ആധുനിക ക്രിമിനോളോജിയുടെ ഇന്ത്യന്‍ മനഃസാക്ഷി എന്നറിയപെടുന്ന Dr.ബി.രാമകൃഷ്ണയെ പരിചയപ്പെടുന്നത് അബുദാബിയില്‍ വെച്ച് ആണ്, ജീവിതത്തിന്‍രെ എതോ ഒരു ദുര്‍ബലനിമിഷത്തില്‍ ചെയ്തു പോയ ഒരു തെറ്റാണ് അതെന്നു ഡോക്ടറിനെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ ഞാന്‍ നന്നേ പാടുപെടുന്നുണ്ട്. ഞങ്ങള്‍ക്ക് വേണ്ടതും സംസാരിക്കുന്നതും മോസ്റ്റ് വാണ്ട്ട് ക്രിമിനല്‍ G K വര്‍മ്മയെ കുറിച്ച് ആണ്. വാടനപ്പിള്ളി തച്ചം വീട്ടില്‍ ഗംഗധര കമലാ വര്‍മ്മ. ഖലീഫാ തെരുവിലെ നാണത്താല്‍ തടം കെട്ടിയ തടാക തീരത്തെ തണലില്‍ ഒരു ഈജിപ്ഷ്യന്‍ സുന്ദരിയുടെ കൂടെ G K യെ കണ്ട കാര്യം കഴിഞ്ഞ ആഴ്ച്ചയാണ് കേരള പോലിസിനെ അറിയിച്ചത്. അപ്പോള്‍ ഈ കഥയില്‍ ഞാന്‍ വെറും ഒരു ഇന്‍ഫോര്‍മര്‍ മാത്രമാണ്.
മറ്റൊരു ദിവസം.
മരീനാ തെരുവിലെ അല്‍ യാഹിര്‍ ഡാന്‍സ് ബാറിലേക്ക് അദേഹം എന്നെ ക്ഷണിച്ചത് അവിചാരിതമായിരുന്നു. ഒരു ഇന്‍ഫോര്‍മെറും കുറ്റാന്വേഷകനും തമ്മിലുളള ശീത ബന്ധത്തിനു തുടക്കം കുറിക്കുന്നത് പോലെ തോന്നി. ബാറിനുള്ളില്‍ ഒരു ഐ പി എല്‍ മത്സരതിനിടയിലെ tsrategic Time out, ന്റെ ആകാംക്ഷ ടി വി സ്‌ക്രീനില്‍ തെളിയുന്നുണ്ട്. വൃത്താകൃതിയുള്ള നൃത്തശാലയുടെ മദ്ധ്യഭാഗത്ത് പുറം തിരിഞ്ഞു ഡോക്ടര്‍ ഇരിക്കുന്നത് കണ്ടു, ഞാന്‍ അടുത്തേക്ക് ചെന്ന് അഭിമുഖമായി നിന്നു. ഡോക്ടര്‍ പറഞ്ഞു ‘ഇരിക്കൂ ഇന്‍ഫോര്‍മര്‍’ ഞാനിരുന്നു. ബാറിന്റെ അരണ്ട ചെമന്ന വെളിച്ചത്തില്‍ ക്രൈം ശാസ്ത്രത്തിന്റെ ആചാര്യ മുഖം സൂര്യനെ പോലെ ജ്വലിച്ചു, ആ നിമിഷം മനസിലേക്ക് വന്നത് R G V യുടെ കമ്പനി എന്ന സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച മുംബൈ പോലീസ് കമ്മിഷ്ണര്‍ ശ്രീനിവാസന്റെ മുഖം ആണ്. ആ കഥാപാത്രത്തിന്റെ ഒരു ഛായയുണ്ട് ഇദ്ദേഹത്തിന്. മദ്യം വിളമ്പുന്ന ഉക്രൈന്‍ സുന്ദരിയുടെ പൊക്കിള്‍പാടിലേക്ക് നോക്കി കണ്ണെടുത്തപ്പോള്‍ ആ ചോദ്യം വന്നു.
‘mr. ഇന്‍ഫോര്‍മര്‍, നിങ്ങളും G k യും തമ്മിലുളള ബനധം എന്താണ് ? ഒരു മഹാ രാജ്യവും ഇത്ര അധികം മലയാളികളും അന്വേഷിക്കുന്ന ഒരു ക്രിമിനലിനെ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ മാത്രം കണ്ടു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കണോ? He is the most wanted അതുകൊണ്ട് മാത്രമാണ് നിങ്ങളുടെ ഒരു വാട്ട്‌സ് അപ്പ് സന്ദേശം അധാരമാക്കി ഞാന്‍ ഇറങ്ങി തിരിച്ചത് ‘.
