ഒരു ഇന്ത്യൻ ട്രെയിൻ യാത്രാ ………

ഛെ ഛെ തീന് സ്യൂന്യ് സ്യൂന്യ്‌ ഏഖ്‌ പാഞ്ച്

യാത്രിയോം ക്രിപയം ദ്യാന് ദീജിയേ

കോട്ടയം സെ ഹോകെര് തിരുവനന്തപുരം സെ മംഗലാപുരം തഖ് ജാനേവാലേ പരശുറാം എക്സ്പ്രെസ്സ് പ്ലറ്റ്ഫൊം എഖ്‌ പര് ഖടീ ഹൈ …

ഞാന്‍ പ്ലറ്റ്ഫൊമില്‍ എത്തിയപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. സര്‍വ്വശക്തിയും ഉപായോഗിച്ച് ഓടി……….. ,ഓരോ നിമിഷവും എന്നെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്.

എന്റെ മുമ്പിലും പിറകിലുമായി കുറച്ച് പേര്‍ കൂടി ഓടുന്നുണ്ട്. അതില്‍ ഒരു ചെമന്ന സാരിയുടുത്ത മദ്ധ്യ വയസ്ക ആ ഓട്ട പാച്ചിലില്‍ വീണു. ഭാഗ്യം അവര്‍ വണ്ടിക്കടിയില്‍ പെട്ടില്ല. ആര്‍ക്കും ആരെയും നോക്കാന്‍ സമയമില്ല ചായ വില്പ്പനക്കാരനും, വട വില്പ്പനക്കരനും വിറ്റ ചരക്കിന്റെ പണത്തിനായി എന്റെ കൂടെ ഓടുന്നുണ്ട്.

എല്ലാ ജനറല്‍ കമ്പാർട്ട് മെന്റും കല്യാണ വീടിലെ പത്തായത്തില്‍ സൂക്ഷിച്ചിരിക്കുന്ന പഴക്കുല പോലെ തിങ്ങി നിറഞ്ഞിരിക്കുന്നു .

ഹോ ദൈവക്രിപയാലു കമ്പാർട്ട് മെന്റിന്റെ അകത്തെത്തി. ഫ്രണ്ട് എഞ്ചിന്റെ അടുത്തായിട്ടാണ് ഞാന്‍ കയറിയ ബോഗി. തൃശ്ശൂര്‍ പൂരത്തിന് പോയാല്‍ കാലു വെക്കാന്‍ സ്ഥലം കിട്ടുമായിരിക്കും പക്ഷെ ഇവിടെ ഒരിഞ്ചു പോലും സ്ഥലമില്ല നില്‍ക്കാന്‍. പോയ ജന്മത്തില്‍ ഞാന്‍ ഇന്ത്യൻ റെയിൽവേയോടു എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടോ എന്നുപോലും ചിന്തിച്ചുപോയി.

ടോയ്ലറ്റില്‍ ആരും കാണില്ല എന്നു വിചാരിച്ചിട്ടാണ് അങ്ങോട്ടു ചെന്നത്. ഞാന്‍ വാതില്‍ തള്ളി തുറന്നു. ഏതോ വലിയ കലാകാരന് വരച്ചുവെച്ച കൊച്ചു ചിത്രത്തില്‍ അതിന്റെ അർത്ഥതലങ്ങള്‍ നോക്കിയിരിക്കുന്ന അഞ്ചു യാത്രക്കാര്‍. അവര് മാതൃഭൂമി പത്രം കൊണ്ട് ആ ടോയ്ലറ്റിനെ തല്ക്കാലം ഒരു നോണ്‍ ac കമ്പാർട്ട് മെൻറ് ആക്കിയിരിക്കുന്നു ജീവവായു കിട്ടാന്‍ എയർ വിന്‍ഡോ തുറന്നു ഇട്ടിരിക്കുന്നു. അതില്‍ ഒരുവന്‍ കോളേജ് കുമാരന്‍ എന്ന് തോന്നിപ്പിക്കുന്ന ആള്‍ എന്നോട് ഇങ്ങനെ പറഞ്ഞു.

‘പോടാ മാഷേ !ഇവിടെ സ്ഥലമില്ല !” അവര് പഞ്ച പാണ്ടവര്‍ ഞാൻ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോളും എതിര്‍ ദിശയില്‍ തള്ളുകയാണ്.

