കടൽ കാറ്റിൻ ഗന്ധം
മത്തു പിടിപ്പിച്ചപ്പോൾ
മുക്കുവൻ വലയെറിഞ്ഞു.
ക്രൂര സന്ധ്യയിലാശിച്ചത്
ഒരായിരം സ്രാവെങ്കിലും
ഒരു നീലതിമിങ്കലത്തെ
കിട്ടി
നിരനെഞ്ചു ചേർത്ത്
തീരത്തടുപ്പിച്ചപ്പോൾ
മീൻ കണ്ണുകൾ പ്രാണഭയത്താൽ
മായ മൃഗമായി.
മത്സ്യ ശാപമേറ്റ്
തല പൊട്ടിത്തെറിച്ച
ജീവിത ഗന്ധിയുടെ കഥ
നിറഞ്ഞൊഴുകും കണ്ണീരിൽ കണ്ടു
പണ്ടൊരിക്കൽ
ഹൃദയം മുറിച്ച
ആദി കാവ്യം
കണവന്റെ ദയയെ
ആർത്തലച്ചു.
Generated from archived content: poem1_sep16_10.html Author: dileep_bheemathmaja