എന്‍ സ്വപ്നങ്ങള്‍ എന്തേ ബ്ലാക്ക് ആന്‍ഡ് വൈറ്റ്?
വര്‍ണങ്ങള്‍ ഇല്ലതില്‍ വെളിച്ചവും
ശബ്ദങ്ങള്‍ ഇല്ലതില്‍ ചലനങ്ങളും.
ഒരു മങ്ങിയ ചുവര്‍ ചിത്രമായി
എന്നും അത് എന്നെ സന്ദര്‍ശിച്ചു.
സ്വപ്നത്തിലെങ്കിലും ആനന്ദിക്കാന്‍
സ്വപ്നതിനെന്തു ഞാന്‍ നല്‍കേണ്ടു ?
ഇനിയെങ്കിലും കളര്‍ സ്വപ്നം കാണിക്കണം
അല്ലെങ്കില്‍ സ്വപ്നം കാണുന്നതേ ഞാന്‍ നിര്‍ത്തും .
നിദ്രയില്‍ പോകവേ അവള്‍ കരുതി.
ഇത്തവണ കളര്‍ സ്വപ്നം തന്നെ കണ്ടു
നിറകൂട്ടുകള്‍ ഉണ്ടതില്‍ ശബ്ദങ്ങളും .
ചുറ്റുമുള്ളവര്‍ വിതുമ്പുന്നു
കെട്ടിപിടിക്കുന്നു പുണരുന്നു എന്നെ
ഏന്നാല്‍ ഞാന്‍ മാത്രം നിശ്ചലം
എന്നന്നേക്കും നിശ്ചലം.
Generated from archived content: poem2_dec15_14.html Author: dilsha_sajan