ഞാന്‍ അവരുട മുന്നില്‍ പരാജയപെട്ടു. ഇരു ടോയ്ലറ്റിനു ഇടയിലുള്ള ഇടനാഴിയില്‍ യാത്രക്കാരുടെ കുഞ്ഞു സാഗരത്തിന് നടുവില്‍ ഇരുന്നു. തീവണ്ടിയുടെ കട കട ശബ്ദവും കുതിര കുലുക്കവും എന്നെ ഉറക്കത്തില്‍ ആഴ്ത്തി. ഒരുസ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നപ്പോള്‍ ചുറ്റും അന്ധകാരം, ശ്വാസം പോലും കിട്ടുനില്ല. പുതിയതായി എത്തിയ യാത്രക്കാര്‍ ഞങ്ങള്‍ക്കിടയിലെ ഒരു തൂംബാ സ്ഥലത്തില്‍ നില്‍ക്കുകയാണ്.

“ട്രെയിനില്‍ യാത്രചെയുമ്പോള്‍ മഹാബലി തമ്പുരാന്റെ പോളിസി ആണങ്കില്‍ വാമനന്മാര്‍ ചവിട്ടി താഴ്ത്തും”.

ആരാണ് ?ഏത് മഹാനാണ് ഇത് അരുള് ചെയ്തത് എന്നറിയാന്‍ പിന്നോട്ട് നോക്കി.

ഇടനാഴിയുടെ ഇടതുവശത്തെ മൂലയില്‍ ഒരു പെണ്‍കുട്ടി. ധീരയും സുന്ദരിയും എന്നൊക്കെ പറയുന്നത് പോലെ അവളുടെ മുഖം ധീരമാണ്. കണ്ണുകള്‍ തീഷ്ണവും നീല ചാര വര്‍ണവും കൂടി കലര്‍ന്നതാണ്, മുടി ബോബ് ചെയ്തിരിക്കുന്നു, മൂക്കിന് മുകളിലെ കണ്ണട ഒരുത്തനും അവളെ ഹെഡ് ചെയ്യാന്‍ പറ്റാത്ത വണ്ണം പ്രതിരോധ കോട്ട പോലെ ഇരിക്കുന്നു. അവള്‍ എന്റെ മുഖത്തു നോക്കി ചിരിച്ചു.

എതൊരു മലയാളിയും ചിന്തിക്കുനത് പോലെ ഒരു ചിന്ത പൊട്ടി പുറപെട്ടു, വല്ല വടക്കൻ സെല്ഫിയും മായിരിക്കുമോ ? ഹേയ് ഇല്ലില്ല …അങ്ങനെ ചിന്തിക്കരുത്. ഒരുപക്ഷെ അവള്‍ക്ക് അടിയന്തിരമായി സഹ്യ ഹൃദയത്തില്‍ എവിടെയോ എത്തി ചേരേണ്ടതുണ്ട്. അതായിരിക്കാം ഈ തനിച്ചുള്ള രാത്രി യാത്രാ …

ആദ്യാനുരാഗം പോലെ …….ഒരു സ്വപ്നം വന്നു.

വടക്കന്‍ പാട്ടിലെ ഉണ്ണി ആര്‍ച്ചയായി അവള്‍ പേരാമ്പ്ര അങ്ങാടിയിലൂടെ ഒരു വെള്ള തൂവല്‍പോലുള്ള കുതിര പുറത്ത്, പോകുന്നു.

അങ്ങാടിയുടെ ശ്രദ്ധ മുഴുവൻ അവൾക്കു നേരെ എറിയുകയാണ്, സുര്യപ്രകാശത്തിന്റെ അഴകും അവളുട സൗന്ദര്യ ജ്വാലയും ചേർന്ന് പട്ടണം പ്രണയത്തിന്റ്റെ പുതിയ ഏട് രചിക്കുന്നു.

മേപ്പയൂർ റോഡിലെ പീടികാക്കാരൻ മമ്മത് മൂക്കത്ത് വിരൽ വെച്ച് പറയുന്നു, “ഏതാ യീ കുഞ്ഞിമോള് ………….ആകെല അമ്മാളു ആകെല …. ‘യിന്റ്റെ യീ കോണ മൊക്കെ മാറ്റേണ്ടി വരും’

പൊടുന്നനെ എന്റെ സ്വപ്നത്തെ ചീന്തി നീക്കി അവള്‍ എന്നോടു ഇങ്ങനെ ചോദിച്ചു.

