സിന്ദൂരജ്യോതി

അരിമുല്ലപൂവിന്റെ മാസ്മരഗന്ധം പോല്‍
എന്നിളം മനസില്‍ നീ ചേക്കേറിയോ
വെറുമൊരു സിന്ദൂര സന്ധ്യയല്ലോമനേ
എന്‍ – കരളിലെ കസ്തൂരി മാനല്ലയോ..
കണ്ടിട്ടും കണ്ടിട്ടും മതി വരില്ലാ നിന്റെ
അരിമുത്തു ചിതറുന്ന പുഞ്ചിരി പൂമുഖം
കേട്ടിട്ടും കേട്ടിട്ടും മതിവരില്ല നിന്റെ
കിളിനാദം പോലത്തെ കൊഞ്ചലുകള്‍
തൂതപുഴയുടെ വക്കത്തെ കാവിലെ
മണിദീപം പോല്‍ നീ ജ്വലിച്ചീടുമ്പോള്‍
ആ മണി ദീപത്തില്‍ എണ്ണയായ് നാളമായ്
തീരാന്‍ കൊതിക്കുന്ന ഓമനേ ഞാന്‍

Generated from archived content: poem2_feb2_12.html Author: cp_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English