മരണത്തെക്കുറിച്ച്‌

 

ചില്ലിട്ട ജാലകത്തിനപ്പുറം
ഒരു വലിയ കൈപ്പടം

പൂന്തോട്ടത്തിലൂടെ
അപരിചിതമായ കാല്പാടുകൾ

ഇടതുവശത്തെ ഭിത്തിക്കുളളിലിരുന്ന്‌
ആരോ അടക്കം പറയുന്നു.

ഇരുണ്ട മേഘത്തുണ്ടിൽ
ഒരു വലിയ വാള്‌ തെളിഞ്ഞുവരുന്നു.

നദിയിലേക്ക്‌ പോയ ആരെങ്കിലും
മടങ്ങിവരാനുണ്ടോ?

അമ്പലത്തിൽ നിന്നും കാളിയമ്മ
അപ്രത്യക്ഷമായോ?

വയലുകളിൽ നിന്നും
കറുത്ത കുതിരക്കൂട്ടങ്ങൾ നൃത്തം ചെയ്യുന്നു.

എന്റെ കൈകളിൽ
തളർന്നു കിടക്കുന്ന ഈ പെണ്ണ്‌
ഇപ്പോൾ മരണമാണെന്ന്‌
എനിക്കു മനസ്സിലായി.

 

Generated from archived content: poem2_july7_06.html Author: d_vinayachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here