ഭാവന നമ്പർ – 1

സാഗർ ഏലിയാസ്‌ ജാക്കി‘യിലെ പത്രപ്രവർത്തകയായ നായികയെ മികവുറ്റതാക്കി ഭാവന മുൻനിരയിൽ. പ്രമുഖ സംവിധായകരുടെ സിനിമകളിൽ പ്രധാന നായികയെ അവതരിപ്പച്ച്‌ മലയാളത്തിൽ നമ്പർവൺ ആകാനുള്ള തയ്യാറെടുപ്പിലാണ്‌ സുന്ദരി. റോഷൻ ആൻഡ്രൂസിന്റെ ’കാസനോവ‘, ജോഷിയുടെ റോബിൻഹുഡ്‌ എന്നീ ചിത്രങ്ങളിൽ വേറെയും നായികമാരുണ്ടെങ്കിലും ഭാവനയ​‍്ട കഥാപാത്രത്തോളം പ്രധാന്യമർഹിക്കുന്നില്ല. മോഹൻലാൽ തികച്ചു വ്യത്യസ്‌തമായ ഗെറ്റപ്പിലെത്തുന്ന ’കാസനോവ‘യിൽ ലക്ഷമി റായ്‌, പ്രിയങ്ക നായർ തുടങ്ങി നായികമാരുടെ ഒരു നിരതന്നെയുണ്ട്‌. പൃഥിയുടെ ’റോബിഹുഡി‘ൽ സംവൃത സുനിലും നായികാനിരയിലുണ്ട്‌.

മാതൃഭാഷയിൽ മുൻ നിരയിൽ നിലയുറപ്പിച്ചതോടെ അന്യഭാഷാചിത്രങ്ങൾ അതിസൂക്ഷമതയോടെയാണ്‌ സുന്ദരി സെലക്‌ടു ചെയുന്നത്‌. കൃഷ്‌ണവംശിയുടെ തെലുങ്ക്‌ ചിത്രത്തിന്‌ മാത്രമാണിപ്പോൾ ഡേറ്റ്‌ നൽകിയിരിക്കുന്നത്‌.

Generated from archived content: cinima1_april3_09.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here