വായിച്ചു തളർന്നു.
(വളർന്നില്ല)
ഇനി അല്പം
പകലുറക്കം.
വാക്കുകൾ സ്വപ്നം
കണ്ടു കിടക്കാം.
കൂട്ടിച്ചേർത്ത്
പുതിയ കാവ്യം
മനസ്സിൽ തീർക്കാം.
അർത്ഥം…അനർത്ഥം
അലങ്കാരം… പ്രാസം..
നാനാർത്ഥം…
എടുത്തും കളഞ്ഞും
ആറ്റിയും കുറുക്കിയും
മേമ്പൊടി ചേർത്ത്
പാകത്തിൽ
കടലാസ്സുപാത്രത്തിൽ
പകർന്നു വയ്‌ക്കാം.
ആവശ്യക്കാർക്ക്
വെളളം ചേർക്കാതെ
ഔൺസ് ഗ്ലാസിൽ.
കയ്പു കൂടിപ്പോയെന്ന്
ചിലർ.
മധുരം പോരെന്ന്
മറ്റു ചിലർ.
പത്രക്കാരുടെ പരസ്യം
ബഹുകേമംഃ
കവിതക്കഷായം
വിറ്റു തീർന്നു.
അടുത്ത പതിപ്പ് വൈകാതെ,
കാത്തിരിക്കുക.
Generated from archived content: poem_kavithakashayam.html Author: dheerapalan_chalipattu