മഹാരാത്രി

പുഴമീനുകൾ

എന്റെ കണ്ണിനു ചുറ്റും മൂളിയ രാത്രി

കോമ്പടിയെ നാണിപിച്ചിരുന്ന രാത്രി

പൂമാലയും പുഷ്യരാഗവുമായി

ഡോൾഫിൻ കുട്ടികൾ

സിരാരക്ത വാഹിയെ സ്‌നേഹിച്ച രാത്രി

വിയർപ്പു ദാഹവും

കുങ്കുമപൂവിലാവാഹിക്കാൻ

മഞ്ചട്ടിചെടിയായ്‌ വന്ന രാത്രി

ഒരിക്കൽ പോളീഷ്‌ വോഡ്‌ഗയുടെ

സ്‌നേഹമന്ദ്രസ്വരത്തിലുറക്കമൊഴിഞ്ഞ

മഹാരാത്രി.

നൂറുദിനാതിന്നവൾ പറഞ്ഞു,

ശിവൻ

മണൽ കൂമ്പാ​‍ാരങ്ങളിലേക്കും

തേൾവളകളിലേക്കും സവാരി ചെയ്‌തു.

അതു സീതയെതേടിയുള്ള യാത്ര

അവിടെ ഇതിഹാസകുറുനരികൾ

ഉറക്കമിളച്ചു കൊച്ചുസ്വപ്‌നങ്ങൾ

കാണുന്നു

സ്വർണക്കാവി ധരിച്ചവൻ ദേവദാരുവിൻചുവട്ടിൽ

വെച്ച്‌ രാവണന്‌

കറുത്തീയഭസ്‌മം പൂശിയ തിയമ്പ്‌

നൽകുന്നു.

അക്കഥകേട്ടുഞ്ഞാൻ

അസൂയയെ വരിച്ചു

കത്തിച്ചുവെച്ച വൈൻ

കണ്ണിലൊഴിച്ചു കാത്തിരുന്ന്‌

പകലിനെ പഴുപിച്ചു

തോലുളിയും പൂവൻകോഴിയുമെടുത്ത്‌

വിമാനവേധതോക്കിലൂടെ

മുഖർശംഖൂതി

പക്ഷേ ശത്രുവിന്റെ

രാസപീരങ്കികളെന്നെ തളർത്തി.

എന്റേയും

എന്റെ ദേവനായ ഡയോനീസിന്റെ

കണ്ണുകളേയും

ഒളിപ്പോരുകാർ കൊന്നെടുക്കിയിട്ടും

പുഴയിലെ ഡോൾഫിൻ കുട്ടികൾ

വന്നെത്തിയ

മഹാരാത്രിയെ ധ്യാനിക്കുന്നു.

Generated from archived content: poem1_jun25_09.html Author: dileep_bheemathmaja

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here