ഒഴിഞ്ഞ പ്രണയ കിണർ
ആന്നാദ്യമായി അവളുടെ
മിഴിയിൽ കണ്ടു.
ഒരു ആത്മാർത്ഥപ്രണയം
നറുപുഞ്ചിരിയുമായി
എന്റെ നന്ദനോദ്യാനത്തിലേക്ക്
യാത്രയായത്.
മുക്കുറ്റിയും മുല്ലയും
നീട്ടി എല്ലാം മറന്നവളെ സ്‌നേഹിച്ചിട്ടും
കൊതിതീരാതെ ഞാൻ കാത്തു സൂക്ഷിച്ചൊരു
പ്രണയ ചാറും നല്‌കിയപ്പോൾ
കാമുകി കോട്ടുവായിട്ടു മൊഴിഞ്ഞു.
മുഴുവൻ പ്രണയവും
ഒരുമിച്ചു തീർത്ത
ഒഴിഞ്ഞ പ്രണയ കിണറെ
ഗുഡ് ബൈ.
പുരദുഖം
മഴയേ
നീ എന്റെ
തോരാ ദുഖമാണ്;
ക്രൂര രാത്രിയിൽ
കോരിച്ചൊരിയുന്ന നിന്നെ
നോക്കി ഒന്ന്
തലചായ്‌ക്കാൻ ഒരു
പുരയില്ലാതൊരു സ്‌നേഹച്ചക്കി ഞാനിനി
എന്ത് സങ്കടം ചൊല്ലിടാൻ?
Generated from archived content: poem1_april18_11.html Author: dileep_bheemathmaja