മഴയോട്‌….

എനിക്കറിയാം

നിനക്കു പെയ്യാതെ വയ്യെന്ന്‌

എന്റെയാകാശങ്ങളിലലയാനും,

എന്റെ നിലങ്ങളിൽ പെയ്‌തലിയാനും

നീയല്ലാതാരാണോ…

വരിക

മിന്നലായ്‌ എന്നെത്തൊടുക

കാറ്റായ്‌ തഴുകുക

ഇടിനാദമായ്‌ ഉണർത്തുക

നിന്നിൽ ഞാൻ മുഗ്‌ധയാവട്ടെ!

Generated from archived content: poem1_mar31.html Author: diana_parippillil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English