നേരുകള്‍

പുഞ്ചിരിക്കാന്‍ മറന്നു പോയതിന്റെ കഥ പറഞ്ഞാല്‍
മുഖം നഷ്ടമായവന് ഒരുപക്ഷെ മനസ്സിലാവില്ല…
വെളിച്ചം ചിലപോളൊക്കെ വികൃതമാകുന്നതും , അവന്റെ കണ്ണാടി
അവനോടു വിളിച്ചു പറയും.
ചുമ്മാ ഒരു രസത്തിനു !
ഈര്‍പ്പം നഷ്ടപെട്ട മണല്‍തരികളില്‍
അപ്പോഴും വേരുകള്‍ തിരയുന്നുണ്ടാകും
നനഞ്ഞ നേരുകള്‍,
അവന്റെ സ്വപ്നങ്ങളില്‍ നിന്ന് അടര്‍ന്നു വീണത് .

ഒറ്റയ്ക്കാവുമ്പോള്‍ ഓമനിക്കാന്‍ അവന്‍ സൂക്ഷിച്ചു വച്ചത്.
ചിതറി തെറിച്ചിട്ടും,
പിന്നെയും…
പിന്നെയും…
ഓര്‍മകളിലേക്ക് ഇരമ്പി വരുന്നത്..
നേരുകള്‍ !!

Generated from archived content: poem1_june11_12.html Author: dileesh.e.d

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English