ഒരു നിമിഷത്തെ ഇടവേള, ആ ഇടവേളയില്‍ ഡോക്ടര്‍ എന്റെ കണ്ണുകളില്‍ തന്നെ ശ്രദ്ധിച്ചു എന്നിട്ട് ചിരിച്ചു കൊണ്ടു സീരിയസ് ഭാവം വിടാതെ തുടര്‍ന്നു, ‘ഒരു കാര്യത്തില്‍ എനിക്ക് നിങ്ങളോട് നന്ദിയുണ്ട്, because you are a genuine informer. പണ്ട് ഭില്ലായില്‍ ഇങ്ങനെ ഒരു ഇന്‍ഫോര്‍മറുടെ അടിസ്ഥാനത്തില്‍ അവനെ പിടിക്കാന്‍ ചെന്ന്.. BY god sake…Its a fake inform’. ഞാനൊന്നു ചോദിക്കട്ടെ ഒരു പെണ്‍ഗ്രാമ സിംഹത്തിന്റെ സാവിത്രി ചമയല്‍ പോലെ നിങ്ങള്‍ തന്നയല്ലേ ഈ G K ?..
ഇങ്ങനെ ഹരം മിക്‌സ് ചെയ്ത മരം പെയ്യുന്ന തമാശകള്‍ അദ്ദേഹം എന്നോട് പറയുന്നുണ്ട് ഞാന്‍ അതോക്കെ ഉത്തരം നല്കാതെ കേട്ടിരുന്നു. വോഡ്ക വിളമ്പാനായി വന്ന മൊറോക്കന്‍ സുന്ദരി അടുതെത്തി ഒരു സ്വകാര്യം പറഞ്ഞു പോയി. അപ്പോഴൊക്കെ ആ ബുദ്ധി രാക്ഷസന്‍ എന്റെ ഉള്ളം കയ്യിലേക്ക് ശ്രദ്ധിക്കുന്നത് പോലെ തോന്നി, അവള്‍ പോയപ്പോള്‍ അയാള്‍ പറഞ്ഞു, ‘നിങ്ങള്‍ക്ക് ഒരാളെ കൊല്ലാന്‍ പോയിട്ട് ഒന്നു നുള്ളി നോവിക്കാന്‍ പോലും ആവില്ല.’ ‘വാടനപ്പള്ളിയിലെ ആണുങ്ങളെ കണ്ടുക്കാ …കണ്ടീക്കന്‍..പഹയന്‍ പുലി തന്നെ ഞാന്‍ ചിന്തിച്ചു ,….
ആ ചര്‍ച്ച കൊടുമ്പിരി കൊണ്ടപ്പോള്‍ മേശ പുറത്തേക്കു ബ്രീഫ് കേസ് തുറന്നു. ലാപ്‌ടോപ് തുറന്നു കുറച്ചു ഫോട്ടോസ് എന്നെ കാണിച്ചു. എന്നിട്ട് G k യെ പിക്ക് ചെയ്യാന്‍ പറഞ്ഞു. ആ പഴയ ഓര്‍മ്മ വെച്ച് ഫ്രഞ്ച് താടിയുള്ള അറബിയെ ഉയര്‍ത്തി കാട്ടി, ‘ഹൗ disgusting…എല്ലാം നശിപ്പിച്ചു നമ്മുട മാതൃരാജ്യത്തിന്റെ കുറച്ചു പണം യാത്രാ പടിക്ക് കളഞ്ഞത് മിച്ചം.. മേലില്‍ ഒരു ഇന്‍ഫോര്‍മറുടെയും വാക്കുകള്‍ കേട്ട് ഭൂഖണ്ഡാന്തര കുറ്റ അന്വേഷണത്തിന് ഇറങ്ങി തിരിക്കരുത്’ ഡോക്ടര്‍ സ്വയം ശപിച്ചു.
പരാജിതരായി അന്ന് ഞങ്ങള്‍ പിരിഞ്ഞു. 1977 ഇല്‍ അബുദാബിയില്‍ എത്തിയ സുലൈമാനിക്കയുടെ ഗ്രോസെറിയില്‍ നിന്ന് ഒരു കവര്‍ ഖുബ്ബൂസ് വാങ്ങി ഫ്‌ലാറ്റിലെത്തി. അന്നത്തെ രാത്രിയില്‍ G k യുടെ മുഖം വിടാതെ പിന്തുടര്‍ന്നു. infinintiy q 50 hybrid കാറില്‍ ഉത്തരാധുനിക സണ്‍ ഗ്ലാസ് അണിഞ്ഞ വര്‍മ്മ, സ്വപ്നത്തെ ആവേശഭരിതമാക്കി.
എതാണ്ട് രാത്രി ഒരു മണി ആയികാണും. എന്റെ മൊബൈലില്‍ ഒരു കാള്‍ വന്നു മറുവശത്ത് ഡോക്ടര്‍ അടിച്ചു വീല്‍ ആണന്നു തോന്നുന്നു.
