പിന്നണിഗായകനായെത്തി, നായകനായി മാറിയ വിനീത് ശ്രീനിവാസൻ സംവിധായകനാകുന്നു. കന്നിച്ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നതും വിനീത് തന്നെ. ‘മലർവാടി ആർട്‌സ് ക്ലബ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിലെ മുൻനിര നാരങ്ങൾ വിനീതിന്റെ ചിത്രത്തിൽ അണിനിരക്കും. അതിനിടെ നടൻ ദിലീപ് നിർമാണ ചുമതല ഏറ്റെടുക്കുമെന്നും വാർത്തകൾ പരന്നിട്ടുണ്ട്.
പിതാവ് ശ്രീനിവാസൻ തെളിച്ച വഴിയിലൂടെയാണ് വിനീത് മുന്നേറുന്നത്. അവാർഡ് ചിത്രങ്ങളിൽ അഭിനേതാവായെത്തിയ ശ്രീനി കഥയും തിരക്കഥയുമെഴുതി മെയിൻസ്‌ട്രീം സിനിമയുടെ ഭാഗമായത് വളരെ പെട്ടെന്നാണ്. അഭിനയരംഗത്ത് പേരെടുത്ത ശേഷമാണ് സംവിധായകന്റെ കുപ്പായമണിഞ്ഞത്.
പ്രിയദർശന്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിനുവേണ്ടി പിന്നണിപാടി സിനിമാപ്രവേശം നടത്തിയ വിനീതിന് സ്‌റ്റാർവാല്യു ഉണ്ടായതും വേഗത്തിലായിരുന്നു.
Generated from archived content: cinima1_may12_09.html Author: cini_vision