വെല്ലുവിളി ഉയർത്തുന്ന കഥാപാത്രത്തിലൂടെ വീണ്ടും സിനിമാപ്രേക്ഷകരുടെ മനസിൽ സ്‌ഥാനമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സന്ധ്യ. മണിച്ചിത്രത്താഴ് – ചന്ദ്രമുഖി കന്നഡ റീമേക്കായ ‘ആപ്‌തരക്ഷക’യിലെ വേഷം സന്ധ്യതനതുശൈലിയിലൂടെ മികവുറ്റതാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ‘ആപ്‌തമിത്ര’ അവസാനിക്കിന്നിടത്തുനിന്നാണ് ‘ആപ്‌തരക്ഷക’ തുടങ്ങുന്നത.് ഗവേഷകയായ നായികാ കഥാപാത്രത്തെയാണ് സംവിധായകൻ രണ്ടാം ഭാഗത്തിൽ പരിചയപ്പെടുത്തുന്നത്. 60 ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയാക്കിക്കഴിഞ്ഞു. അനശ്വരനായിക സൗന്ദര്യഗംഭീരമാക്കിയ റോളായതിനാൽ സൗന്ദര്യക്ക് ഉത്തരവാദിത്തം ഏറെയാണ്.
പുതിയ റിലീസുകൾ വൈകിയത് തമിഴിൽ സന്ധ്യയുടെ മാർക്കറ്റ് ഇടിച്ചിട്ടുണ്ട്. പ്രസന്ന നായകനാകി. ‘മഞ്ഞൾ വെയിൽ’ അടുത്ത മാസം തീയേറ്ററുകളിലെത്തും. നൂറ്റിക്ക് നൂറ്. ഇരുമ്പുകൊട്ടൈ, മുരട്ടുസിംഹം എന്നിവയാണ് കമ്മിറ്റ് ചെയ്‌ത തമിഴ് പ്രൊജക്‌ടുകൾ. പഴയകാല സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേക്കായ ‘നൂറ്റിക്ക് നൂറി’ൽ ശ്രീവിദ്യ അവതരിപ്പിച്ച നെഗറ്റീവ് ടച്ചുള്ള റോളാണ് സന്ധ്യക്ക്.
Generated from archived content: cinima1_april25_09.html Author: cini_vision