അവളുടെ സുവിശേഷം

തിരക്കഥ

ദൃശം ഒന്ന്‌

ഒരു മൈക്രോഫോണിന്റെ സമീപദൃശ്യം

മൈക്രോഫോൺ പിടിച്ച കൈ. ഇതോടൊപ്പം ഒരു സ്‌ത്രീയുടെ സങ്കടഭാവം കലർന്ന സംഭാഷണത്തിന്റെ സൗണ്ട്‌ ട്രാക്ക്‌.

സംഭാഷണം

അദ്ദേഹത്തെക്കുറിച്ച്‌ എത്ര പറഞ്ഞാലും മതിയാവില്ല. ഓർക്കുമ്പോൾ വേദന മാത്രം പരോപകരിയായിരുന്നു.

ദൃശ്യം രണ്ട്‌

പ്രഭാതം

നടന്നുപോകുന്ന അയാൾ (long shot)

അയാളുടെ (mid shot)

ഒരു കുളം

കുളത്തിലേക്ക്‌ അയാൾ നടക്കുന്നു.

മുണ്ടുരിഞ്ഞ്‌ ഒരു തോർത്തുടുത്ത്‌ കുളത്തിലേക്കിറങ്ങി കഴുത്തോളം മുങ്ങി കിടക്കുന്നു.

ഈ ദൃശ്യത്തോടൊപ്പം സൗണ്ട്‌ ട്രാക്ക്‌ കവിത പോലെ

“കുളിർ പൊയ്‌കയിൽ മുങ്ങിക്കിടന്നാൽ

മെയ്യും തണുക്കും; ദേഹത്തെ

ചൊറിപൊറ്റകൾ തിന്ന്‌

പരൽമീൻ കൂട്ടങ്ങളുടെ വയറും നിറയും”

ദൃശ്യം മൂന്ന്‌

മൈക്രോഫോൺ പിടിച്ച കൈ (വാർത്താ ശേഖരണത്തിനെന്ന വണ്ണം)

സ്‌ത്രീയുടെ ശബ്‌ദം

ദൈവഭയമുള്ള മനുഷ്യനായിരുന്നു.

ദൃശ്യം നാല്‌

രാത്രി –

ഇരുളിൽ തെരുവു വിളക്കിന്റെ നേരിയ വെട്ടത്തിൽ അയാൾ നടന്നു വരുന്നത്‌ കാണാം.

വിളക്കു കാലിൽ കീഴിലെത്തുമ്പോൾ

അയാൾ പതുങ്ങി നിന്ന്‌

അങ്ങോട്ടു മിങ്ങോട്ടും നോക്കുന്നു.

ഒരു പട്ടി ശ്രദ്ധയിൽപ്പെടുന്നു.

ഒരു കല്ലെടുത്തെറിയുന്നു.

ഏറെൽക്കാതെ പേടിച്ചോടുന്ന പട്ടി

തൊട്ടടുത്ത വീടിന്റെ മതിൽ ചാടിക്കടക്കുന്നു.

വഴിവിളക്കിൻ വെട്ടത്തിൽ അയാളെ കാണാം.

മുറ്റത്തു കിടന്ന ഒരു വടിയെടുത്ത്‌ വഴി വിളക്ക്‌ ലക്ഷ്യമാക്കി എറിയുന്നു –

ബൾബ്‌ പൊട്ടുന്ന ശബ്‌ദം

ജാലകത്തിൽ ചെറുതായി മുട്ടുന്നു.

ചില്ലു ജാലകത്തിലൂടെ മുറിയിൽ വെളിച്ചം വിരിഞ്ഞതു കാണാം. അയാൾ പതുങ്ങി പതുങ്ങി വീടിന്റെ പിന്നാമ്പുറത്തു കൂടി വീടിന്റെ ഉള്ളിലേക്ക്‌ കയറാനുള്ള ശ്രമം

ദൃശ്യം 5

മൈക്രോഫോണിന്റെ ക്ലോസപ്പ്‌ ഷോട്ട്‌

അങ്ങേർക്ക്‌ പരിഭവങ്ങളോ പരാതികളോ ഇല്ലായിരുന്നു. എല്ലാവർക്കും ഉപകാരി.

ദൃശ്യം അഞ്ച്‌

ഒരു ബാനറിൽ മന്ത്രിയുടെ ജനസമ്പർക്ക പരിപാടി. എന്നതിന്റെ (ക്ലോസപ്പ്‌ ഷോട്ട്‌)

ക്യാമറ മെല്ലെ താഴുമ്പോൾ ചെറിയ ജനക്കൂട്ടം. പലരുടേയും മുഖങ്ങളുടെ ക്ലോസപ്പ്‌.

