ഇപ്പോൾ നയൻതാര കരാറിൽ ഒപ്പുവെച്ചിരിക്കുന്ന ഏക ചിത്രം ഇതാണ്. ഇതൊരു പക്ഷെ നയൻസ് അഭിനയിക്കുന്ന അവസാനത്തെ സിനിമയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ജൂലൈ അവസാനത്തോടെ നയൻസ്-പ്രഭുദേവ കല്യാണം നടക്കുമെന്നും അതോടെ നയൻതാര അഭിനയം നിർത്തുമെന്നുമാണ് സൂചന.
അവസാന ചിത്രമായതുകൊണ്ട് അത് ഏറ്റവും മികച്ചതാക്കണമെന്ന വാശിയിലാണത്രെ താരം. തന്റെ സീതാദേവിയെ കഥാപാത്രത്തെ എല്ലാ പൂർണതയോടും കൂടി അവതരിപ്പിക്കാൻ നയൻതാര സ്വന്തം ജീവിതരീതിയിൽത്തന്നെ മാറ്റം വരുത്തിയിരിക്കുകയാണ്.
മത്‌സ്യമാംസാദികളെല്ലാം പൂർണമായി ഉപേക്ഷിച്ച നയൻതാര കാമുകനായ പ്രഭുദേവയെപ്പോലും കാണാൻ കൂട്ടാക്കുന്നില്ലത്രേ. വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മാത്രമാണ് താരം കഴിയ്‌ക്കുന്നത്. മാധ്യമങ്ങളെ കാണുന്നില്ല.
ഹൈദരാബാദിലെ ലൊക്കേഷനിൽ അടങ്ങിയൊതുങ്ങി ഒരു ഉത്തമ സ്‌ത്രീയെന്ന വിധത്തിൽ കഴിയുകയാണത്രേ താരം. ഷൂട്ടിങ്ങ് കഴിഞ്ഞാലും ഷോപ്പിംങ്ങും കറക്കവുമൊന്നുമില്ല സദാ നേരവും ശ്രീരാമപത്‌നിയായ സീതാ ദേവിയെ മനസിലേക്ക് ആവാഹിക്കാനുളള ശ്രമമാണ്.
Generated from archived content: cinema_jun27_11.html Author: cini_vision