ആദികാവ്യം പൊഴിച്ച കണ്ണുനീർ
യാത്രകൾക്കിടയിലെ മൗനസങ്കലനം
മുറിഞ്ഞ ഭാഷണത്തിൻ നിതാന്ത വ്യവകലനം
ജൈവസംസ്‌ക്കാരത്തിൻ വാഗ്‌ഗുണനം
സ്വപ്‌നങ്ങൾ, സ്‌മൃതിച്ചൂടുകൾ
ഉണർവ്വിൽ
ഉറക്കത്തിൽ
വൃത്തമൊപ്പിച്ച്
താള, പ്രാസ, ലയ വിന്യാസങ്ങൾ
നാൾചതുരങ്ങളിൽ വൃത്തസമാഗമം
ഒന്നും മുറിഞ്ഞുപോകാതെ
അക്ഷരങ്ങൾ വടിവാർന്ന്
അളവും നിനവും
കണിശമാക്കി-ജീവിതത്തിൻ തിളച്ചമൂശയിൽ
ഒഴിച്ച്…
അല്പനേരം ഞാൻ, കാത്തിരിക്കാമിനി
പ്രണയശില്പമിങ്ങെത്തും വരെ.
Generated from archived content: poem_programing.html Author: deepesh_cd