അറിയാതെയാണു ഞാനവളെ കണ്ടുമുട്ടിയത്. ഏകാന്തതയുടെ മൂന്നാം ചീളില്‍ എന്നൊക്കെ പറയുന്നതു പോലെ ആ നിമിഷം മുതല്‍ പ്രണയം എന്റെ തലച്ചോറിലും പ്രവര്‍ത്തനം തുടങ്ങി.
ഞാനവളുടെ മുഖം 70 എം. എം -ല്‍ കണ്ടത്, കൊന്ന പൂത്തുലയുന്ന ആ പുരാതനമായ ബസ്റ്റോപ്പില്‍ വച്ചാണ്. ധൈര്യമില്ലാത്ത ഞാന്‍ തൊണ്ടയില്‍ പിടിച്ചു പിടിച്ചു ആദ്യമായി അവളുടെ പേരു ചോദിച്ചതും ഇതേ ബസ്സ്റ്റോപ്പില്‍ വെച്ചാണ്. ഒരിക്കല്‍ കോരി ചൊരിയുന്ന മഴയത്ത് വിജനമായ ബസ്റ്റോപ്പില്‍ വെച്ചാണ് അവളോട് ഐ ലവ് യു എന്നു പറഞ്ഞത്.
പിന്നെയും ഞാന്‍ പ്രണയിച്ചുകൊണ്ടിരുന്നു ..
ആ സുധിമോളെ കല്യാണം കഴിച്ചു. ഞങ്ങളുടെ ദിയമോളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് തിരിച്ചതും ഇതേ ബസ്റ്റോപ്പില്‍ വച്ചാണ്.
ഇന്നിപ്പോള്‍ എത്രവര്‍ഷം കഴിഞ്ഞിരിക്കുന്നു.
ഞാനും സുധിമോളും വൃദ്ധരായി . ദിയമോളുടെ കല്യാണവും കഴിഞ്ഞു. ഞങ്ങളുടെ പ്രണയത്തിന്റെ മഹാസ്മാരകമായ (ഈ/ആ) ബസ്സ്റ്റോപ്പിനെകുറിച്ച് ഞാന്‍ ഇടക്കിടക്ക് ചിന്തിക്കാറുണ്ട്.
ഇത് വര്‍ത്തമാനകാലം ….
ഞാനും സുധിയും ഊണു കഴിക്കുന്നു . ഞാന്‍ പ്രാദേശിക ടി. വി ചാനലില്‍ റിമോട്ടമര്‍ത്തി.
ഫ്ലാഷ് : ടി.വി യില്‍ ഒരു വാര്‍ത്ത മിന്നിമറിയുന്നു. കോഴിമുക്കിലെ കൊന്നപൂത്ത ബസ്റ്റോപ്പ് ഇടിച്ചു നിരത്തി 100 മീറ്റര്‍ അകലെ സ്ഥാപിക്കാന്‍ ഉത്തരവ്!
Generated from archived content: story1_nov12_12.html Author: dileepkumar
Click this button or press Ctrl+G to toggle between Malayalam and English