“ഹലോ, എങ്ങോട്ടാ പോകുന്നത്?

“ഞാന്‍ മംഗലാപുരം വരെ “

മാടം എങ്ങോട്ടാ ?

ഞാല്‍ കോഴിക്കോട് വരെ പോകുന്നു.

ഏത് സ്റ്റേഷന്‍ എത്തിയെന്നോ അറിയില്ല. തീവണ്ടി സ്ലോ ആകുന്നുണ്ട്. അടുത്തിരുന്ന താടി വളര്‍ത്തിയ ഒരാള്‍ പറഞ്ഞു.

“ക്രോസിംഗ്. ഒടുക്കത്തെ ക്രോസിംഗ്, ഇനി എത്ര നേരം ഇവിടെ കിടക്കും എന്നറിയില്ല”.

ചെമന്ന കണ്ണുകള്‍ കൊണ്ട് അയാള്‍ എന്നെ നോക്കുന്നുണ്ട്. അയാള്‍ക്ക് എന്നോട് സംസാരിക്കേണം എന്നുണ്ടെന്നു എനിക്ക് മനസിലായി. ചിലര്‍ക്ക് എപ്പോളും starting trouble ആണെല്ലോ?

എവിടെ പോകുന്നു?

അയാള്‍ എന്നെ തുറിച്ചു നോക്കി. എന്നിട്ട് പറഞ്ഞു.

“ഞാന്‍ മുംബൈയ്ക്ക്”

ഒരു ചെറിയ വായ്നാറ്റം എനിക്ക് അനുഭവപ്പെട്ടു, ഞാന്‍ ശ്വാസം അമര്‍ത്തി നിന്നു. അയാള്‍ വാചാലനായി.

“പോകുവാ സാറേ. ഈ നാട്ടില്‍ നിന്നിട്ട് എന്ത് കാര്യം? ഇവിടെ തൊഴിലുണ്ടോ? എന്റെ മോന് ടെക്നോ പാർകില്‍ ജോലി. ശമ്പളം എത്രയാണെന്നോ 6000 കുലുവാ ..

ഒരുപാട് പ്രതീക്ഷയോടെയാ പഠിപ്പിച്ചേ ,എഞ്ചിനീയറിംഗ് ഓക്കെ വേസ്റ്റ് ആയീ. കെട്ടിക്കാന്‍ പ്രായമായ ഒരു മോളുണ്ട്‌, അവളെ കെട്ടിച്ച് അയക്കണം എങ്കില്‍ ഇവിടെ നിന്നിട്ടു കാര്യമില്ല. അഫ്ഘാനിസ്താനിലേക്ക് ഒരു വിസ ഓക്കേ ആയിട്ടുണ്ട്”.

തീവണ്ടി പോകുന്നത് ഒരു വൃത്തികെട്ട കായല്‍ സ്ഥലത്ത് കുടി ആണെന്ന് തോന്നുന്നു ചീഞ്ഞ തോണ്ടിന്റെ നാറ്റം മൂക്കിനെ മടുപ്പിക്കുന്നു.

ഇവിടെ തൊഴിലുണ്ടോ ?.

സഹൃത്തിന്റെ ഹൃത്തില് 60 തിലും 70 തിലും 80 തിലും ഇവിടുത്തെ യുവ വിപ്ലവ കാരികള്‍ ചോദിച്ച അതെ ചോദ്യം.

സത്യത്തില്‍ ഇപ്പോള്‍ ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു അവസ്ഥയോ?

ഒരു telepathy എന്ന പോലെ എന്റെ ചിന്താ അയാള്‍ മനസിലാക്കിയിരിക്കുന്നു .

അയാള്‍ വാചാലനായി.

‘പുറമേ എല്ലാവര്‍ക്കും തൊഴിലുണ്ട്. അതുകൊണ്ടോക്കെ കഞ്ഞി കുടിക്കാനെ പറ്റൂ.

