ഒന്ന് ഃ- ആദ്യരാത്രി & മധുവിധുരാത്രി
“ഒരു പെരിയ പെണ്ണായ് ചമഞ്ഞു
നീയെന്നെ ഭരിക്കാൻ വരരുത്
കൊടുവാളിനാൽ ഞാൻ നിന്റെ
കഴുത്തറുക്കും, പിന്നെ
പലതായ് ചീന്തിയെറിഞ്ഞാൽ
വീണ്ടും മുളയ്‌ക്കും, ഇലമുളച്ചിപ്പോലെങ്കിൽ
അന്നുമുതൽ ഞാൻ നിന്റെ
അടിമയാണ്”.
രണ്ട് ഃ- ചൂര്
മൃദുചിരിയോടവളെൻ
ചുണ്ടിൽ
ഉമ്മവയ്‌ക്കുമ്പോൾ
പുരളുന്ന തുപ്പലിന്
പട്ടിണിച്ചൂര്!
Generated from archived content: poem1_july28_07.html Author: ck_madhu