ഒരു കാർ വന്ന്‌ മുരണ്ടു നിൽക്കുന്നു.

(ഫ്‌ളാഗ്‌ ഉള്ള സ്‌റ്റേറ്റ്‌ കാർ) അയാൾ പ്രൗഡിയോടെ ജനങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ട്‌ പടവുകൾ കയറി നന്നായി അലങ്കരിച്ച മുറിയിൽ മേശക്കു പിന്നിലെ കസേരയിൽ ഇരിക്കുന്നു.

Cut to

കറങ്ങിത്തുടങ്ങുന്ന പങ്കകൾ

cut to

കൂട്ടത്തിലെ ഒരു യുവാവ്‌ വിരസതനയകറ്റാനെന്നവണ്ണം

മതിലിൽ ഒട്ടിച്ച പോസ്‌റ്ററുകൾ വായിക്കുന്നു.

പോസ്‌റ്റർ ഒന്ന്‌ (ക്ലോസപ്പ്‌ ഷോട്ട്‌)

സുരക്ഷിതമായ ലൈംഗീക ബന്ധത്തിന്‌ ഉറകൾ ഉപയോഗിക്കൂ

എയ്‌ഡ്‌സ്‌ തടയൂ

cut to

രണ്ടാമത്തെ പോസ്‌റ്ററിന്റെ ക്ലോസപ്പ്‌

“നിങ്ങളുടെ മനസ്സ്‌ അസ്വസ്‌ഥമാണോ? മനസ്സിൽ ആത്മഹത്യാ ചിന്ത ഉണരുന്നുവോ? ”നന്മയെ“ വിളിക്കൂ. (ഫോൺ നമ്പർ കൊടുത്തിരിക്കുന്നു)

നന്മയെ സമീപിക്കൂ – cut to നിരനിരയായി അയാളെ കാണാൻ കടലാസുകളും ഫയലും പിടിച്ചു നില്‌ക്കുന്നവരുടെ ദൃശ്യം.

ദൃശ്യം ആറ്‌

സ്‌ത്രീയുടെ ശബ്‌ദം

ഒരു മാലാഖയുടെ മനസ്സായിരുന്നു. അദ്ദേഹത്തിന്‌ മൈക്രോഫോണിന്റെ ക്ലോസപ്പ്‌ വാർത്താശേഖരണത്തിന്‌ നീട്ടിയതെന്നവണ്ണം.

അയാളുടെ ഛായാ ചിത്രം ഭിത്തിയിൽ പൂമാല ചാർത്തി വച്ചിരിക്കുന്നു.

ഛായാചിത്രത്തിൽ നിന്ന്‌ ക്യാമറ താഴുമ്പോൾ ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങൾ.

ഗാന്ധിജി, നെഹ്‌റു, സുഭാഷ്‌ ചന്ദ്രബോസ്‌, കെ. കേളപ്പൻ, ഇ.കെ.ജി, ഇ.എം.എസ്‌. ഇ.കെ.നയനാർ……………………………

ഈ ഛായാചിത്രങ്ങളുടെ തുടർക്കണ്ണിയായ്‌

അയാളുടെ ഛായാചിത്രം (മേൽപറഞ്ഞ ദൃശ്യം സ്‌ക്രീനിന്റെ മുകളിൽ നിന്ന്‌ താഴേക്ക്‌ പ്രവഹിച്ച്‌ fade outആകുന്നു. സ്‌ക്രീനിൽ അക്ഷരങ്ങൾ തെളിയുന്നു.

ഏകോപനം, നിർമ്മാണം

ഹിലാരി ക്ലിന്റൺ

സഹകരിച്ചവർ

അ, ആ, ഇ, ഈ, ഉ, ഊ,

ഋ, എ, ഏ, ഒ. ഓ ഔ അം അ,

ക, കാ, കി, കീ കൂ…………. (ഈ പേരുകൾ സ്‌ക്രീനിൽ മുകളിൽ നിന്ന്‌ താഴേക്ക്‌ പ്രവഹിച്ച്‌ fade out ആകുമ്പോൾ വീണ്ടും പഴയ പടി പേരുകൾ

അ, ആ, ഇ, ഈ, ഉ, ഊ,

ക, കാ, കി, കീ, കൂ…………. (എന്നിങ്ങനെ പേരുകൾ നിരനിരയായി സ്‌ക്രീനിന്റെ താഴേക്കു വരുമ്പോൾ)

The End എന്ന വാക്കുകൾ തെളിഞ്ഞ്‌

സ്‌കീൻ ശൂന്യമാകുന്നു.

Generated from archived content: drama1_jun19_09.html Author: ck_madhu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here