ഒരു വേനല്‍ കാലത്താണ് മഴയുട വില ശാഫി അറിഞ്ഞത്. പല തവണ പ്രോപ്പോസ് ചെയ്തിട്ടും വീഴാത്ത ലീബയുടെ മനസ്സിനെ അറിയാതെ സ്‌നേഹിച്ചു പോയി അയാള്‍. പ്രണയത്തിന്റെ എതിര്‍ ലിംഗ വിചാര സിദ്ധാന്തത്തില്‍ അകപ്പെട്ടു മനസ്സ് വിണ്ടു കീറിയപ്പോള്‍ ആശ്വാസമായത് മഴക്കാലം ആണ്. ആ ഇരുട്ട് മുറിയില്‍ പുതപ്പിനടിയില്‍ കിടക്കുമ്പോഴും മനസ്സു മുഴുവന്‍ പാര്‍വതീ കോവില്‍ മുമ്പില്‍ വെച്ച് അവള്‍ പറഞ്ഞ വാക്കുകള്‍ ആണ്.
‘നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എനിക്കറിയാം. ഒരു പെണ്ണിനെ പോറ്റാനും നോക്കാനും ഉള്ള കഴിവ് ഉണ്ടെന്നും അറിയാം. പക്ഷെ നിങ്ങള്‍ ഒരു മുസ്ലിം ആണ്. ഞാന്‍ ഒരു ക്രിസ്ത്യനും. ഒരിക്കലും ചേരില്ലാത്ത രണ്ടു നദികള്‍.’
മഴ കനക്കുന്നുണ്ട്. പെട്ടന്നാണ് വാതിലില്‍ ആരോ മുട്ടിയത്, അയാള്‍ ഒരു ഉച്ച മയക്ക ചടവോടെ വാതില്‍ തുറന്നു. ഒരു പൊന്‍ ചിരിയോടെ വോട്ഗ കുപ്പിയുമായി നില്‍ക്കുന്ന ജോസഫ്.
‘അളിയോ ജോസെഫെ വാടാ കേറി വാടാ’ അയാള്‍ പറഞ്ഞു.
കുളിര്‍മഴയും വോഡ്കയും സിരകളെ ചൂടാക്കി, ജോസഫ് ഫോമിലേക്ക് ഉയര്‍ന്നു.
‘അളിയോ പെണ്ണു കെട്ടണം നീ ..അല്ലെങ്കില്‍ ഞാന്‍ നിന്നെ കെട്ടിക്കും. നിന്നെ അറിയാത്തവന്‍ അല്ലല്ലോ നിന്റെ യീ ഫ്രണ്ട്. മനസിന്റെ എതിര്‍ ലിംഗ വിചാര സിന്താന്തത്തില്‍ അകപ്പെട്ടു നീ ചീത്തയാകുമെന്ന ഒരു ഉള്‍ഭയം!. അളിയോ ….നാമ്മുടെ ഓഫീസിലെ മുബീരയെ ആലോചിച്ചാലോ?
അളിയോ ..നീ വലിയ ഡീസന്റ് ആകാതെ ഇതെങ്ങു അകത്താക്ക്’
ഗ്ലാസിലെ വോഡ്ക ശാഫിയെ ആര്‍ത്തി പിടിപ്പിച്ചില്ല. ജോസഫ് പൂസായി ഉറങ്ങുകയാണ്. മഴക്ക് അല്പം ശമനം ഉണ്ട്. ഉമ്മയെ വിളിച്ചിട്ട് രണ്ടു ദിവസമായ കാര്യം ഓര്‍ത്തു. വേണുവേട്ടന്റെ പീടികയില്‍ ചെന്ന് മൊബൈല്‍ റീ ചാര്‍ജ് ചെയ്യാം, അയാള്‍ പിറുപിറുത്തു.
