മാ- വേലി
വേലി തന്നെ വിളവ് തിന്നുന്ന
വീഴ്‌ച കാണുന്ന കാഴ്‌ചക്കാരെല്ലാം
മാ- വേലി മാ- വേലി എന്നു ചൊല്ലി
വേലിക്കെട്ട് തകർത്തെറിയുന്നു.
പുസ്‌തകപ്പുഴു
ഞാനൊരു പുസ്‌തകപ്പുഴുവാണെന്റെ ഷെൽഫിൽ
റാപ്പറുപൊട്ടിക്കാത്ത ഗ്രന്ഥമാണധികവും.
മരുന്ന്
പുസ്‌തകപ്പുഴുക്കളെ വറുത്തു കഴിക്കുകിൽ
മസ്‌തിഷ്‌ക പ്രക്ഷാളനം ഒഴിവായിടുമത്രെ!
കുരു
കുന്നില്ല കുന്നിക്കുരുവുമില്ല
ഉളളതു കൂനിൽക്കുരുവു മാത്രം.
എഴുത്തുകുത്ത്
എഴുത്തുകുത്തുകൾ തുടരുകല്ലെങ്കിൽ
തൊഴുത്തിൽ കുത്തുകൾ പടരുമോർക്കുക.
മർത്യനീതി
കണ്ണിലെ കണ്ണീരും മണ്ണിലെ തണ്ണീരും
വറ്റിവരളുന്ന കാലനീതി
കുറ്റത്തിനൊപ്പം കൂറുമായെത്തുന്നു
തെറ്റിനെ പോറ്റുന്ന മർത്യനീതി
Generated from archived content: poem1_oct20_08.html Author: dineshan_konniyur