ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ കമൽഹാസനും മോഹൻലാലും ഒന്നിക്കുന്ന ‘തലൈവൻ ഇരിക്കിറാനി’ൽ അജിത് പ്രധാനവേഷം അവതരിപ്പിക്കുന്നു. ദേശീയ – അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായേക്കാവുന്ന പ്രോജക്‌ടിൽ ദക്ഷിണേന്ത്യയിലെ മറ്റു ചില പ്രമുഖർ കൂടി ഉണ്ടാകുമെന്ന് സൂചനയുണ്ട്. മല്ലിക ഷെരാവത്ത് നായികമാരിൽ ഒരാളായി തീരുമാനിക്കപ്പെട്ടിട്ടുണ്ട്.
രണ്ടാം വരവിൽ മികച്ച ഓഫറുകൾ മാത്രമാണ് അജിത് സ്വീകരിച്ചുവരുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ ചിത്രമെന്ന തീരുമാനം താരം എടുത്തുകഴിഞ്ഞു. അതേ സമയം അജിത് കൈവിട്ട ‘നാൻ കടവുൾ’ ആര്യക്ക് തുണയായത് ഇൻഡസ്‌ട്രിയിൽ ചർച്ചാവിഷയമായിട്ടുണ്ട്.
Generated from archived content: cinima1_mar24_09.html Author: cini_vision