ബിക്കിനി അണിഞ്ഞ് ഇനി സിനിമകളിൽ പ്രത്യക്ഷപ്പെടില്ലെന്ന് കരീന കപൂർ. അമ്മക്കുവേണ്ടിയാണ് ആരാധകരെ നിരാശരാക്കുന്ന തീരുമാനം താരാണി കൈകൊണ്ടിരിക്കുന്നത്. ‘തഷാൻ’ എന്ന ചിത്രത്തിൽ കരീന ബിക്കിനിയണഞ്ഞെത്തിയത് അമ്മക്ക് തീരെ ഇഷ്‌ടപ്പെട്ടില്ലത്രേ. എന്നാൽ അത്തരം വേഷങ്ങൾ ഇണങ്ങുന്ന ശരീര പ്രകൃതിയാണ് തനിക്കെന്ന് കരീന ചൂണ്ടിക്കാട്ടുന്നു. പക്ഷെ അമ്മയ്‌ക്കുവേണ്ടി ബിക്കിനിയോട് ‘നോ’ പറയുന്നു – കരീന നയം വ്യക്‌തമാക്കുന്നു. താനും പ്രിയങ്ക ചോപ്രയും തമ്മിൽ കടുത്ത ശത്രുതയിലാണെന്ന വാർത്തകൾ വെറും ഗോസിപ്പ് മാത്രമാണെന്നും ഇതിൽ യാതൊരു സത്യമില്ലെന്നും താരം പറയുന്നു. സെയ്‌ഫ് അലിഖാനുമായുള്ള വവാഹം ഉടനുണ്ടാകില്ലെന്ന് പറയുന്ന കരീന രണ്ടായിരത്തി പത്ത് വരെയുള്ള തന്റെ ഡേറ്റുകളെല്ലാം പല നിർമാതാക്കൾക്കായി കൊടുത്തുകഴിഞ്ഞുവെന്നും വ്യക്‌തമാക്കുന്നു.
Generated from archived content: cinima1_mar3_09.html Author: cini_vision