ഒരിക്കലും വേര്‍പെടില്ലെന്ന് വാക്ക് കൈമാറിയിട്ടില്ല
പരസ്പരം മിണ്ടാതിരിക്കാനാവില്ലെന്ന് കുമ്പസരിച്ചിട്ടുമില്ല
എന്നിട്ടും പെട്ടെന്നൊരു നാള് നീ മുഖം തിരിച്ച് നടന്നപ്പോള്‍
വല്ലാതെ ദുഖം തോന്നി….
പെട്ടെന്നൊരു നാളില്‍….
പറയാന്‍ ആഗ്രഹിച്ചിരുന്നു, ഒരു തവണ അതിന് ശ്രമവും നടത്തി.
പക്ഷേ, നിന്റെ നിസംഗത എന്റെ ദുഖത്തിലേക്ക് വീണ്ടും ആഴ്ന്നിറങ്ങി.
പിന്നീട് ആ ദുഖം എന്റെയും നിസംഗതയായി.
അവസാനം നീ മടങ്ങുമ്പോള്‍ ബാക്കിയാവുന്നത് എന്റെ ദുഖം മാത്രം…
എങ്കിലും വാക്കുകള്‍ക്കപ്പുറം നമുക്കിടയിലെ മഞ്ഞുരുക്കം അസാധ്യമായത്
എത്ര തന്നെ തടഞ്ഞുനിര്‍ത്തിയിട്ടും ഒഴുകുന്ന കണ്ണീരിനൊപ്പം…
നിന്റെ ഓര്‍മകള്‍ക്കൊപ്പം എന്റെ മുറിവില്‍ വീണ്ടും ചോരപൊടിയിക്കുന്നു
Generated from archived content: poem2_apr29_14.html Author: darsana_kj