എ അയ്യപ്പനറിയാൻ

എ അയ്യപ്പൻ മാഷെ

അങ്ങ്‌ ഭാവനയുടെ

സ്‌നേഹമന്ത്രത്തിലോളിപ്പിച്ച

വെയിൽ വിഴുങ്ങി പക്ഷിയോട്‌

എനിക്ക്‌ പ്രണയമാണ്‌.

ഒരു പാതി സന്ധ്യക്ക്‌

വോൾഗ അടിച്ചു മടങ്ങവേ

കുരുടി കൂവി മൂക്കിൽ വച്ച്‌

കൂർഹാ മുലയുള്ള

മലയത്തി പെണ്ണിനെ കണ്ടൂ ഞാൻ.

ഇന്നിന്റെ നിദ്രയെ

വെയിൽ കുടിച്ച

മദാമ്മയുടെ ഉറൂബ നോട്ടം

വേട്ടയാടുന്നു

രാത്രി നാണിച്ചു വിയർക്കുന്നു

പ്രണയാഗ്നിയിൽ മുല്ലപ്പെരിയാർ

പൊട്ടിത്തരിക്കുന്നൂ.

എന്റെ കിനാക്കൾ

ഒരുംമ്പെട്ട സ്‌നേഹ വില്‌പനക്കരിയാണ്‌

ദുസ്വതന്ത്രയാണ്‌

മേഘം നഗ്നയായി

കിടക്കയിലൂടെ

ഇഴയും അതുകൊണ്ട്‌ സമുദ്രം

പറക്കും

മഴ സിത്താറിന്റെ സംഗീതത്തിൽ

തരിക്കും

എന്നെ കൊന്തനക്കിയ വഴിവിട്ട സ്‌നേഹമേ

നിന്റെ കരകൂന്തലഴിച്ചു കൊൾക

അപ്പോൾ വിരഹദുഃഖം പൂണ്ട

വേരിവേടൻ ലവ്‌ ബേർഡ്‌സിനെ

തക്കം പാർക്കും.

ആ ഉ​‍ൂർജ തന്ത്രത്തിൽ പറക്കും

തളികയിൽ വന്ന

ഭീകരവാദി അമ്മയുടെ

ചെമ്മുലകൾ കൊണ്ട്‌

കണ്ടഹാർ നിർമിക്കും.

കുരുതിക്കളം കണ്ടു

ചിരിച്ചു നില്‌ക്കാൻ

ഞാൻ ചാണക്യനല്ല

അക്കച്ചിയുമല്ല….

എന്റെ മാതാവിനെ

കൈവെച്ച സാഥ്രൂവിന്റെ

മൂത്രക്കുഴൽ അരിയും

അരിവാൾ ആണ്‌

ഞാൻ.

എന്റെ കള്ളുകുടിയൻ മാഷേ

സ്‌നേഹമന്ത്രത്താൽ മരപ്പൊത്തിലൊളിപ്പിച്ച

വെയിൽ വിഴുങ്ങിയെ

ഭാഷിക്കാൻ ഈ

യുവകുടിയനല്ലേ

മഹയോഗ്യൻ?

എന്റെ പ്രിയപ്പെട്ട അയ്യപ്പൻ മാഷിന്‌

എന്റെ ഏകലവ്യ പൂജ.

Generated from archived content: poem1_apr14_10.html Author: dileep_bheemathmaja

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here