ഇല്ലെങ്കില്‍ മണലൂട്ട്‌കാരനോ, പെണ്‍ വാണിഭക്കാരനോ ആയാല്‍ ഇവിടെ ജീവിക്കാം ….എന്തൊരു വിലകയറ്റം, ഭൂമിക്ക് പൊന്നും വില, ഒരു centinu പോലും വാങ്ങിക്കാൻ ഇനി നടക്കില്ല …സാധാരണക്കാരന് ഒരു രക്ഷയും ഇല്ല …..കർഷകൻ ആത്മഹത്യ ചെയ്യുന്നു….മന്ത്രിമാര്‍ അഴിമതി നടത്തി പറയുകയാണ്‌ ഇന്ത്യ വളരുകയാണെന്ന് …….

ഞങ്ങളുടെ സംസാരം വളരെ ശ്രദ്ധയോടെ അവളും കേള്‍ക്കുന്നു. അവിചാരിതമായാണ് ഞങ്ങള്‍ക്ക് ഇടയിലേക്ക് അവള്‍ മൂന്നാംകഷി ആയത്.

“അയ്യേ !സാറ് ഈ പ്രായത്തില്‍ എന്തിനാ വിദേശത്തു പോകുന്നെ? മകനെ പറഞ്ഞു അയച്ചുകൂടെ ?”

ആ താടിക്കാരന്‍ വായനാറ്റക്കാരന് ആ വര്‍ത്തമാനം അത്ര രസിച്ചില്ല എന്ന് തോനുന്നു.

അയാള്‍ ഒരു പരാചിതനെ പോലെ തല താത്തി കുറച്ച് നേരം ആലോചിച്ചിട്ട് പറഞ്ഞു.

“അവന് handicapped ആണു “

ട്രെയിനിന്റെ ഹിന്ദൊല രാഗം ഞങ്ങള്‍ക്കിടയില്‍ ഒരു ആശ്ചര്യം കൊണ്ടുവന്നു. പിന്നെ അതൊരു ദയ സംഗീതമായി, ഞങ്ങള്‍ ഒരുമിച്ചു ഒരേ സ്വരത്തില്‍ പറഞ്ഞു. “എല്ലാം ശരിയാകും ..ചേട്ടോ’.

ഞങ്ങള്‍ പരിചിതരായി കഴിഞ്ഞിരിന്നു. അവളുടെ എന്ത് സ്വഭാവമാണ് എന്നിലേക്ക്‌ ആകര്‍ഷിച്ചതു എനിക്ക് അറിയില്ല ഈ ലോക്കൽ ട്രെയിനില്‍ ഒറ്റക്ക് ഈ രാത്രി യാത്രക്ക് കാണിക്കുന്ന ധൈര്യമാണോ .മറ്റുള്ളവരുടെ കാര്യങ്ങള് ഇടപെടുകയും പ്രതികരികകയും ചെയുന്ന ഒരു സ്ത്രീയുടെ ചങ്കൂറ്റ മാണോ?

ട്രെയിന്‍ ഏറണാകുളം central എത്തിയിരിക്കുന്നു. ഞാനും അഹലും (അവളുടെ പേര് അതാണ്‌ എന്നാണ് എന്നോട് പറഞ്ഞത് ) എഴുന്നേറ്റു തിരക്കിനടയിലൂടെ കമ്പർത്മെന്റിന്റെ നടുക്ക് എത്തി .

എന്റെ വലതു വശത്തു ഇരുന്ന ആള്‍ പെട്ടന്നാണ് എഴുന്നേറ്റത്. എന്തിനോ കാത്തുനിന്ന ഒരു മാലാഖനെ പോലെ ഞാന്‍ ടപ്പേ എന്നു ആ സീറ്റില് ഇരുന്നു. കാലു മന്തു രോഗിയെ പോലെ പെരുത്തിരുന്നു. ആ സീറ്റ്‌ ഞാന്‍ അഹലിനു കൈമാറി.

പിന്നെയും നില്‍ക്കാന്‍ വേണ്ടി മാത്രമുള്ള ഒരു ജീവിതം എന്നപോലെ കുറ്റി അടിച്ച് നിന്നു. അഹലിന്റ്റെ തൊട്ടടുത്തും എതിര്‍വശ തെ സീറ്റ് മുഴു് വന് ബെന്ഗാലികൾ എന്ന് തോന്നിപ്പിക്കുന്ന രൂപമുള്ളവര്‍ ആയിരുന്നു ഒരു പക്ഷെ അവർ ബീഹാറികൾ ആയിരിക്കാം.

