‘ഡീസന്റ് പാർട്ടീസി’ലെ ജഗദീഷിന്റെ നായികാവേഷം വീണ്ടും മലയാളത്തിൽ നിലയുറപ്പിക്കാൻ അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് മീരാ വാസുദേവ്. ശ്രീജ എന്ന ഭാര്യാവേഷം തനതുശൈലിയിലൂടെ മികവുറ്റതാക്കുകയാണ് മീര. തൻമാത്രക്കുശേഷം തനിക്കു ലഭിക്കുന്ന അഭിനയസാധ്യതയുള്ള കഥാപാത്രമാണ് ‘ഡീസന്റ് പാർട്ടീസ്’ലേതെന്ന് താരം പറയുന്നു. ഒന്നിലും ഉറച്ചുനിൽക്കാതെ ജീവിതം നയിക്കുന്ന ജഗദീഷിന്റെ ഭാര്യാവേഷമാണ് മീരക്ക്.
ആദ്യചിത്രത്തിൽ കൗമാരക്കാരന്റെ അമ്മവേഷത്തിൽ രജിസ്‌റ്റർ ചെയ്‌ത് മീരാ വാസുദേവിനെ ഇത്തരം വേഷങ്ങളിൽ കുരുക്കിയിരുന്നു. വേറിട്ട ഇമേജുള്ള കഥാപാത്രങ്ങൾ മലയാളത്തിൽ നിന്ന് ഈ നടിയെ തേടി പിന്നീട് എത്തിയതേയില്ല.
Generated from archived content: cinima1_april30_09.html Author: cini_vision