19 സ്‌റ്റെപ്‌സിൽ പൃഥ്വി

മണിരത്‌നത്തിന്റെ ബഹുഭാഷാ ചിത്രത്തിലൂടെ സിനിമാലോകത്ത്‌ ഏറെ മുന്നേറ്റം പ്രതീക്ഷിക്കുന്ന പൃഥീരാജ്‌, അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായേക്കാവുന്ന മറ്റൊരു പ്രോജക്‌ടിൽ കൂടി ഇടംപിടിക്കുന്നു. കമൽഹാസനെ നായകനായി ഭരത്‌ബാല സംവിധാനം ചെയ്യുന്ന ‘നയന്റീൻ സ്‌റ്റെപ്‌സി’ൽ പ്രധാന റോളവതരിപ്പിക്കാനാണ്‌ പൃഥിക്ക്‌ ക്ഷണം ലഭിച്ചിരിക്കുന്നത്‌. മണിരത്‌നം ചിത്രവുമായി ഡേറ്റ്‌ ക്ലാഷ്‌ ഉണ്ടായില്ലെങ്കിൽ പൃഥി ഈ പ്രോജക്‌ട്‌ കൈവിടില്ലെന്നാണ്‌ അറിയുന്നത്‌. അസിൻ, ശോഭന എന്നിവർ നായികനിരയിലുള്ള ഈ സിനിമയുടെ തിരക്കഥ എം.ടി.വാസുദേവൻ നായർ രചിച്ചിരിക്കുന്നു.

Generated from archived content: cinima1_april17_09.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here