പറയാൻ മറന്നത്‌

മൗനത്തിന്റെ പുകമറയ്‌ക്കുള്ളിൽ,

വാക്കുകളുടെ മഹാസമുദ്രം നെഞ്ചിലൊതുക്കി

നിസ്സഹായതയുടെ തുരുത്തിൽ ഞാനിന്ന്‌……

വരണ്ട ചിന്തകൾക്കും;

പൂപ്പൽ പിടിച്ച മസ്‌തിഷ്‌ക്കത്തിനും;

മുറിവേറ്റുപിടയുന്ന സ്വപ്‌നങ്ങൾക്കുമിടയിൽ-

ആരുടെയൊക്കെയോ നിലവിളികൾ

മരവിച്ചു കിടക്കുന്നു…..

പങ്കുവയ്‌ക്കപ്പെടാതെ പോയ സ്‌നേഹത്തിനും

തിരിച്ചറിയപ്പെടാതെ പോയ കാരുണ്യത്തിനുമിടയിൽ

എന്റെ സ്‌നേഹം……..;

എന്റെ പ്രണയം…..ജ്വരബാധയേറ്റിപ്പോഴും…..!

ഇന്നലത്തെ പകലിനും;

ഇന്നത്തെ മഴയ്‌ക്കും; ഒരുമിക്കാനാവില്ലെന്നറിഞ്ഞ്‌-

നിലാവൊലിക്കുന്ന വഴിക്കീറുകളിലൂടെ-

നിശ്ശബ്‌ദതയുടെ കരിമ്പടം പുതച്ച്‌;

ദൂരങ്ങൾ പിന്നിടുമ്പോൾ…..,

രാക്കിളികളും ചിലിച്ചുകൊണ്ടിരുന്നത്‌.

പറയാൻ മറന്ന പ്രണയത്തെക്കുറിച്ചു മാത്രമായിരിക്കുമോ?!

Generated from archived content: poem2_jun28_10.html Author: dipusasi_thathappilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here