‘ഡാ ..മോനെ …മുത്തെ ..ബീച്ചിലേക്ക് വാടാ …കിംഗ് ബീച്ചില്‍ ‘ പിറ്റേ ദിവസം വെള്ളിയാഴ്ച ആയതിനാല്‍ എനിക്ക് ഓഫ് ആണ്, മനസില്ലാ മനസോടെ അവിടെ എത്തി. ഡോക്ടര്‍ എന്നെ സ്വീകരിച്ചു, അവിടെ കണ്ട അറബ് പാനിസിന്റെ അരണ്ട വെളിച്ചത്തിലൂടെ സമുദ്രത്തെ ചൂണ്ടി അയാള്‍ പറഞ്ഞു.
‘മുത്തേ …നമ്മളീ വാടനപ്പള്ളിക്കാര്‍ തമ്മില്‍ എന്തിനീ ഒളിച്ചുകളി, so please tell me …നിങ്ങള്‍ വെറും ഒരു ഇന്‍ഫോര്‍മറോ അതോ മരണ ദൂതനോ? അര്‍ത്ഥം വെച്ച് അയാള്‍ ചിരിച്ചു… എന്നിട്ട് തുടര്‍ന്നു . ‘വരൂ …അല്‍പ ദൂരം ഈ ബീച്ചിലൂടെ നമുക്ക് നടക്കാം’ ആ നടത്തത്തിനിടയില്‍ കടലിന്റെ രൗദ്ര ഭാവം ഞങ്ങള്‍ അറിഞ്ഞു. തിരമാലകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഡോക്ടര്‍ എന്നെ വിടുന്ന മട്ടില്ല… കള്ളനെ പിടിച്ച മുഖം ഭാവ ത്തോടെ പറഞ്ഞു ….ഞാന്‍ ഒരു കഥ പറയാം ……..
‘ആ കഥയില്‍ ഒരു കൊല പാതകമുണ്ട്. കൊലപാതകിയെ വേട്ടയാടി പിടിക്കാന്‍ വരുന്നൊരു മകനുണ്ട് …………..ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടര്‍ കഥ തുടര്‍ന്നു ……
സൗദി യെമന്‍ ബോര്‍ടറിലെ സരാ പട്ടണം വര്‍ഷം 2012, മാര്‍ച്ച് 6, വെള്ള വസ്ത്ര ദാരിയും പാതികുര്‍ത്തയും അണിഞ്ഞ ഖദര്‍ അയൂബ് ഹസ്സാന്‍ എന്ന ഗന്‍ഗാദര കമല വര്‍മ്മയെ ഞാന്‍ കണ്ടുമുട്ടി. ഞങ്ങള്‍ ഒരു പാട് സംസാരിച്ചു. ഇ ഭൂമിയോളം നിഗൂഢ മായ സ്വകാര്യതകള്‍.. എനിക്ക് ഒരു കാര്യം ഉറപ്പ് ആയി. g k യെ അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കുക എന്നത് വെറും സ്വപ്നം മാത്രം… ഞാന്‍ ഗെയിം മാറ്റി ചവിട്ടി..
tsrategic time out ……………..
G K എനിക്കൊരു ഓഫര്‍ തന്നു. ആകാശത്ത് കത്തി നില്ക്കുന്ന കുറ്റവാളിയെ വിടുതല്‍ ചെയ്തതിന്റെ സ്വര്‍ണ്ണ പാനീസ് വില…സോ ഇപ്പോള്‍ എന്റെ കടപ്പാട് മഹാനായ g kയോടു ആണ്. ഇത്രയും കാലം ഒളിവില്‍ ജീവിച്ച അദ്ദേഹം അത് dserve ചെയ്തിരിക്കുന്നു. Most wanted criminal G K യെ ഇപ്പോള്‍ പിടിക്കും പിടിക്കും എന്ന് ഞാന്‍ സര്‍വീസില്‍ ഉള്ള കാലത്തോളം ഗവണ്‍മെന്റിനെ തെറ്റി ധരിപ്പിക്കുക, തെളിവുകള്‍ നശിപ്പിച്ചു അപ്രത്യക്ഷനാക്കി ഇങ്ങനെ കൂണ്‍ പൊട്ടി മുളക്കുന്ന ഇന്‍ഫോര്‍മര്‍മാരെ ഫിനിഷ് ചെയ്യുക…’
ആ അറേബ്യന്‍ കഥ അവസാനിക്കുമ്പോള്‍ ഞങ്ങള്‍ വിജനമായ ബീച്ചിന്റെ ഒരു കോണില്‍ എത്തിയിരുന്നു. മരണം ഇന്‍ഫോം ചെയുന്ന കോള്‍.
Generated from archived content: story5_june16_15.html Author: dileep_kandamchalil
Click this button or press Ctrl+G to toggle between Malayalam and English