കുറേ വർഷങ്ങൾക്കു മുൻപ് അക്ഷയ് കുമാറിന്റെ നായികയായി ഡിംപിൾ കപാഡിയയെ അഭിനയിപ്പിക്കാൻ സംവിധായകൻ ആലോചിച്ചതാണ്. എന്നാലിപ്പോൾ ഡിംപിളിന്റെ നിയോഗം അമ്മയായി അഭിനയിക്കാനാണ്. നിഖിൽ അദ്വാനിയുടെ പട്ട്യാലഹൗസ് എന്ന ചിത്രത്തിലാണ് ഡിംപിളിന്റെയും റിഷി കപൂറിന്റെയും മകനായി അക്ഷയ് അഭിനയിക്കുന്നത്. ലണ്ടൻ ആസ്‌പദമാക്കിയെടുക്കുന്ന ചിത്രത്തിൽ മാതാപിതാക്കളിൽ നിന്നു തികച്ചും വിഭിന്ന കാഴ്‌ചപ്പാടുകളുള്ള മകനെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്.
Generated from archived content: cnema1_oct30_09.html Author: cini_vision