ചലച്ചിത്ര നിരൂപകൻ എന്ന നിലയിൽ പേരെടുത്ത വിജയകൃഷ്‌ണൻ നീണ്ട ഇടവേളക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദലമർമരങ്ങൾ’, ഫിലിം ഫാന്റസിയുടെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ വിനു മോഹൻ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനുവിന്റെ അമ്മാവൻ സായ്‌കുമാറും ശക്തമായ കഥാപാത്രമായുണ്ട്. അമ്മ ശോഭാമോഹനും താരനിരയിലുണ്ട്. ശരത്, ഇന്ദ്രൻസ്, മേഘനാദൻ എന്നിവരും മുഖ്യവേഷം ക്ര്യംചെയ്യുന്നു. സംവിധായകൻ തന്നെ രചനയും ഗാനരചനയും ഒരുക്കുന്ന സിനിമയുടെ സംഗീതസംവിധാനം മോഹൻ സിതാര നിർവഹിക്കുന്നു.
ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സൈക്കിളി‘ൽ വിനുവും സായ്‌കുമാറും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളായി വരുന്നത് ഇതാദ്യമാണ്. കൂടാതെ അമ്മ ശോഭാ മോഹനും എത്തുന്നു എന്ന പ്രത്യേകതയും.
Generated from archived content: cinima1_mar17_09.html Author: cini_vision