ഇതു കവിതയല്ല നീയാണ്‌

നീ വളമാകേണ്ടി വന്നുവല്ലോ

ഈ ഗോതമ്പുമണി വെളിച്ചം കാണുവാൻ

കായൽക്കരയിൽ

തടാകക്കരയിൽ

ഓറഞ്ചുമരച്ചോട്ടിൽ

നീ കവിതകൾ ചൊല്ലിയെന്ന മുഷിപ്പിച്ചു

ജന്മനാ ഞാൻ വെറുത്തിരുന്നു കവിതകളെ

ഗ്രഹണത്തിന്റെയന്നു “ഭ്രമകല്പനകളുടെ തോഴിയും,

മൂഷികസ്‌ത്രീയും” ചൊല്ലിയെന്ന കരയിച്ചു

ആ സന്ധ്യയിൽ തന്നെ

അന്യോന്യം പിരിഞ്ഞു തനിയെ നടക്കേണ്ടി വന്നു നാം

പിന്നീടെപ്പോഴോ അറിയുന്നു;

സ്വന്തം പ്രാണനെയാണു നീ

എന്നിലേയ്‌ക്കുൾപ്രാപണം നടത്തിയതെന്നും

നിന്റെ പ്രാണന്റെ നിറമാണെന്റെ തൂലികയിലെ

നീല മഷിയായി മാറിയതന്നും

ഉരുകിയൊലിക്കുന്ന

എന്റെ ഹൃദയത്തെ തൂലികയാക്കി

കവിതയെന്ന ഭാവേനെ

പെയ്‌തിറങ്ങുകയാണു നീ

പുനർജന്മമായി…എന്നിലൂടെ

നഷ്ടഭൂമിയുടെ മാറിലേയ്‌ക്ക്‌

ഇലത്താളിലെ നീർമണിയിലേയ്‌ക്ക്‌

Generated from archived content: poem1_jan9_07.html Author: devasena

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English