1. വോട്ടർ
തിരഞ്ഞെടുപ്പുവരെ നമ്മൾ
വിലപ്പെട്ട വോട്ടുകുത്തികൾ.
അതുകഴിഞ്ഞാൽ പിന്നെ
വിലകെട്ട നോക്കുകുത്തികൾ.
2. പരിണാമം
വിഷം ശ്വസിക്കുന്നു
വിഷം കഴിക്കുന്നു.
വിഷ ജീവിയായി പരിണമിക്കുന്നു.
ഭിഷഗ്വരരെല്ലാം വിഷഗ്വരരായി
വിഷയലമ്പടസ്സട കുടയുന്നു.
3. ബോധം
ആദ്യം മിഴിതെളിഞ്ഞു
പിന്നെ മൊഴി തെളിഞ്ഞു
ശേഷം വഴിയും തെളിഞ്ഞു
ബോധം എന്നിട്ടും തെളിഞ്ഞില്ല.
4. വികല
പാചകം ഒരു കല,
വാചകവും മറ്റൊരു കല.
പാചകമറിയാത്തവരുടെ വാചകം
വെറും വികല.
5. പാതകം
പാകമാകാത്തവരുടെ,
കർമ്മമാണ് പാതകം.
Generated from archived content: poem2_feb16_06.html Author: dineshan_konniyur