മുറിയില്‍ നിന്ന് വേണു വേട്ടന്റെ പീടികയിലേക്കുള്ള കുറുക്കുവഴി യാത്രാ അയാള്‍ക്ക് ഒരു പുതിയ അനുഭവം പോലെ തോന്നി. പന്തിരി പുഴ കവിഞ്ഞു ഒഴുകി പുഞ്ചേരി പാടം മുങ്ങി പോയിരിക്കുന്നു. പുഴക്കും പാടത്തിനും നടുക്കുള്ള ടാറിട്ട റോഡ് കാണ്മാനെയില്ല. കാലന്‍ കുടയും കള്ളിമുണ്ടും ഷര്‍ട്ടും ഊരി കൈകള്‍ ഉയര്‍ത്തിപിടിച്ചു അവയെ സുരക്ഷിതമാക്കി റോഡ് പുഴ കടക്കുകയാണ്. നടുക്ക് എത്തിയപ്പോള്‍ മല വെള്ളത്തില്‍ ഒലിച്ചു വരുന്ന ഒരു പെരും പാമ്പ് പൊക്കിള്‍ പാടിന് അടുത്തൂടെ നീന്തി പോകുന്നു.
പുഴ കടന്നു വേണുവേട്ടന്റെ പീടികയില്‍ എത്തി മൊബൈല്‍ റീ ചാര്‍ജ് ചെയ്തു. അല്പം ശമനത്തിന് ശേഷം മഴ സംഹാരരൂപം പൂണ്ടു. ഇനി തിരിച്ചു പോകാന്‍ വന്ന വഴി നടക്കത്തില്ല അതുകൊണ്ട് അടുത്ത ബസില്‍ കയറിയാല്‍ മെയിന്‍പാലം വഴി വീട് എത്താം, അയാള്‍ ചിന്തിച്ചു.
പീടികക്ക് എതിര്‍വശത്തെ ബസ്റ്റോപ്പില്‍ കാത്തിരുന്നു. മാപ്രാണം തെക്കുള്ള എവിഎം മോട്ടോര്‍സ് വരുന്നുണ്ട്. പക്ഷെ അത് വേറെ റൂട്ടില്‍ ആയതിനാല്‍ കാഴ്ച്ചക്കാരനായി. മിന്നല്‍ അടിക്കുനതിനാല്‍ മൊബൈല്‍ ഓഫ് ആക്കി കണ്ണ് എടുത്തപ്പോള്‍ ലീബ ……അവള്‍ ആ ബസില്‍ നിന്ന് ഇറങ്ങുന്നു, ഒരു മഴ രക്ഷാകവചം പോലും ഇല്ലാതെ…..
മഴ ദേവതകള്‍ ശാഫിയോട് പറഞ്ഞു,
‘പോയി പ്രണയിക്കൂ’
അയാള്‍ ഓടി ചെന്ന് തന്റെ കയ്യില്‍ ഉണ്ടായിരുന്ന കാലന്‍ കുട നിവര്‍ത്തി അവളെ കീഴിലാക്കി. കൊടും മഴയത്തു രക്ഷനേടാണോ എന്നറിയില്ല അവള്‍ എതിര്‍ത്തില്ല. മഴ യുടെ ശക്തി കൂടിയപ്പോള്‍ അവളുടെ തോളത്ത് അടുക്കി പിടിച്ചു പ്രണയം അറിയിച്ചു. ആയാളുടെ ഹൃദയം പിടാഞ്ഞു മന്ത്രിച്ചു.
‘ലീബ ഐ ലവ് യൂ’.
പ്രണയത്തിന്റെ എതിര്‍ ലിംഗ വിചാര സിദ്ധാന്തം അവളില്‍ ഉണര്‍ന്നു, അവള്‍ അവനെ മുറുകെ പിടിച്ചു, ശുദ്ധ പ്രണയം തുടങ്ങുകയായി, അവരെ പിരിക്കുവാന്‍ ഇനി മഴ ദേവതകള്‍ക്ക് പോലും ആവാത്ത പോലെ,…………………
Generated from archived content: story2_july13_15.html Author: dileep_kandamchalil