ഒരു പ്രണയം വിടരുകയ്യാണ്. അപ്പോള്‍ ഒരു അരുള്‍ വന്നു, പ്രിയപ്പെട്ട രാജ് നീ ഒരു വകക്ക് കൊള്ളാത്തവൻ അല്ലെ ആ പാവപെട്ടവളുടെ ജീവിതം കോഞ്ഞാട്ട ആക്കരുത്, നീ ഭാരത സ്ത്രീത്വത്തിന് ഭാവ ശുദ്ധി എന്നൊക്കെ കേട്ടിട്ടില്ലേ ? നീ ഈ ആര്‍ഷ ഭാരത്‌ പുത്രനല്ലേ ? അവളെ പ്രണയിക്കുകയല്ല ആ രക്ഷസന്മാരില്‍ നിന്ന് അവളെ മോചിപ്പിക്കുകയാണ് വേണ്ടത്. അതൊരു ഉൾവിളി ആണെന്ന് ഞാന്‍ അറിഞ്ഞു.

അഹൽ നല്ല ഉറക്കത്തില് ആണ്, അഭിനവ ബോഡി guard ആയ എന്റെ നിന്നുള്ള ഉറക്കത്തെ ഖണ്ഡിച്ചു ഞാന്‍ ആ കാഴ്ച കണ്ടു. എതിര്‍ സീറ്റില്‍ ഇരുന്ന ഒരു മാന്യന്‍ ബ്രൗണ്‍ ടീ ഷർട്ടും, നീല ജീന്‍സും ധരിച്ചിരിക്കുന്നു. മുഖത്ത് ഒരു റെയ്ബാന്‍ ഗ്ലാസും ഉണ്ട്. അയാള്‍ കാലുകള്‍ നീട്ടി നീട്ടി അവളുടെ സുന്ദര ചന്ദന പാദത്തിനു പുറത്ത് വെച്ചിരിക്കുന്നു. എന്നട്ട് പതുക്കെ പതുക്കെ ഒരു വഞ്ചി തുഴയുന്നത് പോലെ അവളുടെ സാരി ഉയര്‍ത്തി ആ രാക്ഷസ കാലുകള്‍ അതിവേഗം മുകളിലേക്ക് ഒരു അട്ടയെ പോലെ ഇഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു. അവള്‍ ഉണര്‍ന്നതും എന്റെ പ്രതികരണവും ഒരുമിച്ചായിരുന്നു. എന്റെ ബലിഷ്ടമായ കൈകള്‍ അയാളുടെ മുഖത്ത് പതിച്ചു. അവള്‍ ഉറക്കെ അലറുകയ്യാണ്, “നിനക്കൊന്നും അമ്മയും പെങ്ങളുമില്ലേ “?

എന്റെ ആത്മാഭിമാനം ചോദ്യം ചെയ്തിരിക്കുന്നു, ഒരു സുന്ദരിയുടെ മുന്നില് വെച്ച്. പണ്ട് ഉള്ളിയേരി സംഗീത ടാകീസില്‍ വെച്ച് ഇതേ സീൻ വരുന്ന ഒരു പടം കണ്ടിരുന്നു. അതുപോലെ നായകന്‍ സോഭിക്കാന് പറ്റിയ അതെ അവസരം പച്ച ജീവിതത്തില്‍ വന്നിരിക്കുന്നു, പിന്നെ ഒന്നും നോക്കിയില്ല കൈ മുട്ട് ചുരുട്ടി ഒരു ഒറ്റയാന്‍ പോരാട്ടം. അഹൽ നിലവിളിക്കുന്നുണ്ട്, യാത്രക്കാരില്‍ ഒരാള്‍ ഉച്ചത്തത്തിൽ വിളിച്ചു പറയുകയാണ് ……

‘ആരെങ്കിലും ഒരാള്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തു’, കുറച്ചു പേര്‍ ഇങ്ങനെ വിളിച്ചു പറയുകയാണ്‌ ‘railway പോലീസിനെ വിളിക്ക്, അല്ലെങ്കില്‍ പട്ടാളക്കാര്‍ ആ ചെറുപ്പക്കാരനെ കൊല്ലും.

