ഒരു സ്വപ്നസൗധത്തിന്‍ ഉന്നതിയിലും
ഞാന്‍ എത്തിനോക്കിയില്ല
ഒരു മഹാസുന്ദരസുമത്തിനും
ഞാന്‍ എന്റെ ചുംബനങ്ങള്‍ നല്‍കിയില്ല
ഒരു സ്നേഹസന്നിധിയിലും
ഞാന്‍ മുട്ടുകുത്തി നിന്നില്ല
എങ്കിലും അറിയാതെവിടെയോ ഞാന്‍
കാലിടറി വീണുപോയി.
Generated from archived content: poem1_mar2_12.html Author: dhanya