‘കേൾക്കുന്നുണ്ടോ’ സംവിധാനം ഃഗീതു

സംവിധാന രംഗത്ത്‌ കയ്യൊപ്പ്‌ പതിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരക്കിലാണ്‌ യുവനായിക ഗീതുമോഹൻദാസ്‌. ഗീതു സംവിധായികയുടെ കുപ്പായമണിയുന്ന ‘കേൾക്കുന്നുണ്ടോ’ എന്ന മുപ്പതു മിനിറ്റ്‌ ദൈർഘ്യമുള്ള സിനിമയുടെ ഷൂട്ടിംഗ്‌ മാർച്ച്‌ പന്ത്രണ്ടിന്‌ ആലുവായിൽ നടക്കും. നാലുദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടിംഗാണ്‌ ആദ്യഘട്ടത്തിൽ പ്ലാൻ ചെയ്‌തിട്ടുള്ളത്‌. നഗരവൽക്കരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഗീതുവിന്റെ സിനിമ അമ്മു എന്ന നാലരവയസുകാരിയും അന്‌ധയുമായ പെൺകുട്ടിയെ കേന്ദ്രീകരിച്ച്‌ വികസിക്കുന്നു. കീഴ്‌മാട്‌ അന്‌ധവിദ്യാലയത്തിൽ പഠിക്കുന്ന ഹസ്‌നയാണ്‌ ഈ കഥാപാത്രത്തെ പ്രധിനിധീകരിക്കുന്നത്‌. രാജീവ്‌ രവി ക്യാമറ ചലിപ്പിക്കുന്ന ‘കേൾക്കുന്നുണ്ടോ’ യിലെ അഭിനേതാക്കളിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്‌. ഈ ചിത്രത്തിനുശേഷം സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയുടെ പണിപ്പുരയിലേക്കു കടക്കാനാണ്‌ ഗീതുവിന്റെ തീരുമാനം. രാജസ്‌ഥാനിലാണ്‌ ഷൂട്ടിംഗ്‌ ക്രമീകരിച്ചിട്ടുള്ളത്‌. ‘ ഒന്നുമുതൽ പൂജ്യം ’ വരെ എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി വേഷമിട്ട ഗീതു, മോഹൻലാലിന്റെ തന്നെ ‘ലൈഫ്‌ ഈസ്‌ ബ്യൂട്ടി ഫുളി’ ലൂടെയാണ്‌ നായികയായുയർന്നത്‌. ഒട്ടു മിക്ക സൂപ്പർതാരങ്ങളുടെയും നായികയായി, ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ താരം.

Generated from archived content: cinima1_mar9_09.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here