അപ്പോഴേക്കും ട്രെയിന്‍ തിരൂര് എത്തിയിരുന്നു .കിണറ്റിലെ വെള്ളം കോരുമ്പോള്‍ കപ്പിയില്‍ നിന്ന് കേള്‍ക്കുന്ന ഒരു ക്ലിന് ശബ്ദം പോലെ ട്രെയിന്‍ പതുക്കെ ഇഴഞ്ഞു നില്ക്കുന്നു. അക്കൂട്ടത്തില്‍ ഇരുണ്ട ചെറുപ്പക്കാരൻ എന്നെ പിടിച്ചു പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടു.

ബോധം വന്നപ്പോള്‍ 2 പോലീസ് കാര്‍ എന്റെ അടുത്ത് നില്ക്കുന്നു. ഒരാള്‍ കോട്ടുവാ ഇടുന്നുണ്ട്. മറ്റെയാള്‍ എന്നെ തുറിച്ചു നോക്കുന്നു. എന്റെ ഇടതു വശത്തായി ഒരു സ്ത്രീ ഇരിപ്പുണ്ട്. ഞാനൊന്നു കണ്ണ് തിരുമ്പി നോക്കി അത് അവള്‍ തന്നെയാണ് അഹൽ. അല്ലാ അവള്‍ ആ ട്രെയിനില്‍ പോയില്ലായിരുന്നോ ?.ഒരുപാട് ചിന്തകള്‍ എന്നെ കീറിമുറിച്ചു.

പോലെ പ്ലാറ്റ്ഫോമിലെ ബെഞ്ചിലെ കിടപ്പ് ഒട്ടും സുഗകരമായിരുനില്ല.

‘ഹാവൂ ..ലവന്‍ കണ്ണ് തുറന്നു.’

കോട്ടുവായിട്ട RAILWAY പോലീസ് കാരന് സന്തോഷം ആയി, ഞാന്‍ എണീക്കുന്നതും നോക്കിയിരുന്ന സഹ കാക്കിക്കാരെന്നു ഒരു വിജയ ഭാവത്തോടെ ഇരു കൈകളും മേലോട്ട് ഉയര്‍ത്തി ചോദിച്ചു.

‘അല്ല LOVEBIRDS ജോഡിയായി എങ്ങോട്ട പോകുവാ.. നീ ഓഫ്‌ ആയത് കൊണ്ടാ ഇവളെ ചോദ്യം ചെയ്യാത്തെ ഇതുവരെ …STATION കൊണ്ട് പോയാല്‍ പുതിയ യേമാന്‍……….. യെമനാ യെമന്‍ …അതുകൊണ്ട് സത്യം പറഞ്ഞോ രണ്ടെണ്ണവും …

പെട്ടന്നാണ് ഒരു പൂച്ച പായുന്നത് പോലെ ഒരു ചെറുപ്പകാരന് ഞങ്ങള്‍ക്ക് തൊട്ടു മുന്നിലൂടെ ഓടുന്നത് കണ്ടത്‌. ഒരുമിന്നായം പോലെ ആ രൂപം ഞാന്‍ കണ്ടു.

നല്ല കാരിരുമ്പിന്റെ കരുത്തുള്ള ഒരു കരിമ്പന്‍ ചെക്കന്‍, മുടി നീട്ടി വളര്‍ത്തിയിരിക്കുന്നു.

അവന്റെ ഓട്ടം ഭേഷ് ആണ്. ദൈവം ചിലപ്പോള്‍ ഇങ്ങനെയും അവതരിപ്പിക്കുമെന്ന് ഞാന്‍ ഓർത്തു. കുറച്ചു പേര്‍ അവനെ പിടിക്കാന്‍ പിറകെ ഓടുന്നുണ്ട്, അതില്‍ ഒരു കശണ്ടി തലയന്‍ ഇങ്ങനെ വിളിച്ചു പറയുന്നു. ‘കള്ളൻ ….കള്ളൻ ….’.

ഞങ്ങളെ ചോദ്യം ചെയ്യാന്‍ കച്ച കെട്ടിയ യേമാന്മാര് ആ കള്ളൻ പുണ്യാളന്റെ പുറകെ ഓടി. ആ ഇടവേളയില്‍ ഞാന്‍ അവളോട് ഭീതി ജനമായ മുഖത്തോടെ ചോദിച്ചു..?

