വിവാഹശേഷവും അഭിനയം തുടരുമെന്ന് യുവനായിക കാർത്തിക. കാര്യക്‌ടർ റോളുകളിലൂടെ സിനിമയിൽ നിറസാന്നിധ്യമാകാനാണ് താൽപര്യമെന്നു പറയുന്ന കാർത്തിക വിവാഹത്തിന്റെ തിരക്കുകൾക്കിടയിലും ഓടിനടന്ന് അഭിനയിക്കുകയാണ്. ‘ദിണ്‌ഡുഗൽ സാരഥി’ വൻ വിജയമായതോടെ തമിഴകത്ത് വീണ്ടും മാർക്കറ്റ് ഉയർന്നു കഴിഞ്ഞു.
കാർത്തിക ഗ്ലാമർ പ്രദർശിപ്പിക്കുന്ന വേഷങ്ങൾ വിവാഹശേഷം പാടേ ഒഴിവാക്കുമെന്ന് പറയുന്നു. അന്യഭാഷാ തിരക്കുകൾക്കിടയിലും വോട്ടുചെയ്യാനായി സുന്ദരി നാട്ടിൽ തിരിച്ചെത്തുന്നുണ്ട്.
Generated from archived content: cinima1_april8_09.html Author: cini_vision