‘തിരിച്ചറിവുകൾക്കപ്പുറം’

നിലാവിന്റെ നേർത്ത സംഗീതം

ചീവിടുകളുടെ മുരൾച്ചയായിരുന്നു.

ജാലകങ്ങൾക്കക്കരെ ചാഞ്ഞു വീഴുന്ന,

മഴനാരുകൾ;

പറയാതടക്കിപ്പിടിച്ച സ്വപ്‌നങ്ങളുടെ

വിങ്ങലുകളും……….

പകുത്തു നൽകിയ ഹൃദയം,

വലിച്ചെറിയപ്പെടുമ്പോൾ

ഞാൻ മാത്രം എന്തിനു ചിരിക്കാതിരിക്കണം?

പറയാൻ കാത്തുവെച്ചതും

എഴുതാൻ മറന്നു പോയതും

ഊഴം തേടിയലയുമ്പോൾ;

പങ്കുവെയ്‌ക്കപ്പെടാതെ പോയ സ്‌നേഹം,

ചിതലരിച്ച പാതി ഹൃദയത്തിൽ

നഖമുനകളാഴ്‌ത്തി പിടയുന്നിപ്പോഴും……

ഉണങ്ങിവരണ്ട സൗഹൃദങ്ങൾക്കും

ക്ലാവു പിടിച്ച ബന്ധക്കണ്ണികൾക്കും.

തിരിച്ചറിവുകളിൽ സ്‌ഥാനഭ്രംശം.

പെയ്‌തൊഴിഞ്ഞ സായഹ്‌നങ്ങൾക്കും

സ്വപ്‌നങ്ങൾ ചാഞ്ഞുറങ്ങിയ നിശായാമങ്ങൾക്കും

അറിഞ്ഞുമറിയാതെയും നെയ്‌ത പ്രണയ കാവ്യങ്ങൾക്കും

തിരിച്ചറിവുകൾക്കുമപ്പുറം ഒരു യാത്രയുണ്ടാവുമോ?

Generated from archived content: poem1_feb11_10.html Author: dipusasi_thathappilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here