ചില നിഴൽ ചിത്രങ്ങൾ

മണ്ണിൽ തപം ചെയ്തവരുടെ കിനാവുകൾ-

നിലാവിലൂടെ, നിദ്ര കടം കൊണ്ടപ്പോൾ-

കാൽവരിയിലെ കാറ്റിൽ തളർന്ന്‌ നിലവിളികളുടെ മാറ്റൊലി!

മഞ്ഞിലൂടെ ചോരപൊടിയുന്നൊരു കുരിശുമേന്തി-

ആരോ ഒച്ചവെക്കാതെ നടന്നടുക്കുന്നു!!

വിണ്ണിൽ മിഴിച്ചുണ്ട്‌ വറ്റിയ മഴമേഘങ്ങൾ-

രാവിലൂടെ കുളിർ യാചിച്ചപ്പോൾ-

വഴിയിറക്കിലെ നിശ്ശബ്‌ദതയിൽ വരണ്ട ഉറവകളുടെ കണ്ണുനീർ!

നിരത്തിലൂടെ നീർനിറച്ചൊരു കുടവുമേന്തി-

ആരോ പതം പറഞ്ഞ്‌ നടന്നടുക്കുന്നു!

മനസ്സിൽ മുഖം നഷ്‌ടപ്പെട്ടവരുടെ ഓർമ്മകൾ-

മഴയിലൂടെ സ്‌നേഹം ഒലിപ്പിച്ചപ്പോൾ-

നെഞ്ചിലെ നൊമ്പരച്ചൂടിൽ ഉരുകിയ പ്രണയങ്ങളുടെ പിൻവിളി!

കനവിലൂടെ, കഥനീറ്റി…, കണ്ണിൽ കണ്ണീർ-

കാഴ്‌ചമറച്ചാരോ…അതിദ്രുതം നടന്നടുക്കുന്നു.

Generated from archived content: poem-feb19.html Author: cuckoo-krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English