‘അല്ലാ ഇയാക്ക്‌ എന്തിന്റെ കേടാ, എന്നെ അവന്മാര്‍ ഉന്തി തള്ളിയിട്ടത്‌ ഒക്കെ ശരി തന്നെ, പക്ഷെ താന്‍ എന്തിനാ എന്റെ കൂടെ ചാടി ഇറങ്ങിയത്, അവളു എന്റെ കണ്ണുകളിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു, ‘നിങ്ങള്‍ എനിക്ക് വേണ്ടിയാ അവരുടെ അടി വാങ്ങിച്ചത്. അതാ ചാടി ഇറങ്ങിയത് ‘ സത്യത്തില്‍ നിങ്ങള്‍ക്ക് എന്താ പ്രശ്നം? എന്തിനാ ഇത്ര പോലിസിനെ പേടിക്കുന്നെ?

കള്ളനെ പിടിക്കാന്‍ പോയ പോലീസ് കാര്‍ എതാണ്ട് 70 മീറ്റര്‍ അകലത്തുനിന്നു വരുന്നു. പ്ലാറ്റ്ഫൊം എതാണ്ട് ശൂന്യമാണ്, സമയം 3 am ആയി. ആ പോലീസ് കാര് തിരിച്ചു വരുന്നതിനു മുമ്പ് എനിക്ക് മുങ്ങിയെ പറ്റൂ. പക്ഷെ ഈ പെണ്‍കുട്ടിയെ പരിചയപ്പെട്ടത് മണ്ടത്തരമായി എന്ന് ഇപ്പോള്‍ തോന്നുന്നു. ആ ട്രെയിനില്‍ വെച്ച് സമയം പോകാന്‍ സംസാരിച്ചു നിമിഷ പ്രണയം വന്നു അതോക്കെ സത്യം തന്നെ. എങ്ങനെയെങ്കിലും പോലിസിനെയേം ഇവളെയും ഒഴിവാക്കിയേ പറ്റൂ.’ അഹൽ …എനിക്ക് ഇപ്പോള്‍ ബസ്‌ സ്റ്റാൻഡിൽ ചെന്നാല്‍ ഏതെങ്കിലും ബസ്‌ കിട്ടും. ഞാന്‍ പോകുന്നു, anyway പരിചയ പെട്ടതില്‍ സന്തോഷം , തനിക്ക് കോഴിക്കോട് അല്ലെ പോകേണ്ടത് അടുത്ത ട്രെയിന്‍ ഉടന്‍ വരും. good ബൈ ‘ അവള്‍ ഹസ്തം തന്നു പറഞ്ഞു .

‘ബൈ ‘

എന്റെ മനസില്‍ ഒരു ചെറിയ സങ്കട മഴ പെയ്തു. എത്രെയോ ട്രെയിന്‍ യാത്രകളില്‍ ഒരു സ്ത്രീയുടെ സൗഹൃദ ത്തിനു ശ്രമിച്ചിട്ടുണ്ട്, ഒന്നും വര്‍ക്കൗട്ട്‌ ആയില്ല. ഇപ്പോള്‍ കാറ് വീശിയപ്പോള്‍ തൂറ്റാന്‍ പറ്റുനില്ലല്ലോ ദൈവമേ …എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ.

1999 ൽ ലക്ഷ്മിയോടുള്ള ലവ് മിസ്സ്‌ ആയതിനു ശേഷം വേറൊരു പ്രണയം ഒത്തു വന്നിരുന്നില്ല … അല്ലെങ്കിലും കുഴൽ പണവും മായി നടക്കുന്ന ഗുണ്ടിപയ്യന് പ്രണയം ഇന്നും ഒരു ബാധ്യത യാണ് …

ഒരു അദ്ധ്യായം അവസാനിപ്പിച്ച്‌ റെയില്‍വേ സ്‌റ്റേഷന്‍ പുറത്തേക്ക് കടന്നു. മുന്നില്‍ മംഗളം പത്രത്തിന്റെ വലിയ ബോര്‍ഡ് കണ്ടു. നഗരം വിജനമാണ്.

Generated from archived content: story2_june27_15.html Author: dileep_kandamchalil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here