രണ്ട് കഥകള്‍

1ആശ്വാസം

നിലാവിന്റെ നേര്‍ത്ത സംഗീതത്തില്‍ നിഴലുകള്‍ കഥ പറയുമ്പോള്‍ ഒരു നിശാശലഭമായി പറക്കുകയായിരുന്നു അവള്‍.

യാത്രയുടെ ഏതോ മുഹൂര്‍ത്തത്തില്‍ ആലസ്യത്തോടെ കണ്ണു തുറന്നപ്പോള്‍ കിടക്കയില്‍ തന്റെ ശരീരം കാണാഞ്ഞ് അവള്‍ പരിഭ്രമിച്ചു.

‘പേടിക്കേണ്ട നിന്റെ സുന്ദരശരീരം ദാ ഈ ഡി.വി.ഡിയില്‍ ഭദ്രമായുണ്ട്. ‘കാമുകന്‍ പറഞ്ഞു. കാമുകനോടൊപ്പം സര്‍വ്വതും മറന്ന് സ്‌നേഹം പങ്കു വെക്കുന്ന തന്റെ നഗ്‌ന ശരീരം ഡി.വി.ഡി.പ്ലെയറില്‍ കണ്ടപ്പോഴാണ് , അവള്‍ക്ക് ആശ്വാസമായത്.

2. പറയാന്‍ മറന്നത്

ഇന്നലത്തെ മഴയ്ക്കും ഇന്നത്തെ പകലിനും ഒരുമിക്കാനാവില്ലെന്നറിഞ്ഞ് , നിലാവൊലിക്കുന്ന വഴിക്കീറുകളിലൂടെ വിറങ്ങലിച്ച നിശ്ശബ്ദതയില്‍ ദൂരങ്ങള്‍ താണ്ടുമ്പോള്‍ ഞാന്‍ ഓര്‍ത്തു രാക്കിളികളും ചിലച്ചുകൊണ്ടിരുന്നത് ,പറയാന്‍ മറന്ന പ്രണയത്തെക്കുറിച്ച് മാത്രമായിരിക്കുമോ?

Generated from archived content: story2_dec15_14.html Author: deepu_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English