തിരിച്ചറിവുകള്‍ക്കപ്പുറം

നിലാവിന്റെ സംഗീതം,

ചീവീടുകളുടെ മുരള്‍ച്ചയായിരുന്നു

ജാലകങ്ങള്‍ക്കക്കരെ ചാഞ്ഞു വീഴുന്ന

മഴനാരുകള്‍;

പറയാതടക്കിപ്പിടിച്ച സ്വപ്നങ്ങളുടെ

വിങ്ങലുകളും………

പകുത്തു നല്‍കിയ ഹൃദയം,

വലിച്ചെറിയപ്പെടുമ്പോള്

ഞാന്‍ മാത്രം എന്തിനു ചിരിക്കാതിരിക്കണം?

പറയാന്‍ കാത്തു വച്ചതും,

എഴുതാന്‍ മറന്നു പോയതും,

ഊഴം തേടിയലയുമ്പോള്‍;

പങ്കുവയ്ക്കപ്പെടാതെ പോയ സ്നേഹം

ചിതലരിച്ച പാതി ഹൃദയത്തില്‍

നഖമുനകളാഴ്ത്തി പിടയുന്നിപ്പോഴും….

ഉണങ്ങി വരണ്ട സൗഹൃദങ്ങള്‍ക്കും,

ക്ലാവു പിടിച്ച ബന്ധക്കണ്ണികള്‍ക്കും,

തിരിച്ചറിവുകളില്‍ സ്ഥാനഭ്രംശം

പെയ്തൊഴിഞ്ഞ സായന്തനങ്ങള്‍ക്കും ,

സ്വപ്നങ്ങള്‍ ചിറകു വിടര്‍ത്തിയ നിശായാമങ്ങള്‍ക്കും

അറിഞ്ഞു, മറിയാതെയും നെയ്ത പ്രണയ കാവ്യങ്ങള്‍‍ക്കും

തിരിച്ചറിവുകള്‍ക്കപ്പുറമൊരു യാത്രയുണ്ടാവുമോ?!

Generated from archived content: poem2_jan16_12.html Author: dipusasi_thathappilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here