നീലാംബരി

ഗതകാലശിലകളാൽ ഊട്ടിയുറപ്പിച്ച-

ചുടുകൊടുംകാട്ടിലെ ഭൈരവിയാണ്‌ ഞാൻ…!

നാഗപാശങ്ങളാൽ എന്നെ ബന്ധിച്ചു നീ….

അഷ്‌ടബന്ധം കൂട്ടി കാവിൽ പ്രതിഷ്‌ഠിക്ക!

വ്യാളീമുഖങ്ങളിൽ കുങ്കുമം തൊട്ടു നീ…

ഇന്ദീവരം ചാർത്തി എന്നെ സ്തുതിക്കുക

വാളും ചിലമ്പും എനിക്കായ്‌ സമർപ്പിക്ക-

ഹോമകുണ്ഡങ്ങളെൻ മുന്നിൽ തെളിയിക്ക!

ഇന്ദ്രചാപംപോലെ എന്നെ പ്രണമിയ്‌ക്ക-

പട്ടുംകുരുതിയും എനിക്കായ്‌ കരുതുക.

മന്വന്തരത്തിലെ മാറ്റൊലി കേട്ടു നീ-

ആര്യാവർത്തങ്ങളിൽ വേദാന്തമോതുക.

പൂർവ്വോത്തരത്തിലെ തോറ്റം ശ്രവിച്ചു നീ….

പ്രണവമന്ത്രങ്ങളിൽ സർവ്വജ്‌ഞ്ഞയാകുക.

വാമൊഴിച്ചൊല്ലിലെ മൂല്യം മറക്കാതെ-

വഹ്‌നിയും വറുതിയും ചതുപ്പിൽ വിതക്കുക.

ഉപവനങ്ങൾതോറും സദ്‌ഗുണം ചൊല്ലി നീ…

ഉദകക്രിയകളിൽ പിണ്ഡങ്ങളർപ്പിക്ക!

നിലവിട്ട ചെയ്തിയിൽ നിർഭയം പൊരുതി…നീ…

നിത്യസത്യത്തിൽ നീലാംബരിയാവുക..!!

Generated from archived content: poem-sep1.html Author: cuckoo-krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English