ആകാശം
സ്‌നേഹമന്ദ്രസ്വരം മുഴക്കിയ
ഒരു വേലിയേറ്റരാവിൽ
ആഴിയുടെ വിരിമാറിലൂടെ
ഇരുൾവീഴ്‌ച വന്ന
നാഗകന്യകയുടെ സ്വപ്‌നയാത്ര
ഋതുമതിയുടെ വജ്രകാന്തിയും
വിയർപ്പിലെ വികാശിയും
സമുദ്രപുത്രനെ സോമലതമോഹിയാക്കിയ
അർക്കയുദ്ധം
ആഢ്യത്തവും നാഗമണിക്യവും
നഷ്‌ടപ്പെട്ട മുനികുമാരിയുടെ
കണ്ണീർ ശാപമേറ്റ കുംഭക്കൂറുമുഖൻ
ജ്വരമൂർച്ചയായി
ഖാണ്‌ഡവ വനത്തിൽ പതിച്ചു
അന്നുമുതൽ മകന്റെ പ്രണയം
അതിസൂക്ഷ്‌മമാകുമ്പോൾ ജലറാണി
വാനപൂണി തുറന്ന്
ഭൂമിയുടെ തലച്ചോറിലേക്ക് വീഴ്‌ത്തുന്ന
ആത്രേയദ്രവരൂപമാണീ മഴ
Generated from archived content: poem2_sep11_09.html Author: dileep_bheemathmaja