്തിലും ഭൂസ്വത്ത്‌സംബന്ധമായ കൊടുക്കൽ വാങ്ങലുകളിലും പ്രത്യേകം ശ്രദ്ധിക്കണം.

പൂരുരുട്ടാതി

താമസസ്ഥലത്തിനും തൊഴിലിനും മാറ്റമുണ്ടാകുവാൻ ഇടയുണ്ട്‌. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. പൂർവ്വികധനം

അനുഭവത്തിൽ വരാനും സഹോദര തുല്യരായവരുടെ സഹകരണം മൂലം നേട്ടമുണ്ടാകുവാനും യോഗമുണ്ട്‌.

മനഃസ്വസ്ഥത കുറയും. കുടുംബാംഗങ്ങളുടെ ആരോഗ്യക്കുറവ്‌ മൂലം ബുദ്ധിമുട്ടിനും പണച്ചിലവിനും

വഴിതെളിക്കും. യാത്രകൾ ധാരാളം ചെയ്യേണ്ടതായി വരും. കലാകായികരംഗത്തുളളവർക്ക്‌ സമ്മാനങ്ങളും

ബഹുമതികളും ലഭ്യമാകും. സ്‌ത്രീകൾക്ക്‌ ഭർത്തൃസുഖവും സന്താനങ്ങളെക്കൊണ്ട്‌ ഗുണഫലങ്ങളും ലഭ്യമാകും.

ഉത്രട്ടാതി

സാമ്പത്തികമായ ഉയർച്ചയ്‌ക്ക്‌ വകയുണ്ട്‌. കിട്ടാനുളള പണം പ്രയാസം കൂടാതെ തിരിച്ചുകിട്ടും. കർമ്മരംഗത്ത്‌

അഭിവൃദ്ധിയുണ്ടാകും. തുടങ്ങിവച്ച പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. നാനാമാർഗ്ഗങ്ങളിൽ കൂടി ധനം

വന്നുചേരും. ആരോഗ്യം പൊതുവേ മെച്ചമായിരിക്കുമെങ്കിലും ചെറിയ ചെറിയ അപകടങ്ങൾക്കും

മുറിവുചതവുകൾക്കും സാദ്ധ്യതയുണ്ട്‌. വ്യാപാരവ്യവസായങ്ങൾ നടത്തുന്നവർക്ക്‌ നികുതിവകുപ്പിൽ നിന്നും

ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. കൂട്ടുകെട്ടുകളിൽ മാറ്റം വരുത്തും. മത്സരങ്ങളിൽ വിജയിക്കും. ഉത്സവങ്ങളിൽ

സജീവപങ്കാളിത്തം വഹിക്കും. തൊഴിൽ തേടുന്നവർക്ക്‌ അവസരങ്ങൾ കിട്ടും. സന്താനങ്ങളെക്കൊണ്ട്‌ സന്തോഷവും

സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. പ്രതിസന്ധികളെ നിഷ്‌പ്രയാസം തരണം ചെയ്യാനാവും.

രേവതി

സാമ്പത്തികമായി നല്ല അഭിവൃദ്ധിയുണ്ടാകും. കൂട്ടുപ്രവർത്തനങ്ങൾ ഗുണം ചെയ്യും. തൊഴിലിൽ ഉയർച്ചയും അതുമൂലം

ധനലാഭവും ഉണ്ടാകും. ഒരേസമയം ഒന്നിലധികം പ്രവർത്തനങ്ങളിൽ ഏർപ്പെടും. രോഗികൾക്ക്‌ ആശ്വാസം കണ്ടു

തുടങ്ങും. കുടുംബജീവിതത്തിൽ ചെറിയ പിണക്കങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടയുണ്ട്‌. വീട്‌

മോടിപിടിപ്പിക്കും. കലാരംഗത്തുളളവർക്ക്‌ സമ്മാനങ്ങളും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. അവിവാഹിതരുടെ

വിവാഹക്കാര്യത്തിൽ തീരുമാനമാകും. രാഷ്‌ട്രീയപ്രവർത്തകർ മത്സരങ്ങളെ നേരിടേണ്ടിവരും.

Generated from archived content: vaaraphalam-apr04.html Author: divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English