വീണ്ടും വരൂ

മനുഷ്യനന്മയെ

ക്കുറിച്ചുപാടിയ

കവിയുടെ ശബ്‌ദം

നിലച്ചു പോയല്ലോ

അനന്തമീ ഭൂമി,

അതിന്റെ തീരത്തി

ലിരുന്നുപാടുവാ

നിനിയൊരാളെന്ന്‌

മുളങ്കഴലൂതി

യരികിലെത്തിടും!

അനന്തനീലിമ

നിറഞ്ഞൊരാകാശം,

നിറവിൽ പൂക്കുന്ന

വസന്തദീപ്തികൾ

പ്രണയ സല്ലാപ

തരളചിത്തരായ്‌

നടന്ന മാർഗ്ഗത്തി

ലിരുൾ പരന്നുവോ

വിഷാദചിന്തക

ളുതിർന്നുവീണിടും

വികാരവായ്‌പിലു

മുണർന്നുപാടുവാൻ

ഇനിയും നീയെന്റെ

യരികിലെത്തില്ലേ

സ്വരമധുരിമ

പകർന്നു നില്‌ക്കില്ലേ?

കദനപൂർണ്ണമീ

കവിയുടെ കഥ

പറഞ്ഞു തീർക്കുവാൻ

കഴിവതില്ലല്ലോ.

ഒരു വട്ടം കൂടി

നടന്നു തീർക്കുവാൻ

ഹരിതമീ ഭൂമി

ഇവിടെയുണ്ടല്ലോ!

Generated from archived content: poem1_dec24_08.html Author: dheerapalan_chalipattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here