സ്നേഹം

സ്നേഹം, അതമൂല്ല്യമാണ്‍
വിലകൊടുത്താല്‍ , രത്നങ്ങള്‍ കൊടുത്താല്‍ –
കിട്ടില്ലത് , തോന്നണമത് മനസ്സില്‍ ,
കിട്ടിയാല്‍ ഭാഗ്യം!
എന്നെ സ്നേഹിച്ചു , പലരും.
ഞാന്‍ കൊടുത്തു ദ്രോഹം!
പിന്നെനിക്കത് , കിട്ടിയില്ല
ഞാനതിന്‍ വേണ്ടി , അലഞ്ഞു!
കിട്ടാത്തതിനാല്‍ ഞാന്‍ സ്നേഹിച്ചു,
മരണത്തെ!
എന്നാലതും,എന്നോട് കനിഞ്ഞില്ല!
മരണമേ! നീ എങ്കിലും എന്നെ സ്നേഹിക്കൂ,
ഞാന്‍ , ആര്‍ത്തട്ടഹസിച്ചു…..
അപ്പോളെനിക്ക് കിട്ടി-
ഒരു പെണ്ണിന്റെ സാമീപ്യം!
ഞാന്‍ ജീവിതത്തെ സ്നേഹിച്ചു!
അപ്പോള്‍ , മരണം!
എന്നെ സ്നേഹിച്ചു!
അവളുടെ കണ്ണീരിനായ്….

Generated from archived content: poem1_may15_12.html Author: cm_bava

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English