1. വിഡ്‌ഢി(കുട്ടി)ത്തം
കുട്ടിത്തം മാറി വളർന്നു ഞാനെങ്കിലും
വിഡ്‌ഢിത്തം മാറിയില്ലന്നുമിന്നും.
വിഡ്‌ഢിപ്പെട്ടിക്കു മുന്നിൽ നിന്നെണീക്കാത്ത,
വിഡ്‌ഢിക്കുട്ടിത്തം തുടർന്നിടുന്നേൻ.
2. പ്രശ്‌നം
പുകയൊരു പരിസ്ഥിതി പ്രശ്‌നം
പകയൊരു മനഃസ്ഥിതി പ്രശ്‌നം
പുകയുന്ന പകയൊരു-
ജനകീയ പ്രശ്‌നം.
3. സമവായം
പുറത്തലങ്കാരം
അകത്തഹങ്കാരം
ഇതിന്നു ലോകർക്ക്
പുതു സമവായം.
Generated from archived content: poem_jan14.html Author: dineshan_konniyur