ശിലാഹൃദയം
ഉലപോലെയാകയാണുലകം
ഇതിലുള്ള മർത്യനിൽ
ശിലപോലെയാകുന്നു ഹൃദയം
പണവും പിണവും
പലിശപ്പണപ്പെട്ടി കാത്തുകാത്ത്
കാലം കഴിക്കും നരാധമൻമാർ
പിണപ്പെട്ടി തന്നിൽ ശയിക്കുവോളം
ഗുണപ്പെട്ടതൊന്നുമേ ചെയ്‌കയില്ല
അധികാരം
വഴിയിൽ ചതിക്കുഴി തോണ്ടുന്ന വിരുതന്മാർ
മൊഴിയിൽ ച്യുതിപ്പഴി പറഞ്ഞു രസിക്കുന്നു
കാഴ്‌ച കെട്ടവരുടെ കൂട്ടുകെട്ടുകളുടെ
വാഴ്‌ചയിലഹങ്കാരം അധികാരമാകുന്നു
രാഷ്‌ട്രീയം
അഴിമതിയുടെ തിരമറിയുന്ന
പെരുങ്കടലാണീ കപട രാഷ്‌ട്രീയം.
Generated from archived content: poem4_mar9_07.html Author: dineshan_konniyur