ഇന്നലെ
കാടുകത്തി
ആശ്ചര്യത്തിന്റെ പൊളളലോടെ
മകൻ പറഞ്ഞു
അതിനും രണ്ടുനാൾമുമ്പ്
കടലുകരയെടുത്തല്ലോ
ആവർത്തനവിരസതപോൽ
മകൾ പറഞ്ഞു.
നമ്മുടെ നടപ്പാതയാകെ
പെരുമഴ കാർന്നെടുത്തു
കിടക്കപ്പായിലിന്നു വിളിച്ചുണർത്തി
പരിഭ്രമത്തിന്റെ ഉലയുന്ന നാളമായ്
ഭാര്യ പറഞ്ഞു.
ഇതുപോലൊരു ഉച്ചവെയിലത്താണ്
അപ്പൂപ്പൻ ചത്തത്
കൂട്ടുകാരിയോട്
എന്റെ പേരക്കുട്ടി പറഞ്ഞ്,
ഉയർന്ന് ചാടി
വാഴപ്പൂവിലെ തേൻകുടിക്കാൻ
Generated from archived content: poem2_sept28_06.html Author: ck_madhu